7 പേര്‍ക്ക് കയറാം, 561 കി.മീ റേഞ്ചുമുണ്ട്! പക്ഷേ, കിയയുടെ പുതിയ ഫാമിലി ഇവിയുടെ വില കേട്ട് ഞെട്ടരുത്

ഉത്സവകാലം കളറാക്കാന്‍ പുതിയ കാര്‍ണിവല്‍ കൊണ്ടുവന്നതിനൊപ്പം ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യയിലെ തങ്ങളുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോ വിപുലീകരിച്ചു. EV6 മാത്രം ഉള്‍പ്പെടുന്ന ഇലക്ട്രിക് ശ്രേണിയിലേക്ക് EV9 എന്ന പുത്തന്‍ മോഡലാണ് ചേര്‍ത്തിരിക്കുന്നത്. ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് വാഹന വിപണി ഇളക്കിമറിക്കാന്‍ എത്തുന്ന ഈ കിയ വാഹനം ഈ വര്‍ഷമാദ്യം രാജ്യത്ത് പ്രദര്‍ശിപ്പിച്ചിരുന്നു. കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി (സിബിയു) ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് എസ്‌യുവിക്ക് 1.29 കോടി രൂപയാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. പുത്തന്‍ കാറിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ചുവടെ വായിക്കാം.

ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്ന ഏതാനും 3 വരി ഇലക്ട്രിക് എസ്‌യുവികളില്‍ ഒന്നാകും ഇത്. GT ലൈന്‍ എന്ന ഒറ്റ ഫുള്ളി ലോഡഡ് വേരിയന്റിലാണ് ഇവി ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുക. സ്നോ വൈറ്റ് പേള്‍, ഓഷ്യന്‍ ബ്ലൂ, പാന്തേര മെറ്റല്‍, പെബിള്‍ ഗ്രേ, അറോറ ബ്ലാക്ക് പേള്‍ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാകും. ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (ഇ-ജിഎംപി) പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ EV9 നിര്‍മിച്ചിരിക്കുന്നത്.

kia ev9 launched

ശക്തമായ റോഡ് സാന്നിധ്യം ഉറപ്പാക്കുന്ന ഈ ഇലക്ട്രിക് എസ്‌യുവിക്ക് 5,010 mm നീളവും 1,980 mm വീതിയും 1,755 mm ഉയരവും 3,100 mm നീളമുള്ള വീല്‍ബേസും ലഭിക്കുന്നു. വിശാലമായ ഇന്റീരിയര്‍ കൂടാതെ ഉദാരമായ ബൂട്ട് സ്‌പെയ്‌സും ഇത് അനുവദിക്കുന്നു. 198 mm ആണ് ഇവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. കിയയുടെ ഡിജിറ്റല്‍ ടൈഗര്‍ ഫേസ് എന്ന പുതിയ ഡിസൈന്‍ ഭാഷയാണ് EV9 ഉപയോഗിക്കുന്നത്.

ഓള്‍-ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിലെന്നപോലെ ഇതിന് ക്ലോസ്ഡ് ഗ്രില്ലാണ് ലഭിക്കുന്നത്. നീളമേറിയ ബോണറ്റ്, ക്യൂബ്ഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, Z- ആകൃതിയിലുള്ള ഡിആര്‍എല്ലുകള്‍, വെര്‍ട്ടിക്കല്‍ സ്ലേറ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. കൂടാതെ ഇവിക്ക് ഡോര്‍ മൗണ്ടഡ് ഒആര്‍വിഎമ്മുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ വൈപ്പര്‍, സ്പോയിലര്‍, കൂറ്റന്‍ വീല്‍ ആര്‍ച്ചുകള്‍ എന്നിവയും ലഭിക്കുന്നു. കട്ടിയുള്ള ബോഡി ക്ലാഡിംഗും ഫങ്ഷണല്‍ റൂഫ് റെയിലുകളും റോഡ് പ്രസന്‍സ് ഉയര്‍ത്തുന്നു.

