വേനല്‍ച്ചൂടിൽ കാര്‍ വിലയും പൊള്ളും! കുറഞ്ഞ വിലയില്‍ കിട്ടണമെങ്കില്‍ ഇപ്പോള്‍ ഷോറൂമിലേക്ക് വിട്ടോ...

2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. 2024 കലണ്ടര്‍ വര്‍ഷം ആരംഭിച്ചപ്പോള്‍ രാജ്യത്തെ ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. ടൂ-വീലര്‍, ഫോര്‍വീലര്‍, വാണിജ്യ വാഹനങ്ങള്‍ എന്നീ വേര്‍തിരിവില്ലാതെ വില വര്‍ധനവ് നടപ്പായി. പുതിയ സാമ്പത്തിക വര്‍ഷം പിറക്കാനിരിക്കേ വണ്ടിക്കമ്പനികള്‍ ഭാവി പദ്ധതികള്‍ ഇതിനോടകം തയാറാക്കിയിട്ടുണ്ട്.

തങ്ങളുടെ നഷ്ടം കുറയ്ക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ലക്ഷ്യമിടുന്നതിനാല്‍ സാമ്പത്തിക വര്‍ഷാരംഭം കാറുകള്‍ക്ക് വില കൂടാന്‍ പോകുകയാണ്. കിയയും ഹോണ്ടയും ഉള്‍പ്പെടെ ചില വാഹന നിര്‍മാതാക്കള്‍ ഇതിനോടകം തന്നെ വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്. വില വര്‍ധനവിന്റെ തോത് ഓരോ കമ്പനികള്‍ക്കും അനുസരിച്ച് വ്യത്യാസപ്പെട്ടേക്കാം. അതിനാല്‍ അടുത്ത മാസം മുതല്‍ ഒരു കാര്‍ വാങ്ങുന്നതിന് നിങ്ങള്‍ എത്ര പണം ചെലവഴിക്കണം എന്നതിനെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഞങ്ങള്‍ പങ്കുവെക്കാം.

kia honda price hike

ആദ്യം നമുക്ക് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ കാര്യമെടുക്കാം. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളുടെ പട്ടികയില്‍ ആദ്യ അഞ്ചില്‍ ഇടം നേടാന്‍ സാധിച്ച കമ്പനിയാണ് കിയ. 2019-ലാണ് സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയുമായി കിയ ഇന്ത്യന്‍ വിപണിയില്‍ പ്രവേളിച്ചത്. സെല്‍റ്റോസിനെ കൂടാതെ സോനെറ്റ്, കാരെന്‍സ് എന്നീ ജനപ്രിയ കാറുകളും കിയ ഇന്ത്യയില്‍ വില്‍ക്കുന്നു.

ഏപ്രിലില്‍ തങ്ങളുടെ മോഡല്‍ നിരയില്‍ വില വര്‍ധനവ് നടപ്പാക്കുമെന്ന് കിയ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. കിയയുടെ ഈ ജനപ്രിയ കാറുകളുടെ വിലയില്‍ മൂന്ന് ശതമാനം വരെ വര്‍ധനയുണ്ടാകാനാണ് സാധ്യത. ഈ കാറുകളുടെ വില വര്‍ധനവ് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവ്, പ്രവര്‍ത്തന ചെലവ് കൂടിയത്, മറ്റ് വെല്ലുവിളികള്‍ എന്നീ കാരണങ്ങള്‍ നിമിത്തമാണ് കിയ ഈ കടുംകൈക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.

2024 kia sonet

മുകളില്‍ പറഞ്ഞ മൂന്ന് മോഡലുകള്‍ കൂടാതെ EV6 എന്ന ഇലക്ട്രിക് കാറും കിയ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. ഇത് പക്ഷേ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. എന്‍ട്രി ലെവല്‍ മോഡലായ സോനറ്റിന്റെ വില 7.9 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. കിയ EV6-ന്റെ ടോപ് സ്‌പെക്ക് മോഡലുകളുടെ വില 65.95 ലക്ഷം രൂപ വരെ പോകുന്നു.

സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന ക്ലാവിസ് എന്ന കോംപാക്ട് എസ്‌യുവിയുടെ പണിപ്പുരയിലാണ് കിയ ഇപ്പോള്‍. ഈ കാര്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കിയയെ കൂടാതെ ഏപ്രില്‍ ഒന്നിന് ശേഷം വാഹനങ്ങളുടെ വില വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപിച്ച മറ്റൊരു കമ്പനിയാണ് ഹോണ്ട. എന്നാല്‍ തങ്ങളുടെ കാര്‍ മോഡലുകള്‍ക്ക് അടുത്ത മാസം മുതല്‍ എത്ര ശതമാനം വില വര്‍ധനവാണ് ഉണ്ടാകുകയെന്ന് ഹോണ്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

honda elevate

എങ്കിലും ജാപ്പനീസ് വാഹന ഭീമന്‍ നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന എല്ലാ കാറുകളുടെയും വില ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് കാറുകളാണ് നിലവില്‍ ഹോണ്ടയുടെ പോര്‍ട്‌ഫോളിയോയില്‍ ഉള്ളത്. അമേസ്, സിറ്റി സെഡാനുകള്‍ കൂടാതെ ലേറ്റസ്റ്റ് സെന്‍സേഷനായ എലിവേറ്റ് എന്ന മോഡലും അണിനിരക്കുന്നതാണ് ഹോണ്ടയുടെ ഇന്ത്യയിലെ വാഹന നിര. നിലവില്‍ ഇന്ത്യയില്‍ ഹോണ്ട കാറുകളുടെ വില 7.16 ലക്ഷം മുതല്‍ 20.39 ലക്ഷം രൂപ വരെയാണ് പോകുന്നത്.

സിറ്റി, അമേസ്, എലിവേറ്റ് എന്നീ ജനപ്രിയ മോഡലുകള്‍ക്ക് എത്ര രൂപ കൂടുമെന്ന് ഉടന്‍ തന്നെ ഹോണ്ട പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം. ഹോണ്ട, കിയ എന്നീ കമ്പനികളെ കൂടാതെ രാജ്യത്തെ മറ്റ് ചില പ്രധാന ബ്രാന്‍ഡുകളും പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ വിലവര്‍ധനക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

honda city city e-hev

ഏപ്രില്‍ ഒന്നിന് ശേഷം നിരവധി വാഹന നിര്‍മ്മാതാക്കള്‍ വില വര്‍ധനവിന് ഒരുങ്ങുന്നതിനാല്‍ നിങ്ങള്‍ ഉടന്‍ ഒരു കാര്‍ വാങ്ങാന്‍ ഒരുങ്ങുന്ന വ്യക്തിയാണെങ്കില്‍ ഒട്ടും വൈകിക്കരുത്. എത്രയും പെട്ടെന്ന് നിങ്ങളുടെ ഇഷ്ട വാഹനം ഇപ്പോള്‍ ബുക്ക് ചെയ്താല്‍ വരാന്‍ പോകുന്ന വില വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ സാധിക്കും.

മാത്രമല്ല സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന സാഹചര്യത്തില്‍ യാര്‍ഡ് ക്ലിയര്‍ ചെയ്യാനായി കമ്പനി ഓഫറുകള്‍ക്ക് പുറമേ നിരവധി ഡീലര്‍ഷിപ്പ് ഓഫറുകളും നിങ്ങള്‍ക്ക് നേടിയെടുക്കാന്‍ സാധിക്കും. കമ്പനി വിലവര്‍ധന പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ഈ മാസമുള്ള കുറഞ്ഞ വില നിലവാരത്തില്‍ നിങ്ങള്‍ക്ക് വണ്ടി റിസര്‍വ് ചെയ്യാന്‍ സാധിച്ചെന്ന് വരില്ല.

More from DriveSpark

Article Published On: Saturday, March 30, 2024, 15:35 [IST]
English summary
Kia honda and other carmakers gearing up for price hike from 2024 april key details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X