ഇവി കരുത്തുമായി ജീപ്പ് കോമ്പസ് നവംബറിൽ എത്തും, കളം കൊഴുപ്പിക്കാൻ സ്റ്റെലാൻ്റിസ് ഒരുങ്ങി
മിഡ് സൈസ് എസ്‌യുവി സെഗ്മെൻ്റിൽ പ്രത്യേകിച്ച് ഇവികളിൽ തങ്ങളുടെ കളം പിടിക്കാനെരുങ്ങുകയാണ് ജീപ്പ്. വളരെ ജനപ്രിയ മോഡലായ കോമ്പസിൻ്റെ ഇവി മോഡൽ നവംബറിൽ അവതരിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2025 -ൽ യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്നതിന് മുമ്പ് ഈ വർഷം നവംബറിൽ ഓൾ-ഇലക്‌ട്രിക് കോമ്പസ് എസ്‌യുവി വെളിപ്പെടുത്തുമെന്നാണ് കാർ നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. പുതിയ ജീപ്പ് കോമ്പസ് ഇവി മൈൽഡ്-ഹൈബ്രിഡ്, പിഎച്ച്ഇവി പവർട്രെയിനുകൾക്കൊപ്പം വാഗ്ദാനം ചെയ്യാനാണ് കമ്പനിയുടെ പദ്ധതി. വരാനിരിക്കുന്ന കോമ്പസ് ഇവി സ്റ്റെല്ലാൻ്റിസിൻ്റെ STLA മീഡിയം പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഈ പ്ലാറ്റ്‌ഫോം സ്റ്റാൻഡേർഡ് പായ്ക്കിനൊപ്പം 500 കി.മീ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നുണ്ട്, അതേസമയം പെർഫോമൻസ് പായ്ക്ക് WLTP സൈക്കിൾ അനുസരിച്ച് 700 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നവയാണ്. കൂടുതൽ മസ്കുലാർ ഓപ്ഷൻ തേടുന്നവർക്ക് കോമ്പസ് ഇവിക്ക് "ട്രെയിൽഹോക്ക്" വേരിയൻ്റും ലഭ്യമാക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിൽ കോമ്പസുമായി കാലുകുത്തിയ ബ്രാൻഡിന് തുടക്ക നാളുകളിൽ കിട്ടിയ വരവേൽപ്പ് ചില്ലറയൊന്നുമല്ലായിരുന്നു.

ഇപ്പോൾ വിപണിയിലുളള കോമ്പസിൻ്റെ മറ്റ് വിശദംശങ്ങളിലേക്ക് നോക്കിയാൽ കോമ്പസ് ശ്രേണിയുടെ എക്‌സ്‌ഷോറൂം വിലയിപ്പോൾ 18.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. മുമ്പ് 20.69 ലക്ഷം രൂപ എക്സ്ഷോറൂം വിലയുണ്ടായിരുന്നു. സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, നൈറ്റ് ഈഗിൾ, ലിമിറ്റഡ്, ബ്ലാക്ക് ഷാർക്ക്, മോഡൽ എസ് എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് ജീപ്പ് കോമ്പസ് വിപണിയിൽ എത്തുന്നത്.
ബേസ് സ്പോർട്ടിന് 18.99 ലക്ഷം, ലോഞ്ചിറ്റ്യൂഡിന് 22.33 ലക്ഷം, നൈറ്റ് ഈഗിളിന് 25.18 ലക്ഷം, ലിമിറ്റഡിന് 26.33 ലക്ഷം, ബ്ലാക്ക് ഷാർക്കിന് 26.83 ലക്ഷം, മോഡൽ എസിന് 28.33 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. അതായത് മാരുതി ഗ്രാൻഡ് വിറ്റാര ഹൈബ്രിഡ് മോഡലുകളേക്കാൾ കുറഞ്ഞ വിലയിൽ കോമ്പസിന്റെ ബേസ് മോഡൽ സ്വന്തമാക്കാമെന്ന് സാരം.

കഴിഞ്ഞ വർഷം പെട്രോൾ എഞ്ചിൻ നിർത്തലാക്കിയതിന് ശേഷം, ജീപ്പ് കോമ്പസിന് 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ മാത്രമേ ലഭിക്കൂ. ഇത് 172 bhp പവറിൽ പരമാവധി 350 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ, 9 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഉൾപ്പെടുന്നത്.
എഞ്ചിന്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് (ESS) സാങ്കേതികവിദ്യ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നുണ്ട്. ജീപ്പ് കോമ്പസ് 4X2 പതിപ്പ് 9.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും. 4-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD), 4-ചാനല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), അഡ്വാന്‍സ്ഡ് ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍-സ്പീഡ് എന്നിവയാണ് ജീപ്പ് കോമ്പസ് 4X2 പതിപ്പിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍ക്കൊള്ളുന്നത്.
ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ സീറ്റ് റിമൈന്‍ഡര്‍ അലേര്‍ട്ട്, റെയിന്‍ ബ്രേക്ക് അസിസ്റ്റ് എന്നിവ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്. വില്‍പ്പന ഉയര്‍ത്താന്‍ ഇക്കാര്യങ്ങള്‍ എല്ലാം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിലെ പ്രധാന മോഡലുകളിലേക്ക് പെട്രോള്‍ എഞ്ചിന്‍ തിരികെ കൊണ്ടുവരുകയാണെങ്കില്‍ വില്‍പ്പനയില്‍ വലിയ ഉത്തേജനം ഉണ്ടായേക്കാം. നിര്‍ത്തലാക്കിയ 1.4-ലിറ്റര്‍ പെട്രോള്‍ വേരിയന്റുകളായിരുന്നു കോമ്പസിന്റെ മൊത്തം വില്‍പ്പനയുടെ 50 ശതമാനത്തോളം സംഭാവന ചെയ്തിരുന്നത്
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








