ഇരട്ട പുരസ്‌കാര നേട്ടവുമായി കിയ EV9! 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്‌സില്‍ ഇവികളുടെ ആധിപത്യം

ന്യൂയോര്‍ക്ക് ഓട്ടോ ഷോയില്‍ നടന്ന 2024 വേള്‍ഡ് കാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ ഇരട്ട നേട്ടവുമായി കിയ EV9 മിന്നിത്തിളങ്ങി. 2024 വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍, 2024 വേള്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഓഫ് ദ ഇയര്‍ എന്നീ രണ്ട് അഭിമാനകരമായ പുരസ്‌കാരം നേടിയാണ് കിയ മോഡല്‍ ഡബിളടിച്ചത്. മൊത്തത്തില്‍ 2024 വേള്‍ഡ് കാര്‍ അവാര്‍ഡ്‌സില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ആധിപത്യം നേടി.

വേള്‍ഡ് കാര്‍ അവാര്‍ഡ്‌സിന്റെ ചരിത്രത്തില്‍ കിയ ഇതുവരെ നേടിയ പുരസ്‌കാരങ്ങളുടെ എണ്ണം ഇതോടെ അഞ്ചായി ഉയര്‍ന്നു. ലോക കാര്‍ പുരസ്‌കാരത്തിനായി 38 എതിരാളികളില്‍ നിന്ന് അവസാന മൂന്ന് സ്ഥാനക്കാരെ ജെനീവ ഇന്റര്‍നാഷനല്‍ മോട്ടോര്‍ഷോയില്‍ വെച്ചാണ് പ്രഖ്യാപിച്ചത്. കിയ മോഡലിന് പുറമെ BYD സീലും വോള്‍വോ EX30-യുമാണ് അവസാന മൂന്നില്‍ ഇടംനേടിയത്.

kia ev9 world car of the year award

വേള്‍ഡ് കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് പരിഗണിക്കാനായി പ്രസ്തുത മോഡല്‍ പ്രതിവര്‍ഷം കുറഞ്ഞത് 10,000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. ലക്ഷ്വറി കാര്‍ ലെവലിന് തൊട്ടുതാഴെ വിലയും നിശ്ചിത സമയ പരിധിക്കുള്ളില്‍ രണ്ട് ഭൂഖണ്ഡങ്ങളിലെ രണ്ട് പ്രധാന വിപണികളിലെങ്കിലും ലഭ്യമായിരിക്കുകയും വേണം. വേള്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ വിഭാഗത്തില്‍ കിയ EV9-ന് ബിഎംഡബ്ല്യു i5, വോള്‍വോ EX30 എന്നീ മോഡലുകളില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിട്ടിരുന്നു.

വാഹനങ്ങള്‍ വൈദ്യുത മോട്ടോറുകള്‍ ഉപയോഗിച്ചിരിക്കണം, ഉല്‍പ്പാദനം പ്രതിവര്‍ഷം 5,000 യൂണിറ്റില്‍ കൂടുതായിരിക്കണം, രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലെ രണ്ട് പ്രധാന വിപണികളിലെങ്കിലും ലഭ്യമായിരിക്കണം എന്നീ മാനദണ്ഡങ്ങളാണ് ഈ പുരസ്‌കാരത്തിനുള്ളത്. 2003-ല്‍ ആരംഭിച്ച വേള്‍ഡ് കാര്‍ അവാര്‍ഡ്‌സ് ഓട്ടോമോട്ടീവ് മികവിന്റെയും നേതൃത്വത്തിന്റെയും മുന്‍നിര മാനദണ്ഡമായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. 29 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 100 പ്രശസ്ത ഓട്ടോമോട്ടീവ് ജേണലിസ്റ്റുകള്‍ അടങ്ങുന്ന ജൂറിയാണ് മികച്ച കാറുകളെ തിരഞ്ഞെടുത്തത്.

