ഓഫ്റോഡ് പ്രേമികളേ ഇതിലെ, പുത്തൻ റാങ്ലർ ഫെയ്‌സ്‌ലിഫ്റ്റിലെ ഹൈലൈറ്റുകൾ ഇവയൊക്കെ

ഏതൊരു ഓഫ്റോഡ് പ്രേമികളുടേയും ഇഷ്ടബ്രാൻഡാണ് ജീപ്പ് എന്നത്, റാങ്ലർ, റൂബിക്കോൺ എന്നീ മോഡലുകൾ സെലിബ്രിറ്റികളുടേയും ഓഫ്റോഡ് ഇഷ്ടപ്പെടുന്നവരുടെ ആദ്യത്തെ ചോയിസായിരിക്കും. റാങ്ലറിന് പുത്തൻ മുഖവും കൂടുതൽ ഫീച്ചറുകളുമായി ബ്രാൻഡ് എത്തുകയാണ്. വാഹനത്തിൻ്റെ പ്രധാന ഹൈലൈറ്റുകൾ എന്തൊക്കെയാണ് എന്ന് പരിശോധിച്ചാലോ. ഓഫ്റോഡറുകളുടെ വില അരകോടിക്ക് മുകളിലായത് കൊണ്ട് തന്നെ പലരും വാങ്ങാൻ മടിക്കുന്നുണ്ട്.

ഡിസൈനിലേക്ക് നോക്കിയാൽ മുൻഗാമിയേക്കാൾ കൂടുതൽ പൗരുഷവും പരുക്കൻ ലുക്കുമാണ് ലഭിച്ചിരിക്കുന്നത്. പുതുക്കിയ ഫ്രണ്ട് ഫാസിയയിലൂടെ വാഹനത്തിൻ്റെ ഉയരത്തിലും ചെറിയ മാറ്റം വന്നിട്ടുണ്ട്. കറുത്ത ട്രിം എലമെൻ്റുകൾ നൽകിയിരിക്കുന്ന അതിൻ്റെ സ്ലീക്കർ സെവൻ സ്ലാറ്റ് ഗ്രിൽ അതിൻ്റെ പുതിയ ഡിസൈനിന് മികച്ച് ലുക്ക് നൽകുന്നുണ്ട്. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകൾ ഓഫ്-റോഡറിൻ്റെ റെട്രോ-മോഡേൺ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് റാങ്‌ലർ ഹാർഡ്, സോഫ്റ്റ് ടോപ്പ് വേരിയൻ്റുകളിൽ ലഭ്യമാണ്.


ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത റാങ്ലറിൻ്റെ ഇൻ്റീരിയറിലേക്ക് നോക്കിയാൽ ഡാഷ്‌ബോർഡിന് ചെറിയ അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്, അതോടൊപ്പം വലിയ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം പുതിയ മോഡൽ ഫീച്ചർ ചെയ്യുന്നു. ജീപ്പിൻ്റെ ഏറ്റവും പുതിയ യുകണക്റ്റ് 5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവർത്തിക്കുക. വലിയ സ്‌ക്രീനിന്റെ വരവോടെ സെൻട്രൽ എയർ വെൻ്റുകൾ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീനിന് താഴേക്ക് മാറും.

അകത്തെ മറ്റ് ഫീച്ചറുകളിലേക്ക് നോക്കിയാൽ 12 തരത്തിൽ ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളും ഏറ്റവും പുതിയ 2024 ജീപ്പ് റാങ്ലറിലേക്ക് എത്തും. സേഫ്റ്റി ഫീച്ചറുകളുടെ ലിസ്റ്റ് പരിശോധിച്ചാൽ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻ്റ് കൺട്രോൾ, ഇലക്ട്രോണിക് റോൾ മിറ്റിഗേഷൻ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ടയർ പ്രഷർ മോണിറ്റർ, റിയർ സെൻസറുകൾ, ക്യാമറ എന്നിവയാണ് ലഭിക്കുന്നത്.

