മെയിഡ് ഇന്‍ ഇന്ത്യ കാറുകള്‍ വിദേശത്ത് വിറ്റ് കാശ് വാരി കിയ മുതലാളി! താണ്ടിയത് വമ്പന്‍ നാഴികക്കല്ല്

ഒരു വാഹന നിര്‍മാതാവിനെ സംബന്ധിച്ച് ആഭ്യന്തര വില്‍പ്പന പോലെ തന്നെ പ്രധാനമാണ് കയറ്റുമതിയും. 2019-ല്‍ മാത്രം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച ഒരു കാര്‍ കമ്പനിയാണ് കിയ. ഏകദേശം അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ടോപ് 5 ബ്രാന്‍ഡുകളില്‍ ഒന്നായി മാറാന്‍ കിയക്ക് സാധിച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂരിലാണ് കിയ ഇന്ത്യയുടെ വാഹന നിര്‍മാണശാല സ്ഥിതി ചെയ്യുന്നത്. ഇവിടെ നിര്‍മിക്കുന്ന വാഹനങ്ങള്‍ ഏകദേശം നൂറിലധികം മാര്‍ക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇപ്പോള്‍ കിയ ഇന്ത്യ കയറ്റുമതിയുടെ കാര്യത്തില്‍ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അത് വിശദമായി നോക്കാം.

ഇന്ത്യയില്‍ നിന്ന് 2.5 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി കിയ ഇന്ത്യ അറിയിച്ചു. 2019 മുതല്‍ കമ്പനി അനന്തപൂര്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് അന്താരാഷ്ട്രതലത്തില്‍ 2,55,133 യൂണിറ്റുകള്‍ 100 ലധികം വിപണികളിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കയറ്റി അയച്ച കിയ കാര്‍ സെല്‍റ്റോസ് എസ്‌യുവിയാണ്. കമ്പനിയുടെ മൊത്തം കയറ്റുമതിയുടെ 59 ശതമാനമാണ് സെല്‍റ്റോസിന്റെ സംഭാവന.

kia cars

അതേസമയം സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റ് കയറ്റുമതിയുടെ 34 ശതമാനവും മള്‍ട്ടി പര്‍പ്പസ് വാഹനമായ കാരെന്‍സ് ഏഴ് ശതമാനവും സംഭാവന നല്‍കി. ഇവ കൂടാതെ EV6 എന്ന ഇലക്ട്രിക് കാറും കിയ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. കിയ കോര്‍പ്പറേഷന്റെ പ്രധാന കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. എന്നിരുന്നാലും, സമീപ വര്‍ഷങ്ങളില്‍ ആഭ്യന്തര വില്‍പ്പനയിലാണ് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈ വര്‍ഷം മുതല്‍ അനന്തപൂര്‍ പ്ലാന്റില്‍ നിര്‍മിക്കുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങളും ആഭ്യന്തര വിപണി മുന്നില്‍ കണ്ടാണ് മാറ്റിവെക്കുന്നത്. മൂന്ന് ലക്ഷം യൂണിറ്റാണ് ഈ പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദന ശേഷി. നിലവില്‍ കിയ ഇന്ത്യ അതിന്റെ അനന്തപൂര്‍ കേന്ദ്രത്തില്‍ നിന്ന് 100 അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. കിയ ഇന്ത്യയുടെ പ്രധാന വിപണികളില്‍ ദക്ഷിണാഫ്രിക്ക, ചിലി, പരാഗ്വേ, ലാറ്റിന്‍ അമേരിക്ക എന്നിവ ഉള്‍പ്പെടുന്നു.

kia sonet

അഞ്ച് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച കിയയുടെ അനന്തപൂര്‍ പ്ലാന്റ് കമ്പനിയുടെ ആഗോള ശൃംഖലയിലെ ഒരു നിര്‍ണായക കയറ്റുമതി കേന്ദ്രമായി മാറി.ഗുണമേന്മയ്ക്കും പുതുമയ്ക്കുമുള്ള സമര്‍പ്പണമാണ് തങ്ങളെ ഈ നാഴികക്കല്ലിലേക്ക് നയിച്ചതെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു. അന്താരാഷ്ട്രതലത്തില്‍ മെയ്ഡ് ഇന്‍ ഇന്ത്യ വാഹനങ്ങളുടെ വിജയം ഗുണനിലവാരത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് കാണിക്കുന്നതെന്നും കിയ കോര്‍പ്പറേഷന്റെ ഒരു പ്രധാന മാര്‍ക്കറ്റായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ ശ്രദ്ധ ആഭ്യന്തര വിപണിയിലാണെങ്കിലും ഈ വര്‍ഷം കയറ്റുമതി സ്ഥിരമായി നിലനിര്‍ത്താന്‍ പദ്ധതിയിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ച് കാറുകളാണ് കിയ ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്നത്. 2019-ല്‍ സെല്‍റ്റോസിലൂടെയായിരുന്നു ജൈത്രയാത്രയുടെ് ആരംഭം. തുടര്‍ന്ന് കാര്‍ണിവല്‍, സോനെറ്റ്, കാരെന്‍സ്, EV6 എന്നിവ ഇന്ത്യന്‍ തീരത്തെത്തി. ആഭ്യന്തര വിപണിയില്‍ 9.8 ലക്ഷം ഉള്‍പ്പെടെ 12 ലക്ഷത്തിലധികം വാഹനങ്ങള്‍ കമ്പനി ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

kia seltos

ഇതിന്റെ സിംഹഭാഗവും സെല്‍റ്റോസാണ്. ഇത് ഏകദേശം 5 ലക്ഷത്തിലധികം യൂണിറ്റുകള്‍ വരും. രാജ്യത്തെ 265 നഗരങ്ങളിലായി കിയ ഇന്ത്യക്ക് നിലവില്‍ 588 ടച്ച് പോയിന്റുകളുണ്ട്. 2024 മെയ് മാസത്തില്‍ കിയ ഇന്ത്യയില്‍ മൊത്തം 19,500 കാറുകള്‍ വിറ്റു. 2023 മെയ് മാസത്തില്‍ മൊത്തം വില്‍പ്പന 18,766 യൂണിറ്റായിരുന്നു. 4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പോയ മാസം ഇന്ത്യയില്‍ നിന്ന് കിയക്ക് നേടാന്‍ സാധിച്ചത്.

കഴിഞ്ഞ മേയിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കിയ കാര്‍ സോനെറ്റായിരുന്നു. കഴിഞ്ഞ മാസം 7,433 സോനെറ്റ് കാറുകളാണ് കിയ വിറ്റത്. 2020-ല്‍ ആദ്യമായി അവതരിപ്പിച്ച സോനെറ്റ് ഈ വര്‍ഷം ആദ്യം കിയ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തിയതോടെ സ്വന്തം ചേട്ടനായ സെല്‍റ്റോസിനെ പോലും മറികടന്ന് ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറായി സോനെറ്റ് മാറുകയായിരുന്നു. അതേസമയം 2024 മെയ് മാസത്തില്‍ 6,736 യൂണിറ്റായിരുന്നു സെല്‍റ്റോസിന്റെ വില്‍പ്പന.

More from DriveSpark

Article Published On: Thursday, June 13, 2024, 16:01 [IST]
English summary
Kia exported over 2 5 lakh vehicles from india since 2019 seltos sonet top the list
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X