ഥാറിന്റെ 'മൂത്താപ്പ'യെ ഇനി നാലാള്‍ അറിയും! ജീപ്പ് കൂടെക്കൂട്ടിയ സൂപ്പര്‍ താരത്തെ മനസ്സിലായോ?
ഐക്കണിക്ക് അമേരിക്കന്‍ എസ്‌യുവി നിര്‍മ്മാതാക്കളാണ് ജീപ്പ്. അമേരിക്കന്‍ കമ്പനിയുടെ ഓഫ്-റോഡ് എസ്‌യുവികള്‍ എല്ലാം ലോകോത്തരമാണ്. ജീപ്പിനെ ഇന്ന് കാണുന്ന ജീപ്പാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ഒരു മോഡലാണ് റാംഗ്ലര്‍ (Jeep Wrangler). അടുത്തിടെ ലോഞ്ച് ചെയ്ത 2024 ജീപ്പ് റാംഗ്ലര്‍ പ്രൊമോട്ട് ചെയ്യുന്നതിനായി കമ്പനി ഇപ്പോള്‍ പുതിയ പരസ്യം പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ നടന്‍മാരില്‍ ഒരാളായ ഋത്വിക് റോഷനാണ് (hrithik roshan) ജീപ്പ് റാംഗ്ലറിന്റെ ഏറ്റവും പുതിയ ടിവി പരസ്യത്തില്‍ വേഷമിടുന്നത്. അതിനെ കുറിച്ച് വിശദമായി വായിക്കാം.
ഹൃത്വിക് റോഷന്‍ വേഷമിട്ട് പരസ്യ ക്യാമ്പയിന് 'ദി വണ്‍ ആന്‍ഡ് ഒണ്‍ലി' എന്നാണ് പേരിട്ടിരിക്കുന്നത്. ഈ ഹ്രസ്വ വീഡിയോയില്‍ ഹൃത്വിക് റോഷന്‍ ഒരു ബ്ലാക്ക് ജീപ്പ് റാംഗ്ലര്‍ റൂബിക്കോണ്‍ മോഡല്‍ മുകളില്‍ നിന്ന് താഴേക്ക് ഓടിക്കുന്നത് കാണിക്കുന്നു. ക്യാമ്പയിനിന്റെ സന്ദേശമായ 'ദി വണ്‍ ആന്റ് ഓണ്‍ലി' എന്നത് ഹൃത്വിക് റോഷനും ആവര്‍ത്തിക്കുന്നു.

ഹൃത്വിക് റോഷനെ പോലെ ഇന്ത്യ മൊത്തം ആരാധകരുള്ള താരത്തെ കൂടെക്കൂട്ടുന്നത് തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് ജീപ്പിന്റെ കണക്കുകൂട്ടല്‍. ജീപ്പ് ലൈഫിലേക്ക് ബോളിവുഡ് താരത്തെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോയിലൂടെ ജീപ്പ് സ്വാഗതം ചെയ്യുന്നുണ്ട്. 2024 ജീപ്പ് റാംഗ്ലര്‍ പരിഷ്‌കരിച്ച ഫീച്ചറുകളുമായാണ് വരുന്നത്. ഇത് അണ്‍ലിമിറ്റഡ്, റൂബിക്കോണ്‍ വേരിയന്റുകളില്‍ ലഭ്യമാണ്.
റാംഗ്ലര്‍ അണ്‍ലിമിറ്റഡ് വേരിയന്റിന്റെ വില 67.65 ലക്ഷം രൂപയില്‍ ആരംഭിക്കുമ്പോള്‍ റൂബിക്കോണ്‍ വേരിയന്റിന് 71.65 ലക്ഷം രൂപ മുതലാണ് വില. എക്‌സ്-ഷോറൂം വിലകള്‍ ആണിത്. ഈ ജീപ്പ് റാംഗ്ലര്‍ എസ്‌യുവിയില്‍ ഗൊറില്ല ഗ്ലാസ് വിന്‍ഡ്ഷീല്‍ഡ്, 12-വേ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകള്‍, ടോംടോം നാവിഗേഷന്‍, സോഫ്റ്റ്-ടച്ച് പ്ലാസ്റ്റിക്കുകള്‍, കട്ടിയുള്ള മാറ്റുകള്‍, അക്കൗസ്റ്റിക് ഫ്രണ്ട് ഗ്ലാസ്, ആക്റ്റീവ് സൗണ്ട് ഡാംപനിംഗ് തുടങ്ങി നിരവധി സവിശേഷതകള്‍ ഉണ്ട്.

മികച്ച റോഡ് പ്രസന്‍സുള്ള ഒരു എസ്‌യുവി കൂടിയാണിത്. ഈ ഐക്കണിക്ക് ഓഫ്-റോഡ് എസ്‌യുവിയിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം U കണക്റ്റ് 5 സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ലെവല്‍-2 ADAS ഉള്‍പ്പെടെ 85 സേഫ്റ്റി ഫീച്ചറുകള്‍ എസ്‌യുവിയില്‍ വാഗ്ദാനം ചെയ്യുന്നു. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ 2.0 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് റാംഗ്ലറിന് തുടിപ്പേകുന്നത്. 270 bhp പവറും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.
ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. കൂടാതെ, മെക്കാനിക്കലി ലോക്കിംഗ് ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിഫറന്‍ഷ്യലുകള്‍, ഫുള്‍ ഫ്‌ലോട്ട് 44 എച്ച്ഡി ഡാന റിയര്‍ സോളിഡ് ആക്സില്‍, 4:1 ലോ റേഷ്യോ റോക്ക്-ട്രാക്ക് ട്രാന്‍സ്ഫര്‍ കെയ്സ്, ബിഎഫ്ഗുഡ്രിച്ച് M/T ടയറുകള്‍ എന്നിവയാണ് എസ്‌യുവിയില്‍ വരുന്ന ഓഫ്-റോഡ് ആട്രിബ്യൂട്ടുകള്‍.
അടുത്തിടെ ജീപ്പ് പുതുതലമുറ റെനഗേഡ് എസ്യുവി പ്രഖ്യാപിച്ചിരുന്നു. 187.5 bhp പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനോട് കൂടി ഈ പരിഷ്‌കരിച്ച മോഡല്‍ 2027-ല്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ശക്തമായ കോംപാക്ട് എസ്‌യുവിയായിരിക്കും ഇത്. വരാനിരിക്കുന്ന റെനഗേഡ് എസ്‌യുവി ചെലവ് കുറഞ്ഞ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിക്കുമെന്ന് സ്റ്റെല്ലാന്റിസ് സിഇഒ കാര്‍ലോസ് തവാരസ് അവകാശപ്പെട്ടു. അതുപോലെ സിട്രണ്‍ CMP പ്ലാറ്റ്‌ഫോമിലായിരിക്കും പണിതിറക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