വാഹനത്തിൻ്റെ കരുത്തും പെർഫോമൻസ് നോക്കിയാൽ 270 PS പരമാവധി പവറും 400 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 2-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 2024 റാങ്ലർ നിലനിർത്തിയിട്ടുണ്ട്. ഇത് 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സും ജീപ്പിൻ്റെ 4WD യുമായി ജോടിയാക്കിയിരിക്കുകയാണ്. കൂടാതെ, ഒന്നിലധികം ഡ്രൈവിംഗ് മോഡുകൾ, ലോ-റേഞ്ച് ട്രാൻസ്ഫർ കേസ്, ലോക്കിംഗ് ഡിഫറൻഷ്യലുകൾ എന്നിവ പോലുള്ള സ്റ്റാൻഡേർഡ് ഫീച്ചറുകൾ ഇത് നിലനിർത്തുന്നതോടെ, ഓഫ്-റോഡ് കഴിവുകൾ വർദ്ധിപ്പിക്കുകയും ചെയ്യും.

ഇതിനോടൊപ്പം കൂടാതെ റാങ്ലർ എസ്‌യുവിയിൽ ഗൊറില്ല ഗ്ലാസ് വിൻഡ്‌ഷീൽഡും സ്റ്റാൻഡേർഡായി ഘടിപ്പിച്ചിട്ടുണ്ടെന്നും ജീപ്പ് അവകാശപ്പെടുന്നുണ്ട്. ബ്രൈറ്റ് വൈറ്റ്, സ്റ്റിംഗ് ഗ്രേ, ഗ്രാനൈറ്റ് ക്രിസ്റ്റൽ, ബ്ലാക്ക്, ഫയർക്രാക്കർ റെഡ് എന്നിങ്ങനെ അഞ്ച് ഓപ്ഷനുകളോടെയാണ് നിലവിലെ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ആൻവിൽ എന്നൊരു പുത്തൻ നിറംകൂടി ഇത്തവണ ഓഫ്-റോഡർ കിങിലേക്ക് എത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

2024 റാംങ്ലറിൻ്റെ വില ഏകദേശം 65 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുമെന്ന് തന്ന പ്രതീക്ഷിക്കാം. കാരണം നിലവിൽ 62.65 ലക്ഷം മുതൽ 66.65 ലക്ഷം രൂപ വരെയാണ് റാങ്ലറിൻ്റെ എക്സ് ഷോറൂം വില. പുതിയ മാറ്റങ്ങൾ കൂടി എത്തുന്നതോടെ വാഹനത്തിൻ്റെ വില അൽപ്പം വർധിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. നിലവിൽ എതിരാളികളെന്ന് പരമാർശിക്കാൻ ആരുമില്ല എങ്കിൽ പോലും ലാൻഡ് റോവർ ഡിഫൻഡറുമായി മുട്ടാനുളള കരുത്തും ചങ്കൂറ്റവും റാങ്ലറിന് ഉണ്ട് എന്നതാണ് സത്യം.

നിങ്ങൾ ഒരു ജീപ്പ് പ്രേമിയാണെങ്കിൽ തീർച്ചയായും ഷോറൂമുകളിൽ പോയി വാഹനം ഒന്ന് കാണുക തന്നെ വേണം. വാങ്ങാൻ അല്ലെങ്കിൽ പോലും വാഹനത്തെ കുറിച്ച് അറിഞ്ഞ് വയ്ക്കുന്നത് നല്ലതാണ്. കാരണം ഒരു ഓഫ്റോഡർ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ജീപ്പ് റാങ്ലറും, റൂബിക്കോണും. സെലിബ്രിറ്റികൾ സ്വന്തമാക്കുന്ന ഈ മോഡലുകൾ ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യാൻ എങ്കിലും പോകണം എന്നാണ് ഞങ്ങൾ ശുപാർശ ചെയ്യുന്നത്.

More from DriveSpark

Article Published On: Wednesday, April 24, 2024, 19:10 [IST]
English summary
Jeep wrangler facelift these are the major highlights details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X