kia ev9

അകത്തേക്ക് നോക്കിയാല്‍ 7 സീറ്റര്‍ കോണ്‍ഫിഗറേഷനില്‍ മാത്രമായി ലഭ്യമാകുന്ന 3 വരി ഇലക്ട്രിക് എസ്‌യുവി വിവിധ സീറ്റിംഗ് ഓപ്ഷനുകളിലാണ് വരുന്നത്. 60:40 സ്പ്ലിറ്റുള്ള മധ്യനിരയില്‍ ഹെഡ്റെസ്റ്റുകളുള്ള ക്യാപ്റ്റന്‍ സീറ്റുകള്‍ ഉള്‍പ്പെടുന്നു. മൂന്നാം നിര സീറ്റുകള്‍ക്ക് അധിക ലഗേജ് സ്‌പെയ്‌സ് സൃഷ്ടിക്കുന്നതിന് റിമോട്ട് ഫോള്‍ഡിംഗ് സഹിതം 50:50 സ്പ്ലിറ്റ് ലഭിക്കും.വിശാലമായ ക്യാബിനില്‍ നിരവധി പ്രീമിയം ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ ഡാഷ്ബോര്‍ഡ് നല്ല വൃത്തിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

4 സ്പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്ന വൈഡ് സ്‌ക്രീനും അകത്തെ പ്രധാന ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി 12.3 ഇഞ്ച് ഡ്യുവല്‍ പാനല്‍ സ്‌ക്രീനുകള്‍, 14 സ്പീക്കര്‍ മെറിഡിയന്‍ മ്യൂസിക് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് പാഡ്, കണ്‍ട്രോള്‍ സ്വിച്ചുകള്‍, 3-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, ഹീറ്റഡ് സ്റ്റിയറിംഗ് വീല്‍ എന്നിവയും ഫീച്ചര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

kia ev9 top view

പുതിയ കിയ EV9 ഇലക്ട്രിക് എസ്‌യുവിയില്‍ ഡിജിറ്റല്‍ കീ, ഫിംഗര്‍പ്രിന്റ് തിരിച്ചറിയല്‍, യുഎസ്ബി C പോര്‍ട്ടുകള്‍ എന്നിവയും ഉണ്ടാകും. ലെവല്‍ 2 ADAS, 360-ഡിഗ്രി ക്യാമറ, സ്റ്റാന്‍ഡേര്‍ഡായി പത്ത് എയര്‍ബാഗുകള്‍, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, മള്‍ട്ടിപ്പിള്‍ ഡ്രൈവ് മോഡുകള്‍ എന്നിവയും ഈ കാറില്‍ ഉള്‍പ്പെടുന്നു.

കിയ EV9 GT-ലൈന്‍ ലോംഗ്-റേഞ്ച് വേരിയന്റ് ഒറ്റ ചാര്‍ജില്‍ 561 കിലോമീറ്റര്‍ റേഞ്ചാണ് വാഗ്ദാനം ചെയ്യുന്നത്. 99.8kWh ബാറ്ററി പായ്ക്കില്‍ നിന്ന് ഇത് പവര്‍ എടുക്കുന്നു. 379 bhp പവറും 700 Nm ടോര്‍ക്കും നല്‍കുന്ന ഡ്യുവല്‍ മോട്ടോര്‍ സജ്ജീകരണത്തോടെയാണ് ഈ മോഡല്‍ വരുന്നത്. 350kWh ഡിസി ചാര്‍ജര്‍ വഴി വെറും 24 മിനിറ്റിനുള്ളില്‍ 0-80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാം.

ഗൃഹോപകരണങ്ങള്‍ അടക്കം ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്ന വെഹിക്കിള്‍-ടു-ലോഡ് (V2L), വെഹിക്കിള്‍-ടു-എവരിതിംഗ് (V2X) ശേഷികളും EV9 ഇവിക്കുണ്ട്. വലിപ്പത്തിലും സെഗ്മെന്റ് അടിസ്ഥാനത്തിലും കിയ EV9-ന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. എന്നിരുന്നാലും പ്രീമിയം സെഗ്മെന്റിലെ മറ്റ് ഇലക്ട്രിക് എസ്‌യുവികളുമായി ഇത് മത്സരിക്കും. ബിഎംഡബ്ല്യു iX, ഔഡി Q8 e-ട്രോണ്‍, മെര്‍സിഡീസ് ബെന്‍സ് EQE എസ്‌യുവി എന്നിവയുമായി ഏറ്റുമുട്ടേണ്ടി വരും.

More from DriveSpark

Article Published On: Thursday, October 3, 2024, 14:30 [IST]
English summary
Kia ev9 electric suv launched in india check price powertrain range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X