കിയയുടെ ഫാമിലി കാറിൻ്റെ സ്പൈ ചിത്രങ്ങൾ വൈറൽ, 2025 -ൽ കുടുംബത്തിലെ അംഗമാകുമോ ഇവൻ
കൊറിയൻ വാഹന നിർമാതാക്കളുടെ കിയ കുടുംബത്തിലെ ഫാമിലി കാറായ കാരൻസ് തൻ്റെ മുഖം മിനുക്കൽ പണിപ്പുരയിലാണ്. പുത്തൻ ഫെയ്‌സ്‌ലിഫ്റ്റ് അധികം വൈകാതെ വിപണിയിൽ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. ടെസ്റ്റ് വാഹനത്തൻ്റെ സ്പൈ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.ഒരു ലോഡ് എക്സ്റ്റീരിയർ, ഇൻ്റീരിയർ ഡിസൈൻ അപ്‌ഡേറ്റുകൾ ഇതിൽ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മുൻവശത്ത് നിന്ന് നോക്കിയാൽ, മുഖം മിനുക്കിയ കാരെൻസ് റീഡിസൈൻ ചെയ്ത ഫ്രണ്ട് ഫാസിയയുമായി വരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
ഏറ്റവും ശ്രദ്ധേയമായി തോന്നുന്നത്, കൂടുതൽ കോണാകൃതിയിലുള്ള രൂപകൽപ്പനയുള്ള ഒരു കൂട്ടം പുതിയ LED ഹെഡ്‌ലാമ്പുകൾ ഇതിന് ലഭിക്കുന്നു എന്നതാണ്. ഈ രണ്ട് ഹെഡ്‌ലൈറ്റുകളും ഒരു ഓൾ-എൽഇഡി ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിക്കും, അത് ഡേടൈം റണ്ണിംഗ് ലൈറ്റുകളായി (ഡിആർഎൽ) പ്രവർത്തിക്കുകയുടെ ചെയ്യും. ഈ ഡിസൈൻ പുതുതായി പുറത്തിറക്കിയ സെൽറ്റോസ്, സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റുകളിൽ കാണാൻ സാധിക്കുന്നവയാണ്.

സൈഡ് പ്രൊഫൈലിലേക്ക് നോക്കുകയാണെങ്കിൽ കാരൻസ് കൃത്യമായ അളവുകൾ നിലനിർത്തുന്നുണ്ട്. എന്നിരുന്നാലും, ഇപ്പോൾ ഒരു കൂട്ടം പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകൾ ലഭിക്കുന്നുണ്ട്. പിൻഭാഗത്തെ സംബന്ധിച്ചിടത്തോളം, മാറ്റങ്ങളിൽ ഒരു ഫുൾ-വീഡ്ത്ത് ലൈറ്റ് ബാർ ബന്ധിപ്പിച്ചിരിക്കുന്ന പുതിയ എൽഇഡി ടെയിൽലൈറ്റുകൾ ഉൾപ്പെടുന്നു. മിക്കവാറും, ഇതിന് പുതുതായി രൂപകൽപ്പന ചെയ്ത പിൻ ബമ്പറും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വരാനിരിക്കുന്ന കിയ കാരൻസ് ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഇൻ്റീരിയറിൻ്റെ വിശദാംശങ്ങൾ നോക്കിയാൽ, MPV അതിൻ്റെ ലേഔട്ട് നിലനിർത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഇതിന് ചില പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകൾ ലഭിച്ചേക്കാം. നിലവിലെ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ഓഫർ തുടരും. ഇതോടൊപ്പം പ്രീമിയം ബോസ് ഓഡിയോ സിസ്റ്റവും നിലനിർത്തും.

വെൻ്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, ആംബിയൻ്റ് ലൈറ്റിംഗ്, എയർ പ്യൂരിഫയർ എന്നിവ പുതിയ Carens ഫെയ്‌സ്‌ലിഫ്റ്റിൽ കാണാവുന്ന മറ്റ് ഫീച്ചറുകളാണ്. ശ്രദ്ധേയമായി, സ്പൈ ഷോട്ടുകൾ പുറത്തെ റിയർവ്യൂ മിററുകളിൽ (ORVM) ക്യാമറകൾ കാണാൻ സാധിക്കുന്നുണ്ട്. ഫെയ്‌സ്‌ലിഫ്റ്റ് ചെയ്‌ത കാരെൻസിൽ 360-ഡിഗ്രി ക്യാമറ സിസ്റ്റം ഉൾപ്പെടുത്താനാണ് സാധ്യത.
കൂടാതെ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടെയുള്ള അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റങ്ങളുടെ (ADAS) ഒരു സ്യൂട്ടും Carens-ന് ലഭിക്കും. 115 bhp ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉൾപ്പെടുന്ന നിലവിലെ പവർട്രെയിൻ ലൈനപ്പിനൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത കിയ കാരൻസ് തുടരുമെന്ന് പ്രതീക്ഷിക്കാം. 160 bhp നൽകുന്ന കൂടുതൽ ശക്തമായ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കുന്നത് തുടരും.

ട്രാൻസ്മിഷൻ ഓപ്ഷനുകളും നിലവിലെ മോഡലിന് സമാനമാവാനേ സാധ്യതയുളളു. 6-സ്പീഡ് മാനുവലും 6-സ്പീഡ് ഇൻ്റലിജൻ്റ് മാനുവൽ ട്രാൻസ്മിഷനും (ഐഎംടി) കമ്പനി വാഗ്ദാനം ചെയ്യും. ഇത് 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
നിലവിലെ കിയ കാരൻസിന് 10.51 ലക്ഷം മുതൽ 19.66 ലക്ഷം വരെയാണ് (എക്സ് ഷോറൂം) വില. പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും കാരണം ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിന് നേരിയ വില വർധനവ് പ്രതീക്ഷിക്കാവുന്നതാണ്. ലോഞ്ച് ചെയ്യുമ്പോൾ കാരൻസ് മറ്റ് ജനപ്രിയ MPV കളായ മാരുതി സുസുക്കി എർട്ടിഗ, ടൊയോട്ട റൂമിയോൺ എന്നിവയുമായി മത്സരിക്കുന്നത് തുടരുക തന്നെ ചെയ്യും.


Click it and Unblock the Notifications








