മുമ്പേ ഫോര്‍ച്യൂണറിനേക്കാള്‍ 'ചീപ്പ്', 7 പേര്‍ക്ക് പോകാവുന്ന കാറിന്റെ വില വീണ്ടും കുറച്ചു

അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് അടുത്തിടെയാണ് ബോളിവുഡ് താരം ഹൃത്വിക് റോഷനെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചത്. ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള സൂപ്പര്‍ താരത്തെ തങ്ങളുടെ ഇന്ത്യയിലെ മുഖമാക്കി മാറ്റി തങ്ങളുടെ വിപണി വിഹിതം വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ സ്വന്തമാക്കി ഹൃത്വിക് ജനങ്ങള്‍ക്ക് മാതൃക കാണിക്കുകയും ചെയ്തു. ഇത് കൂടാതെ വില്‍പ്പന ഉയര്‍ത്താനായി കമ്പനി മറ്റ് ചില നടപടികളും സ്വീകരിച്ച് വരുന്നു. ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നാണ് ജീപ്പ് മെറിഡിയന്‍ (Jeep Meridian).

ഇതിനോടകം തന്നെ ജീപ്പ് മെറിഡിയന്റെ വില ഫോര്‍ച്യൂണറിനേക്കാള്‍ കുറവായിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ കമ്പനി എസ്‌യുവിയുടെ വില വീണ്ടും വെട്ടിക്കുറച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ ഫോര്‍ച്യൂണര്‍ എടുക്കാനിരിക്കുന്നവര്‍ ഇനിയെങ്കിലും മാറിചിന്തിക്കുമെന്നാണ് ജീപ്പ് പ്രതീക്ഷിക്കുന്നത്. നേരത്തെ 31.23 ലക്ഷം രൂപ മുതലാണ് ജീപ്പ് മെറിഡിയന്റെ എക്സ്‌ഷോറൂം വില ആരംഭിച്ചത്. ഇപ്പോള്‍ ജീപ്പ് മെറിഡിയന്‍ എസ്‌യുവി 29.49 ലക്ഷം രൂപ മുതല്‍ സ്വന്തമാക്കാം. ജീപ്പ് മെറിഡിയന്റെ വില മുമ്പുള്ളതിനേക്കാള്‍ 1.74 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്.

jeep meridian

എന്നാല്‍ വിലയിലുള്ള ഈ പരിഷ്‌കാരം പരിമിതകാലത്തേക്ക് മാത്രമാണെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ജീപ്പ് മെറിഡിയന്‍ ഫെയ്സ്ലിഫ്റ്റ് ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ പോകുകയാണ്. ഇന്ത്യന്‍ നിരത്തുകളില്‍ ജീപ്പ് മെറിഡിയന്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ ലോഞ്ച് തീയതി കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ബോഷില്‍ നിന്ന് ലഭിക്കുന്ന ADAS സെന്‍സറുകള്‍ ഈ എസ്‌യുവിയില്‍ ഉപയോഗിക്കും. ADAS സ്യൂട്ടിന് പുറമേ, 2024 മെറിഡിയന് പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ ലഭിക്കും. ലൈറ്റിംഗ് ഘടകങ്ങളില്‍ മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നു. അപ്‌ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡ് ഘടകങ്ങള്‍, കളര്‍ ഓപ്ഷനുള്‍ എന്നിവയടക്കം ഇന്റീരിയറില്‍ ചില ചെറിയ മാറ്റങ്ങള്‍ കണ്ടേക്കാം.

jeep meridian front

ഓവര്‍ലാന്‍ഡ്, ലിമിറ്റഡ് (O) എന്നിങ്ങനെ രണ്ട് ട്രിമ്മുകളിലാണ് ജീപ്പ് മെറിഡിയന്‍ എസ്‌യുവി ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്നത്. ഇതുകൂടാതെ ജീപ്പ് മെറിഡിയന്‍ എക്‌സും അടുത്ത കാലത്ത് കമ്പനി തിരികെ കൊണ്ടുവന്നിരുന്നു. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മെറിഡിയന് കരുത്തേകുന്നത്. ജീപ്പ് കോമ്പസ്, എംജി ഹെക്ടര്‍, ഹെക്ടര്‍ പ്ലസ്, ടാറ്റ ഹാരിയര്‍, സഫാരി എന്നിവയിലും ഈ എഞ്ചിനാണ് കാണപ്പെടുന്നത്.

പരമാവധി 168 bhp പവറും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 9-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് എസ്‌യുവിയില്‍ വരുന്നത്. ജീപ്പ് മെറിഡിയനില്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ നല്‍കിയിട്ടില്ല. അതേ സമയം ടൊയോട്ട ഫോര്‍ച്യൂണറില്‍ പെട്രോള്‍ വേരിയന്റുകള്‍ വരുന്നുണ്ട്. 4x4 ഡ്രൈവ്‌ട്രെയിനിനൊപ്പം മെറിഡിയന്‍ ലഭ്യമാണ്.

jeep meridian x

മെറിഡിയന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഗ്ലോസ്റ്റര്‍, വരാനിരിക്കുന്ന ഫോര്‍ഡ് എവറസ്റ്റ് എന്നിവയുമായി മത്സരിക്കും. ഗ്ലോസ്റ്ററിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് എംജി. പുതുക്കിയ പതിപ്പ് വരാന്‍ പോകുന്നതിനൊപ്പം ഇപ്പോള്‍ മെറിഡിയന്റെ വില കുറച്ചതും എതിരാളികള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ടൊയോട്ട ഫോര്‍ച്യൂണര്‍ സ്ഥാപിച്ച കുത്തക തകര്‍ക്കാന്‍ ഇതൊന്നും മതിയാകില്ലെന്നാണ് തോന്നുന്നത്. ഏതായാലും ജീപ്പിന്റെ ഈ തന്ത്രപ്രധാനമായ തീരുമാനത്തോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നമുക്ക് നോക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, July 17, 2024, 12:07 [IST]
English summary
Jeep meridian gets price cut becomes cheaper by rs 1 74 lakh details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X