ഈ എസ്‌യുവി വാങ്ങിയാല്‍ ഇലക്ട്രിക് കാറോ 12.5 പവൻ സ്വര്‍ണമോ നേടാം! ഷോറൂമിലും അക്ഷയതൃതീയയോ?

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന് ഇപ്പോള്‍ ഇന്ത്യയില്‍ അത്ര നല്ല സമയമല്ല. 2024 ഫെബ്രുവരിയില്‍ വെറും 350 യൂണിറ്റുകള്‍ മാത്രം വില്‍ക്കാന്‍ സാധിച്ച ബ്രാന്‍ഡ് ഇപ്പോള്‍ ദുഷ്‌കരമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. മറ്റെല്ലാ വാഹന നിര്‍മാതാക്കളെയും പോലെ കെട്ടിക്കിടക്കുന്ന 2023 സ്‌റ്റോക്കുകള്‍ വിറ്റൊഴിവാക്കാന്‍ ജീപ്പും ഇപ്പോള്‍ ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ മാസം ജീപ്പ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി മെറിഡിയന് 2.80 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. അതേസമയം കോമ്പസിന് 1.15 ലക്ഷം രൂപ വരെ ആനുകൂല്യങ്ങളും ലഭിക്കും. സാമ്പത്തിക വര്‍ഷാവസാനമായ മാര്‍ച്ചില്‍ 2.80 ലക്ഷം രൂപ ക്യാഷ് ഡിസ്‌കൗണ്ടിലാണ് ജീപ്പ് മെറിഡിയന്‍ ഓഫര്‍ ചെയ്യുന്നത്. കൂടാതെ മൂന്ന് വര്‍ഷം വരെ സൗജന്യ മെയിന്റനന്‍സ്, രണ്ട് വര്‍ഷത്തെ വിപുലീകൃത വാറണ്ടി എന്നിവക്കൊപ്പം തെരഞ്ഞെടുത്ത കോര്‍പറേറ്റുകള്‍ക്ക് 20,000 രൂപ ഡിസ്‌കൗണ്ടും നല്‍കുന്നു.

jeep meridian

ഇത് കൂടാതെ ഡീലര്‍ഷിപ്പുകളില്‍ നിന്ന് ആകര്‍ഷകമായ കിഴിവുകളും ലഭ്യമാണ്. കര്‍ണാടകയിലെ ഹൂബ്ലിയിലുള്ള ജീപ്പ് ഡീലര്‍ ഞെട്ടിക്കുന്ന ഓഫറാണ് നല്‍കുന്നത്. 2023 മോഡല്‍ ഇയര്‍ വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് 6 ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടോ അല്ലെങ്കില്‍ 100 ഗ്രാം സ്വര്‍ണ നാണയങ്ങളോ നേടാം. അതുമല്ലെങ്കില്‍ ഒരു ഇലക്ട്രിക് കാര്‍ സമ്മാനമായി നല്‍കും. പ്രത്യേകം ശ്രദ്ധിക്കുക ഈ ഓഫര്‍ പരിമിതകാലത്തേക്കോ അല്ലെങ്കില്‍ സ്‌റ്റോക്ക് തീരും വരെയോ മാത്രമായിരിക്കും.

ഈ ഓഫര്‍ ലഭ്യമാണെങ്കില്‍ കര്‍ണാടകയിലേക്ക് വണ്ടി കയറിയാലും തരക്കേടില്ലെന്നാണ് തോന്നുന്നത്. 33.60 ലക്ഷം മുതല്‍ 39.66 ലക്ഷം വരെവയാണ് നിലവില്‍ മെറിഡിയന്റെ എക്‌സ്‌ഷോറൂം വില. 170 bhp പവറും 350 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ എസ്‌യുവിക്ക് തുടിപ്പേകുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ഇത് ഇണചേരുന്നു. പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ഈ കാര്‍ വാങ്ങാന്‍ സാധിക്കില്ല.

jeep compass

ജീപ്പിന്റെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ മോഡലാണ് കോമ്പസ്. 5 സീറ്റര്‍ എസ്‌യുവിയുടെ തെരഞ്ഞെടുത്ത വേരിയന്റുകള്‍ക്ക് ഈ മാസം 1.15 ലക്ഷം രൂപയാണ് ക്യാഷ് ഡിസ്‌കൗണ്ട്. ഇത് കൂടാതെ 15000 രൂപ കോര്‍പറേറ്റ് ഡിസ്‌കൗണ്ടും സ്‌പെഷ്യല്‍ ഇഎംഐ ഓഫറും വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല മെറിഡിയന് സമാനമായി 3 വര്‍ഷം ഫ്രീ മെയിന്റനന്‍സിനൊപ്പം രണ്ട് കൊല്ലത്തെ എക്‌സ്റ്റന്റഡ് വാറണ്ടിയും നേടാം.

