പുതിയ ജനറേഷൻ കോമ്പസിൻ്റെ സ്കെച്ച് പുറത്തുവിട്ട് കമ്പനി, എതിരാളികൾക്ക് ഭയക്കാനുള്ള മുതലുണ്ട് ഇവൻ

ഈ വർഷം തന്നെ വരാനിരിക്കുന്ന മോഡലുകളുടെ അരങ്ങേറ്റത്തിന് മുന്നോടിയായി പുതിയ തലമുറ കോമ്പസ് എസ്‌യുവിയുടെ ആദ്യ ഡിസൈൻ സ്കെച്ച് ജീപ്പ് പങ്കിട്ടത് ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. അടുത്ത തലമുറ കോമ്പസിൻ്റെ ഉൽപ്പാദനവും വിൽപ്പനയും 2025 ൽ യൂറോപ്പിൽ ആരംഭിക്കുമെന്നും ഈ വർഷാവസാനത്തിന് മുമ്പ് അരങ്ങേറ്റം നടക്കുമെന്നുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കമ്പനി പങ്കിട്ട ഒരേയൊരു ചിത്രം എസ്‌യുവിയുടെ പ്രൊഫൈലിൻ്റെ ഒരു രേഖാചിത്രം കാണാൻ സാധിക്കും, ഇത് ജീപ്പ് ഫാമിലി ഡിസൈനിൽ നേരായ അനുപാതത്തിലും സ്‌ക്വയർ ഔട്ട് ഡിസൈൻ ഘടകങ്ങളുമായി കോമ്പസ് വഹിക്കുമെന്നാണ് സൂചന ലഭിക്കുന്നത്.

സ്കെച്ചിൽ കാണാൻ സാധിക്കുന്ന ഡിസൈൻ ഘടകങ്ങളിൽ നേരായ ഫാസിയ, പ്രമുഖ ഷോൾഡർ ലൈൻ, ഫ്ലേർഡ് ഹാഞ്ചുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, സാവധാനത്തിൽ നീണ്ട റൂഫ് എന്നിവ ഉൾപ്പെടുന്നു. നിലവിലെ തലമുറ കോമ്പസ് 2017 മുതൽ ഇന്ത്യയിൽ വിൽപ്പനയ്ക്കുണ്ട്, ജീപ്പിൻ്റെ രഞ്ജൻഗാവ് പ്ലാൻ്റിൽ പ്രാദേശികമായി നിർമ്മിക്കുന്നുണ്ട്.

നെക്സ്റ്റ്-ജെൻ സിട്രൺ C5 എയർക്രോസ് പോലുള്ള മറ്റ് മോഡലുകൾക്കൊപ്പം മാതൃ കമ്പനിയായ സ്റ്റെല്ലാൻ്റിസിൻ്റെ STLA മീഡിയം ആർക്കിടെക്ചറാണ് അടുത്ത തലമുറ കോമ്പസിനും അടിവരയിടുന്നത്. അടുത്ത തലമുറ എസ്‌യുവിയിൽ ഓൾ-ഇലക്‌ട്രിക്, ഹൈബ്രിഡ്, നോൺ-ഹൈബ്രിഡ് ഇൻ്റേണൽ എഞ്ചിൻ ഉൾപ്പെടെ നിരവധി പവർട്രെയിൻ ഓപ്ഷനുകൾ അവതരിപ്പിക്കുമെന്ന് ജീപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.

കോമ്പസിന്റെ ബേസ് സ്‌പോര്‍ട് ട്രിം ഡീസല്‍-മാനുവല്‍ പവര്‍ട്രെയിനില്‍ മാത്രമേ ലഭ്യമാകൂ. 2WD മാനുവല്‍, 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്കൊപ്പം ലോഞ്ചിറ്റിയൂഡ് ട്രിം വാഗ്ദാനം ചെയ്യും. ഇത് കോമ്പസ് ഓട്ടോമാറ്റിക് റേഞ്ചിന്റെ പുതിയ എന്‍ട്രി പോയിന്റായി മാറുന്നു. കോമ്പസ് ലൈനപ്പിന്റെ മുന്‍ പതിപ്പിന് 4x4 മോഡലുകളില്‍ ഡീസല്‍ എഞ്ചിനുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉണ്ടായിരുന്നുവെങ്കിലും 29 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇവ ലഭ്യമായിരുന്നത്.

4x4 പതിപ്പില്‍ മാത്രം ലഭ്യമായിരുന്ന കോമ്പസിന്റെ പുതിയ 4x2 ഓട്ടോമാറ്റിക് പതിപ്പിന് 23.99 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. പുതിയ അപ്ഡേറ്റില്‍ പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനോടൊപ്പം, പുതിയ ഗ്രില്ലും അലോയി വീല്‍ ഡിസൈനുകളും മറ്റും നല്‍കിയിട്ടുണ്ട്. പുതിയ ജീപ്പ് കോമ്പസ് 4X2 പതിപ്പിന്റെ മെക്കാനിക്കല്‍ വശങ്ങള്‍ നോക്കിയാല്‍ 170 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്തേകുന്നത്.

6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന്‍ ജോടിയാക്കുന്നത്. കോമ്പസിന്റെ പുതിയ പതിപ്പ് അവിശ്വസനീയമായ പെര്‍ഫോമന്‍സും തടസമില്ലാത്ത ഗിയര്‍ ഷിഫ്റ്റുകളും മികച്ച കാര്യക്ഷമതയും ചടുലമായ ഡ്രൈവ് അനുഭവവും നല്‍കുന്നു. എഞ്ചിന്‍ സ്റ്റോപ്പ്-സ്റ്റാര്‍ട്ട് (ESS) സാങ്കേതികവിദ്യ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആയി വരുന്നുണ്ട്. ജീപ്പ് കോമ്പസ് 4X2 പതിപ്പ് 9.8 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കും.

4-ചാനല്‍ ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ (EBD), 4-ചാനല്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), അഡ്വാന്‍സ്ഡ് ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓള്‍-സ്പീഡ് എന്നിവയാണ് ജീപ്പ് കോമ്പസ് 4X2 പതിപ്പിന്റെ സേഫ്റ്റി കിറ്റില്‍ ഉള്‍ക്കൊള്ളുന്നത്. ട്രാക്ഷന്‍ കണ്‍ട്രോള്‍, റിയര്‍ സീറ്റ് റിമൈന്‍ഡര്‍ അലേര്‍ട്ട്, റെയിന്‍ ബ്രേക്ക് അസിസ്റ്റ് എന്നിവ എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ് ആണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, October 7, 2024, 19:43 [IST]
English summary
Jeep compass next gen offered with ice hybrid and electric powertrains details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X