ഇവി ചാർജർ അഗ്രഗേറ്റർ ആപ്പ് പുറത്തിറക്കി ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ, ചാർജിങ്ങ് ഇനി തലവേദനയാവില്ല

ഇനിയങ്ങോട്ട് ഇവിയുടെ കാലം ആണല്ലോ വന്നുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ എല്ലാ വാഹന നിർമാതാക്കളും തങ്ങളുടെ ഇവി മോഡലിലിലേക്ക് ശ്ര് കേന്ദ്രീകരിക്കുകയാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നവർ നേരിടുന്ന പ്രധാന പ്രശ്നമെന്ന് പറയുന്നത് ചാർജിങ്ങ് സ്റ്റേഷനുകളും അതിന് വേണ്ടി പ്രത്യേകമായി വരുന്ന ആപ്പുമാണ്. ഇനി അങ്ങനെയൊരു പ്രശ്നം എംജി ഇവി വാഹനമുടമകൾ നേരിടേണ്ടി വരില്ല എന്നാണ കമ്പനി പറയുന്നത്. അതിന് വേണ്ടി ഇവി ചാർജർ അഗ്രഗേറ്റർ ആപ്പ് പുറത്തിറക്കിയിരിക്കുകയാണ ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ. ഇത് നിലവിലുള്ള അഗ്രഗേറ്റർ ആപ്പുകളോട് സാമ്യമുള്ളതല്ല. കൂടാതെ MG-യുടെ പ്രധാന 'MyMG' ആപ്പുമായി സംയോജിപ്പിച്ചിട്ടില്ലാത്ത ആപ്പ് കൂടിയാണ്.

ഇത് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ ലഭ്യമാണ്. ചാർജിംഗ് സ്റ്റാൻഡേർഡ്, ലഭ്യമായ ചാർജിംഗ് ഗണ്ണുകളുടെ എണ്ണം എന്നിവയ്‌ക്കൊപ്പം ഓരോ ചാർജറിൻ്റെയും തത്സമയ ലഭ്യതയും ആപ്പ് പ്രദർശിപ്പിക്കുന്നു. ഓരോ ചാർജറിനും ഓരോ kWh ഊർജ്ജത്തിൻ്റെ വിലയും സൂചിപ്പിച്ചിട്ടുണ്ട്, കൂടാതെ ഉപയോക്താക്കൾക്ക് ഒരു സ്റ്റേഷനിൽ ഒരു ചാർജിംഗ് സ്ലോട്ട് മുൻകൂട്ടി റിസർവ് ചെയ്യാനുള്ള ഓപ്ഷനും ആപ്പിൽ ഉണ്ടായിരിക്കും.

മാപ്പിൽ തങ്ങളുടെ ലൊക്കേഷൻ തിരഞ്ഞെടുക്കാനും ആ റൂട്ടിൽ ഇവി ചാർജറുകളുടെ ലഭ്യത പ്രദർശിപ്പിക്കാനും ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ആപ്പ് വഴി ഉപയോക്താക്കൾക്ക് ചാർജിങ്ങ് സ്റ്റേഷനിലേക്ക് നാവിഗേറ്റ് ചെയ്യാനും സാധിക്കും. ചാർജിംഗ് സെഷൻ പൂർത്തിയായാൽ, ഉപയോക്താക്കൾക്ക് ആപ്പ് വഴി തന്നെ പേയ്‌മെൻ്റ് നടത്താനും കഴിയും.

JSW MG മോട്ടോർ ഇന്ത്യയുടെ സമീപ മാസങ്ങളിലെ വിൽപ്പനയുടെ മൂന്നിലൊന്നിൽ കൂടുതൽ EV-കൾ ഉണ്ടായിരുന്നു, ZS EV വിൽപ്പനയ്‌ക്കെത്തിയ നാലാം വർഷത്തിലും വിൽപ്പനയിൽ വലിയ കുറവ് വന്നിട്ടില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എംജിയുടെ മറ്റ് വാനിരിക്കുന്ന വാഹനങ്ങളുടെ വിശേഷങ്ങളിലേക്ക് കൂടെ നോക്കിയാൽ ഇന്ത്യയിൽ എംജി മോട്ടോർ 2024 -ലെ തങ്ങളുടെ ആദ്യ ലോഞ്ചിന് തയ്യാറെടുക്കുകയാണ്. വിൻഡ്‌സർ ഇവി എന്നാണ് നിർമ്മാതാക്കൾ ഇതിനെ വിളിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ നിരവധി എംപിവികളോട് സാമ്യമുള്ള, വളരെ കർവ്വിയായ രൂപകൽപനയാണ് ഇതിന് ലഭിക്കുന്നത്. എന്നിരുന്നാലും, എംജി ഇതിനെ ഒരു ക്രോസ്ഓവർ അല്ലെങ്കിൽ CUV എന്നാണ് വിളിക്കുന്നത്. അതോടൊപ്പം തന്നെ എംജി ക്ലൗഡ് ഇവി ഒരു പുതിയ മോഡൽ അല്ല. ഇന്തോനേഷ്യയിൽ വിൽക്കുന്ന വൂളിംഗ് ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. എംജി ക്ലൗഡ് ഇവി അന്താരാഷ്ട്ര തലത്തിൽ 50.6 kWh ബാറ്ററി പായ്ക്കുമായിട്ടാണ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ വരുന്ന ഇലക്ട്രിക് മോട്ടോർ 136 PS പവറും 200 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു.

ക്ലൗഡ് ഇവിക്ക് സിംഗിൾ ചാർജിൽ 460 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 360 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് നൽകുന്ന ഒരു ചെറിയ 37.9 kWh ബാറ്ററി പായ്ക്ക് ഓപ്ഷനും ലഭ്യമാണ്. ക്ലൗഡ് ഇവിക്ക് തികച്ചും മത്സരാധിഷ്ഠിതമായി വില നിർണ്ണയമാവും നൽകുക എന്ന് എംജി സ്ഥിരീകരിച്ചു. ഇന്ത്യയിൽ ഇതിന് 20 ലക്ഷം രൂപയിൽ താഴെയാണ് വില ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

എംജിയിൽ നിന്നുള്ള ക്രോസ്ഓവർ ഇന്ത്യയിൽ നെക്‌സോൺ ഇവിയുമായി മത്സരിക്കും. സെപ്തംബർ അല്ലെങ്കിൽ ഒക്ടോബറിൽ എംജി ക്ലൗഡ് അഥവാ വിൻഡ്സർ ഇവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എംജി ഇപ്പോൾ ജിയോയുമായും സഹകരിച്ചിട്ടുണ്ട്, ബ്രാൻഡിന്റെ എല്ലാ മോഡലുകളിലും കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. എംജി ഇതിനെ ഇന്നൊവേറ്റീവ് കണക്റ്റിവിറ്റി പ്ലാറ്റ്‌ഫോം എന്നാണ് വിശേഷിപ്പിക്കുന്നത്, വിൻഡ്‌സർ ഇവിയാവും ഇത് അവതരിപ്പിക്കുന്ന ആദ്യത്തെ മോഡൽ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 7, 2024, 15:30 [IST]
English summary
Jsw mg motor indias ehub app launched checkout the details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X