ഇന്ത്യയിൽ ചരിത്രം കുറിച്ച് മഞ്ഞൻ മണ്ണുമാന്തി; 5 ലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് JCB

എടാ അപ്പുറത്ത് JCB വന്നിട്ടുണ്ടെന്ന് ഇന്നും അരേങ്കിലും പറഞ്ഞു കേട്ടാൽ അവിടെ വരെ പോയി അവനെ ഒന്നു കാണാൻ ഓടുന്നവരാണ് നമ്മിൽ പലരും. കുട്ടികളും മുതിർന്നവരും അടക്കം ഒരു വമ്പൻ ഫാൻ ബേസ് തന്നെ ഈ മണ്ണുമാന്തി യന്ത്രത്തിനുണ്ട്. ചെറുപ്പത്തിൽ തന്നെ നമ്മൾ അറിയാതെ തന്നെ നമ്മുടെ മനസിൽ പതിഞ്ഞ ഒരു ബ്രാൻഡ് നെയിമാണിത്.

ഗിയർലെസ് സ്കൂട്ടറുകൾക്ക് പര്യായമായി ആക്ടിവ എന്ന പോലെ എർത്ത് മൂവർ, എസ്കവേറ്റർ, ബുൾഡോസർ എന്നീ വിഭാഗങ്ങളിൽ വരുന്ന യന്ത്രങ്ങൾ എല്ലാം തന്നെ നമുക്ക് പൊതുവായി JCB -കളാണ്. മണ്ണുമാന്തിയന്ത്രങ്ങൾ, കൺസ്ട്രക്ഷൻ സാമഗ്രികൾ എന്നിവയുടെ ഇന്ത്യയിലെ മുൻനിര നിർമ്മാതാക്കളാണ് JCB ഇന്ത്യ. കമ്പനി ഇപ്പോൾ രാജ്യത്തെ തങ്ങളുടെ പ്രവർത്തനത്തിൽ ഒരു വലിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

5 JCB

അഞ്ച് ലക്ഷം കൺസ്ട്രഷൻ എക്യുമെന്റുകൾ (നിർമാണ ഉപകരണങ്ങൾ) കമ്പനി ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നു. JCB 1979 മുതൽ ഇന്ത്യയിൽ ഉണ്ട്, കമ്പനിയുടെ ഉൽപ്പന്നങ്ങൾ രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യ വികസനത്തിൽ നാം ഉപയോഗിച്ചു വരുന്നു. ഇന്ത്യയിൽ ആറ് നിർമ്മാണ സൗകര്യങ്ങളുള്ള JCB 130 -ലധികം രാജ്യങ്ങളിലേക്ക് 'മെയ്ഡ് ഇൻ ഇന്ത്യ' മെഷീനുകൾ കയറ്റുമതി ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.

JCB ഗ്രൂപ്പ് ചെയർമാൻ ബാംഫോർഡ് പ്രഭുവിൻ്റെ സാന്നിധ്യത്തിൽ ബല്ലാബ്ഗഡിലുള്ള കമ്പനിയുടെ ഇന്ത്യ ആസ്ഥാനത്താണ് ഇതോടനിബന്ധിച്ചുള്ള ആഘോഷ പരിപാടികൾ നടന്നത്. ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥകളിലൊന്നാണെന്നും, കഴിഞ്ഞ ദശകത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ രാഷ്ടരം കാര്യമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും, തങ്ങളുടെ യന്ത്രങ്ങളിലൂടെ ഈ വളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ തങ്ങൾ അഭിമാനിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

5 JCB

1979 മുതൽ തങ്ങൾ ഇന്ത്യയിൽ നിക്ഷേപം തുടരുകയാണ്, ഇതേ വർഷം തന്നെയാണ് തങ്ങൾ ബല്ലാബ്ഗഢിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചതും. ഇന്ത്യ ഇപ്പോൾ കമ്പനിയുടെ ആഗോള ബിസിനസ്സിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു, തങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണിത്, കൂടാതെ JCB -യുടെ ഗ്ലോബൽ ഡിസ്ട്രിബ്യൂഷൻ ശൃംഖലയിലേക്കും ഇന്ത്യ വളരെയധികം സംഭാവന ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് ലക്ഷം യൂണിറ്റ് പൂർത്തിയാക്കിയത് ഒരു ടെലിഹാൻഡ്ലർ യന്ത്രമാണ്, മെറ്റീരിയൽ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു വെർസട്ടയിൽ (ബഹുമുഖ) യന്ത്രമാണിത്. പരമ്പരാഗത ഓപ്ഷനുകളേക്കാൾ വളരെ സുരക്ഷിതവും കൂടുതൽ ഉൽപ്പാദനക്ഷമവുമായ രീതിയിൽ ഉയരത്തിൽ മെറ്റീരിയൽ കൈകാര്യം ചെയ്യുന്നതിനുള്ള വിപ്ലവകരമായ പുതിയ മാർഗമാണിത് എന്ന് കമ്പനി പുറത്തുവിട്ട ഒരു മാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.

5 JCB

ഈ യന്ത്രം, ഇന്ത്യയിൽ അവതരിപ്പിച്ചതുമുതൽ, അതിൻ്റെ മികച്ച ഡിസൈനും എഞ്ചിനീയറിംഗും ഉപയോഗിച്ച് വർക്ക് സൈറ്റുകൾ സുരക്ഷിതവും കൂടുതൽ ഉൽപ്പാദനക്ഷമവുമാക്കി എന്ന് JCB ഇന്ത്യ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ദീപക് ഷെട്ടി പറഞ്ഞു. ടെലിഹാൻഡ്ലർമാരിൽ JCB -യുടെ ബിസിനസിൽ ഒരു വേൾഡ് ലീഡറാണ്, ഇന്ത്യ വളരുന്നതിനനുസരിച്ച്, മെറ്റീരിയൽ കൈകാര്യം ചെയ്യുന്ന മേഖലയിൽ ഈ മെഷീനിനുള്ള ഒട്ടനവധി അവസരങ്ങൾ ഞങ്ങൾ കാണുന്നു.

കൂടാതെ, തങ്ങളുടെ മികച്ച മെഷീനുകളായ ബാക്ക്‌ഹോ ലോഡറുകൾ, എക്‌സ്‌കവേറ്ററുകൾ തുടങ്ങിയവ ഇൻഫ്രാസ്ട്രക്ചർ മേഖലയിൽ വൻ വിപ്ലവങ്ങൾ സൃഷ്ടിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ഒമ്പത് വിഭാഗങ്ങളിലായി 60 വ്യത്യസ്ത പ്രൊഡക്ടുകൾ JCB നിർമ്മിക്കുന്നു. മുമ്പോട്ടും കൂടുതൽ മികച്ച പദ്ധതികളാണ് കമ്പനി ലക്ഷ്യമിടുന്നത്.

More from DriveSpark

Article Published On: Thursday, March 28, 2024, 8:30 [IST]
English summary
Jcb india clocks 5 lakh units production milestone in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X