ഹൈബ്രിഡ് സിസ്റ്റം, ADAS, AWD! ഫ്രോങ്ക്സിൽ ഇതാ വമ്പൻ പാക്കേജ്; ഇന്ത്യൻ തന്നെ ബട്ട് ഒരു ട്വിസ്റ്റുണ്ട്

വർഷങ്ങളായി ഇന്ത്യയിൽ നിർമ്മിച്ച സുസുക്കി, ടൊയോട്ട ബ്രാൻഡഡ് മോഡലുകൾ നിരവധി രാജ്യങ്ങളിലേക്ക് മാരുതി സുസുക്കി കയറ്റുമതി ചെയ്യുന്നുണ്ട്, അടുത്തിടെ ജപ്പാനിലേക്കും ഇന്ത്യൻ നിർമ്മിത ഫ്രോങ്ക്സ് ക്രോസോവറിന്റെ ഷിപ്പിംഗ് കമ്പനി ആരംഭിച്ചിരുന്നു. മറ്റ് എക്സ്പോർട്ട് വിപണികളിൽ വിൽക്കുന്ന ഫ്രോങ്ക്‌സ് പോലെ തന്നെ, ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്ന എസ്‌യുവിക്കും 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെ ലഭിക്കുന്നു, ഇത് ഇന്ത്യയിൽ വിൽക്കുന്ന ഫ്രോങ്ക്സിൽ ലഭ്യമല്ല. ഫ്രണ്ട് വീൽ ഡ്രൈവ് (FWD) ഓപ്ഷനിൽ മാത്രമാണ് ഫ്രോങ്ക്സ് മറ്റ് വിദേശ വിപണികളിൽ വിൽപ്പനയ്ക്ക് എത്തുന്നത്.

എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി, ജപ്പാനിലേക്ക് പോകുന്ന യൂണിറ്റുകൾക്ക് സുസുക്കിയുടെ ഓൾഗ്രിപ്പ് സെലക്ട് AWD സാങ്കേതികവിദ്യയും മറ്റ് അതുല്യമായ സവിശേഷതകളും ലഭിക്കും. മറ്റെല്ലാ ഫ്രോങ്ക്സ് എസ്‌യുവികളെയും പോലെ, ജപ്പാനിലേക്ക് പോകുന്നവയും ഗുജറാത്തിലെ SMG (സുസുക്കി മോട്ടോർ ഗ്രൂപ്പ്) ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. ജാപ്പനീസ് സ്പെക്ക് കാറിന് മൈൽഡ് ഹൈബ്രിഡ് ടെക്നോടുകൂടിയ 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്.

ദക്ഷിണാഫ്രിക്കയിൽ വിൽക്കുന്ന ഫ്രോങ്ക്സിലും ഇതേ യൂണിറ്റ് ഉണ്ട്, കൂടാതെ ഒന്നിലധികം വേരിയൻ്റുകളും വാഹനത്തിന് ലഭിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ പാഡിൽ ഷിഫ്റ്ററുകളുള്ള ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടുന്നു. കാറിൻ്റെ എക്സ്റ്റീരിയറിൽ "ഓൾഗ്രിപ്പ്" ബാഡ്‌ജിംഗ് ഇല്ലെങ്കിലും, ഓൾഗ്രിപ്പ് സെലക്ട് AWD സാങ്കേതികവിദ്യ ടോപ്പ് സ്പെക്ക് ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ.

ഓൾഗ്രിപ്പ് സെലക്ട് എന്നത് സുസുക്കിയുടെ മിഡ് -ലെവൽ AWD സാങ്കേതികവിദ്യയാണ്, ഹ്രാൻഡിന്റെ ടെക്ക് ലെവലിൽ ഓൾഗ്രിപ്പ് ഓട്ടോയ്ക്ക് മുകളിലും ഓൾഗ്രിപ്പ് പ്രോയ്ക്ക് താഴെയുമായിട്ടാണ് ഇത് സ്ഥാനം പിടിക്കുന്നത്. ഓട്ടോ, സ്‌പോർട്, സ്‌നോ, ലോക്ക് എന്നിങ്ങനെ നാല് "ഓഫ്-റോഡ്" മോഡുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഇത് ഡ്രൈവർക്ക് മികവുറ്റ കൺട്രോൾ വാഗ്ദാനം ചെയ്യുന്നു.