ഡീലര്‍ഷിപ്പ് തലത്തിലെ ഓഫറുകള്‍ നോക്കിയാല്‍ കര്‍ണാടകയിലെ ഹൂബ്ലിയിലെ ബെല്ലാഡ് എന്റര്‍പ്രൈസസ് എസ്‌യുവിക്ക് 5 ലക്ഷം രൂപ വരെയാണ് ക്യാഷ് ഡിസ്‌കൗണ്ട് നല്‍കുന്നത്. അതല്ലെങ്കില്‍ 2023 മോഡല്‍ ഇയര്‍ കോമ്പസിനൊപ്പം 75 ഗ്രാം സ്വര്‍ണ നാണയം സമ്മാനമായി നേടാം. മെറിഡിയനും കോമ്പസും ഒരേ എഞ്ചിന്‍ പങ്കിടുന്നു. സെഗ്‌മെന്റില്‍ 4X4 ഓപ്ഷന്‍ ലഭിക്കുന്ന ചുരുക്കം എസ്‌യുവികളില്‍ ഒന്നായ കോമ്പസിന്റെ എക്‌സ്‌ഷോറൂം വില 20.69 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

jeep grand cherokee

കോമ്പസ്, മെറിഡിയന്‍ എന്നീ മോഡലുകള്‍ കൂടാതെ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗ്രാന്‍ഡ് ചെറോക്കിക്കും കിടിലന്‍ ഡിസ്‌കൗണ്ടുണ്ട്. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിക്ക് ഈ മാസം 11.85 ലക്ഷം രൂപ വരെയാണ് ആനുകൂല്യമുള്ളതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല ജീപ്പ് വേവ് എക്സ്‌ക്ലൂസീവ് ഓണര്‍ഷിപ്പ് പ്രോഗ്രാമിലേക്കുള്ള ആക്സസും ലഭിക്കുന്നു. ഡിഫന്‍സ് അല്ലെങ്കില്‍ ഡോക്ടര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത വേരിയന്റുകളില്‍ 30,000 രൂപ വരെ സ്‌പെഷ്യല്‍ ബെനഫിറ്റും ലഭ്യമാണ്.

ജീപ്പിന്റെ ഈ ഓഫറുകള്‍ സ്ഥലത്തിനും സ്‌റ്റോക്ക് ലഭ്യതയ്ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് തന്നെ ഈ ഓഫറുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ അടുത്തുള്ള ജീപ്പ് ഡീലര്‍ഷിപ്പ് സന്ദര്‍ശിക്കുക. ജീപ്പുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ എയ്ഡ്സ് സിസ്റ്റം ഉപയോഗിച്ച് കമ്പനി മെറിഡിയനും കോമ്പസും അപ്ഡേറ്റ് ചെയ്യുന്നതായി സൂചനയുണ്ട്.

ബോഷില്‍ നിന്നുള്ള സെന്‍സറുകള്‍ ഘടിപ്പിച്ച മെറിഡിയന്റെ ഒരു ടെസ്റ്റ് മ്യൂള്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ സ്‌പൈ ചിത്രങ്ങള്‍ പുറത്തുവന്നതാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്. സ്‌പൈ ചിത്രങ്ങളില്‍ ഗ്രില്ലിന്റെ താഴത്തെ പകുതിയില്‍ ADAS സെന്‍സറുകള്‍ വ്യക്തമായി കാണാനാകുന്നുണ്ട്. ADAS കൂട്ടിച്ചേര്‍ക്കുന്നതല്ലാതെ എസ്യുവിയില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്താന്‍ സാധ്യതയില്ല. സെഗ്‌മെന്റിലെ എതിരാളികളുമായുള്ള മത്സരം കടുപ്പിക്കാന്‍ ഈ അപ്‌ഡേറ്റ് കൊണ്ട് ജീപ്പിന് സാധിക്കുമോ എന്ന് നമുക്ക് കണ്ടറിയാം.

More from DriveSpark

Article Published On: Sunday, March 17, 2024, 9:00 [IST]
English summary
Jeep dealer from hubli offering 100g gold coin or electric car on purchasing meridian suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X