മഴ നനയണ്ട വെയിൽ കൊളേളണ്ട, കോമ്പസും മെറിഡിയനും ഇപ്പോൾ വാങ്ങിയാൽ നല്ല ലാഭത്തിൽ കിട്ടും

സ്റ്റെലാൻ്റിസ് ഗ്രൂപ്പിൻ്റെ ജീപ്പ് ഇന്ത്യയിൽ എത്തിയിട്ട് എട്ട് വർഷം പൂർത്തിയാകുകയാണ്. അമേരിക്കൻ എസ്‌യുവി നിർമ്മാതാവ് ഈ മാസം തങ്ങളുടെ മുഴുവൻ ലൈനപ്പിലും ക്യാഷ് ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുകയാണ്. സ്റ്റെല്ലാൻ്റിസ് ഇന്ത്യയുടെ ഭാഗമായ കമ്പനി കോമ്പസിന് 2.5 ലക്ഷം രൂപ വരെയും മെറിഡിയനിൽ 2.0 ലക്ഷം രൂപ വരെയും ക്യാഷ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമേ, ഇത് അധിക എക്സ്ചേഞ്ച്, ലോയൽറ്റി, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയും നൽകുന്നുണ്ട്.

കോമ്പസ് 4x2 ഡീസൽ വേരിയൻ്റിന് 18.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് 6 ട്രിമ്മുകളിൽ ലഭ്യമാണ്, അതിലൊന്നാണ് ഏറ്റവും ഉയർന്ന 4x4 AT പതിപ്പ്, ഇത് 30.33 ലക്ഷം രൂപ വരെയാണ് വില. വിലയിലെ കിഴിവ് വേരിയൻ്റിനെ ആശ്രയിച്ചായിരിക്കും നൽകുക. ബേസ് വേരിയൻ്റിന് ഇപ്പോൾ കിഴിവ് ലഭിക്കുന്നില്ലെങ്കിലും, കോർപ്പറേറ്റ്, എക്സ്ചേഞ്ച് ബോണസുകൾ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന വേരിയൻ്റ് ഇപ്പോൾ 27.83 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വിലയായി നൽകേണ്ടത്.

മൂന്ന് വേരിയൻ്റുളള മെറിഡിയൻ ഡീസൽ ലൈനപ്പിൽ, 2 ട്രിമ്മുകളിൽ മാത്രമാണ് വിൽക്കുന്നത്. 4x2 ലിമിറ്റഡ് പതിപ്പിന് 31.23 ലക്ഷം രൂപയിൽ തുടങ്ങി ഓവർലാൻഡ് 4x4 ന് 39.83 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. രണ്ടാമത്തേത് ഇപ്പോൾ 37.83 ലക്ഷം രൂപയ്ക്ക് എക്സ്-ഷോറൂം വിലയിൽ ലഭിക്കും. സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, ബ്ലാക്ക് ഷാർക്ക്, മോഡൽ എസ് എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയിൽ എത്തുന്നത്.

ഇന്ത്യൻ വിപണിയിലെ പ്രീമിയം എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ട്യൂസോൺ, ഫോക്‌സ്‌വാഗൺ ടിഗുവാൻ, സിട്രൺ C5 എയർക്രോസ് പോലുള്ള വമ്പൻ സ്പോർട് യൂട്ടിലിറ്റി മോഡലുകളുമായാണ് ജീപ്പ് കോമ്പസ് മത്സരിക്കുന്നത്. ഓവര്‍ലാന്‍ഡ്, ലിമിറ്റഡ് (O) എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ജീപ്പ് മെറിഡിയന്‍ എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. ഇതുകൂടാതെ ജീപ്പ് മെറിഡിയന്‍ എക്‌സും അടുത്ത കാലത്ത് കമ്പനി തിരികെ കൊണ്ടുവന്നിരുന്നു.

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മെറിഡിയന് കരുത്തേകുന്നത്. ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ടാറ്റ ഹാരിയര്‍, സഫാരി എന്നിവയിലും ഈ എഞ്ചിനാണ് കാണപ്പെടുന്നത്. പരമാവധി 168 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് എസ്‌യുവിയില്‍ വരുന്നത്.

ജീപ്പ് മെറിഡിയനില്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ല. അതേ സമയം ടൊയോട്ട ഫോര്‍ച്യൂണറില്‍ പെട്രോള്‍ വേരിയന്റുകള്‍ വരുന്നുണ്ട്. 4x4 ഡ്രൈവ്‌ട്രെയിനിനൊപ്പം മെറിഡിയന്‍ ലഭ്യമാണ്. മെറിഡിയന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, വരാനിരിക്കുന്ന ഫോര്‍ഡ് എവറസ്റ്റ് എന്നിവയുമായി മത്സരിക്കും. ഗ്ലോസ്റ്ററിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംജി.

പുതുക്കിയ പതിപ്പ് വരാന്‍ പോകുന്നതിനൊപ്പം ഇപ്പോള്‍ മെറിഡിയന്റെ വില കുറച്ചതും എതിരാളികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. 2025 -ൽ യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്നതിന് മുമ്പ് ഈ വർഷം നവംബറിൽ ഓൾ-ഇലക്‌ട്രിക് കോമ്പസ് എസ്‌യുവി വെളിപ്പെടുത്തുമെന്നാണ് കാർ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. പുതിയ ജീപ്പ് കോമ്പസ് ഇവി മൈൽഡ്-ഹൈബ്രിഡ്, പിഎച്ച്ഇവി പവർട്രെയിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ പദ്ധതി.

വരാനിരിക്കുന്ന കോമ്പസ് ഇവി സ്റ്റെല്ലാൻ്റിസിൻ്റെ STLA മീഡിയം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പ്ലാറ്റ്‌ഫോം സ്റ്റാൻഡേർഡ് പായ്ക്കിനൊപ്പം 500 കി.മീ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം പെർഫോമൻസ് പായ്ക്ക് WLTP സൈക്കിൾ അനുസരിച്ച് 700 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നവയാണ്. ഇന്ത്യയിൽ കോമ്പസുമായി കാലുകുത്തിയ ബ്രാൻഡിന് തുടക്ക നാളുകളിൽ കിട്ടിയ വരവേൽപ്പ് ചില്ലറയൊന്നുമല്ലായിരുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 13, 2024, 21:33 [IST]
English summary
Jeep announced cash discounts of up to rs 2 5 lakhs for these models details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X