സെൻ്റർ കൺസോളിലെ ബട്ടണുകൾ വഴിയാണ് സിസ്റ്റം ഇലക്ട്രോണിക് ആയി നിയന്ത്രിക്കാൻ കഴിയുന്നത്. സ്‌പോർട്‌സ്, സ്‌നോ മോഡുകൾ ത്രോട്ടിൽ സെറ്റിംഗുകൾ മോഡുലേറ്റ് ചെയ്യുകയും റോഡിൻ്റെ അവസ്ഥയും ഡ്രൈവറിന്റെ ഇൻപുട്ടും അനുസരിച്ച് ആവശ്യാനുസരണം റിയർ വീലുകളിലേക്ക് പവർ അയയ്‌ക്കുകയും ചെയ്യുന്നു. ഫ്രോങ്ക്സ് AWD -യിലെ സസ്പെൻഷൻ സജ്ജീകരണവും അല്പം വ്യത്യസ്തമാണ്.

പിന്നിലെ ടോർഷൻ ബീം സജ്ജീകരണത്തിന് AWD സിസ്റ്റത്തെ ഉൾക്കൊള്ളാൻ ഒരു യുണീക്ക് ലേയൗട്ട് ഇതിന് ലഭിക്കുന്നു. ഇത് കൂടാതെ മറ്റ് ചില അപ്പ്ഡേറ്റുകളും മാറ്റങ്ങളും ജാപ്പനീസ് മോഡലിൽ വരുന്നത്, ആദ്യമായി തന്നെ ഫ്രോങ്ക്‌സിൻ്റെ മറ്റേതൊരു പതിപ്പിൽ നിന്നും ഇൻ്റീരിയർ സ്കീം അല്പം വ്യത്യസ്തമാണ്. ഡോർ പാഡുകളിലും മറ്റ് ഭാഗങ്ങളിലും സോഫ്റ്റ് ടച്ച് മെറ്റീരിയൽ ധാരാളമായി ഉപയോഗിക്കുന്നു.

കൂടാതെ ഇതിന് ഡാർക്ക് ബ്രൗൺ, പ്ലം തീമുകൾ ലഭിക്കുന്നു. ഡോർ ഹാൻഡിലുകളിലും സ്റ്റിയറിംഗ് വീലിലും സെൻ്റർ കൺസോളിലും പിയാനോ ബ്ലാക്ക് ഫിനിഷും നമുക്ക് കാണാം. എന്തിനധികം, സീറ്റുകൾക്ക് ഡ്യുവൽ-ടോൺ പ്ലം, ബാക്ക് കളർ സ്കീമിൽ ഫോക്സ് ലെതർ, ഫാബ്രിക് എന്നിവയുടെ മിക്സ് ലഭിക്കുന്നു. ഇവ ക്യാബിന് കൂടുതൽ പ്രീമിയം ഫീൽ & ലുക്ക് നൽകുന്നു.

ജപ്പാൻ സ്പെക്ക് മോഡലുകൾക്ക് കൂടുതൽ സവിശേഷതകളും ലഭിക്കുന്നു. ഇതിന്റെ ഫീച്ചർ ലിസ്റ്റിൽ ലെയിൻ -കീപ്പിംഗ് അസിസ്റ്റും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയുള്ള ADAS സ്യൂട്ട് ലഭിക്കുന്നു, കൂടാതെ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഹിൽ -ഹോൾഡുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ഓട്ടോമാറ്റിക് ക്രൂയിസ് കൺട്രോൾ, ഹീറ്റഡ് സീറ്റുകൾ, മറ്റ് ചില സവിശേഷതകളും ഇതിൽ വരു്നു.

ജപ്പാനിൽ ഇതിനകം 700 -ലധികം ബുക്കിംഗുകൾ ഫ്രോങ്ക്സ് കൈവശപ്പെടുത്തിയിട്ടുണ്ട്, ഒക്ടോബർ 16 -ന് വാഹനം ജാപ്പനീസ് വിപണിയിൽ വിൽപ്പനയ്‌ക്കെത്തും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മാരുതി സുസുക്കിയുടെ കണക്കനുസരിച്ച്, മെയ്ഡ് -ഇൻ- ഇന്ത്യ ഫ്രോങ്ക്‌സിൻ്റെ പ്രാരംഭ ലോട്ട് 1,600 യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ്. ജപ്പാനിൽ കോംപാക്ട് ക്രോസോവറിന്റെ ബുക്കിംഗ് ഈ മാസം ആദ്യം ആരംഭിച്ചു, ഡെലിവറികൾ ഒക്ടോബർ രണ്ടാം പകുതിയിൽ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Image Source

More from DriveSpark

Article Published On: Friday, August 23, 2024, 13:21 [IST]
English summary
Japan spec maruti suzuki fronx made in india gets adas and awd options
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X