kia ev9 world car of the year award

അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഓട്ടോമോട്ടീവ് വ്യവസായത്തിലെ സുപ്രധാന നേട്ടങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡുകള്‍. തുടക്കത്തില്‍ പറഞ്ഞ പോലെ കിയ EV9 ഇവിയുടെ ഐതിഹാസിക നേട്ടത്തിന് മുമ്പ് കൊറിയന്‍ കമ്പനി വേള്‍ഡ് കാര്‍ അവാര്‍ഡ്‌സില്‍ മൂന്ന് വിജയങ്ങള്‍ നേടിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ജനപ്രിയമായ കിയ ടെല്ലുറൈഡിനും സോള്‍ ഇവിക്കും 2020-ല്‍ പുരസ്‌കാരം ലഭിച്ചു. അതേസമയം കിയ EV 6 GT 2023-ല്‍ വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ഓഫ് ദി ഇയര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2024ലെ വേള്‍ഡ് കാര്‍ ആയും വേള്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍ ഓഫ് ദ ഇയര്‍ ആയും EV9 പ്രഖ്യാപിക്കപ്പെട്ടതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്ന് കിയ പ്രസിഡന്റും സിഇഒയുമായ ഹോ സുങ് സോങ് പറഞ്ഞു. സാങ്കേതികവിദ്യയുടെയും ഡിസൈന്‍ മികവിന്റെയും അതിരുകള്‍ ഭേദിക്കുന്നതിനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ വിജയം. Kia EV9 ഇവിയുടെ തുടര്‍ വിജയങ്ങള്‍ ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മികവുറ്റ വാഹനങ്ങള്‍ എത്തിക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

kia ev9

കിയയുടെ ആദ്യത്തെ സമര്‍പ്പിത മൂന്ന്-വരി ഇലക്ട്രിക് എസ്‌യുവിയായ EV9 അരങ്ങേറ്റം കുറിച്ചത് മുതല്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്. ഗോള്‍ഡന്‍ സ്റ്റിയറിംഗ് വീല്‍ അവാര്‍ഡ്‌സ്, 2024-ലെ നോര്‍ത്ത് അമേരിക്കന്‍ യൂട്ടിലിറ്റി വെഹിക്കിള്‍ ഓഫ് ദ ഇയര്‍, ന്യൂസ് വീക്ക് ഓട്ടോസ് അവാര്‍ഡ്‌സില്‍ 'മികച്ച 2023 പ്രീമിയം എസ്‌യുവി' എന്നീ വിഭാഗങ്ങളില്‍ അംഗീകാരങ്ങള്‍ നേടി. ഇലക്ട്രിക്-ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോം (E-GMP) അടിസ്ഥാനമാക്കിയുള്ള വാഹനങ്ങളുടെ വിജയത്തിന് അടിവരയിടുകയാണ് കിയ EV9-ന്റെ പുതിയ നേട്ടം.

ഇതേ പ്ലാറ്റ്‌ഫോമില്‍ വരുന്ന ഹ്യുണ്ടായി അയോണിക് 6, കിയ EV6 GT എന്നിവ മുന്‍ വര്‍ഷങ്ങളില്‍ ഒന്നിലധികം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. വേള്‍ഡ് കാര്‍ അവാര്‍ഡ്‌സിലെ മറ്റ് പരസ്‌കാരങ്ങള്‍ നോക്കിയാല്‍ ഹ്യുണ്ടായി അയോണിക് 5 N വേള്‍ഡ് പെര്‍ഫോമന്‍സ് കാര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ബിഎംഡബ്ല്യു 5 സീരീസ് വേള്‍ഡ് ലക്ഷ്വറി കാറായും വോള്‍വോ EX30 വേള്‍ഡ് അര്‍ബന്‍ കാറായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കാര്‍ ഡിസൈനിനുള്ള പുരസ്‌കാരം ടൊയോട്ട പ്രിയസ് നേടി.

More from DriveSpark

Article Published On: Thursday, March 28, 2024, 16:32 [IST]
English summary
Kia ev9 electric suv won double crowns at 2024 world car awards details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X