ഇപ്പോൾ ഇതാണല്ലോ കുമ്പാരി ട്രെൻഡ്! സെൽറ്റോസിന് ഉണർവ്വായി ഹൈബ്രിഡ് സിസ്റ്റം അവതരിപ്പിക്കാൻ കിയ

ദക്ഷിണ കൊറിയൻ വാഹന ഭീമനായ കിയയും ഹൈബ്രിഡ് സെഗ്മെന്റിലേക്ക് ചുവടു വെയ്ക്കാൻ ഒരുങ്ങുകയാണ്. നാട്ടിൽ ഇപ്പോൾ ഹൈബ്രിഡുകളുടെ കാലമാണല്ലോ, അതിനാൽ പല വാഹന നിർമ്മാതാക്കളും ഇപ്പോൾ ഇതിലേക്കാണ് കണ്ണുവെയ്ക്കുന്നത്. കിയ ഒരു ഹൈബ്രിഡ് പവർട്രെയിനിനൊപ്പം സെൽറ്റോസിൽ കാര്യമായ വികസന പ്രവർത്തനങ്ങളിലാണ് എന്നാണ് റിപ്പോർട്ട്. ഈ പുതിയ ഹൈബ്രിഡ് സെൽറ്റോസ് അടുത്ത വർഷം രണ്ടാം പകുതിയിൽ അരങ്ങേറ്റം കുറിക്കും എന്ന് പ്രതീക്ഷിക്കാം. റിപ്പോർട്ടുകൾ പ്രകാരം, ഈ പുതിയ സെൽറ്റോസ് ഹൈബ്രിഡ് മോഡൽ ഒരു ഓൾ -വീൽ ഡ്രൈവ് സിസ്റ്റവുമായി വന്നേക്കാം.

സെൽറ്റോസിന് പുറമെ, ഇന്ത്യയിലും ലോകമെമ്പാടും എട്ട് ഹൈബ്രിഡ് കാറുകൾ കൂടി അടുത്ത കാലയളവിൽ അവതരിപ്പിക്കാനും കമ്പനി കാര്യമായി പദ്ധതിയിടുന്നുണ്ട്. വരാനിരിക്കുന്ന കിയ സെൽറ്റോസിൻ്റെ പ്രധാന ഹൈലൈറ്റ് എന്നത് അതിൻ്റെ ഹൈബ്രിഡ് പവർട്രെയിൻ തന്നെ ആയിരിക്കും. നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നെക്സ്റ്റ് ജെൻ സെൽറ്റോസിന് SP3 എന്നാണ് ഇന്റേണലായി പ്രോജക്റ്റ് നെയിം നൽകിയിരിക്കുന്നത്.

അടുത്ത വർഷം ഓഗസ്റ്റിൽ കിയ ഓട്ടോലാൻഡ് ഗ്വാങ്ജു പ്ലാൻ്റിൽ ഇത് ലോഞ്ച് ചെയ്യപ്പെടാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്. സെൽറ്റോസ് ഹൈബ്രിഡിൽ 1.6 ലിറ്റർ പെട്രോൾ എഞ്ചിനെ ഇലക്ട്രിക് മോട്ടോറുമായി സംയോജിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം. ഈ പവർട്രെയിൻ സെറ്റപ്പിന് ഏകദേശം 141 bhp മാക്സ് പവറും 265 Nm പീക്ക് torque ഉം പുറപ്പെടുവിക്കാൻ കഴിയും. ഈ ഹൈബ്രിഡ് സിസ്റ്റം നിലവിൽ ഹ്യുണ്ടായി കോന ഹൈബ്രിഡിൽ കാണപ്പെടുന്നു എന്നതും ശ്രദ്ധേയമാണ്.

പ്രത്യേക സോഴ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച്, പുതിയ സെൽറ്റോസ് ഹൈബ്രിഡിന് ലിറ്ററിന് 18.1 മുതൽ 19.8 കിലോമീറ്റർ വരെ സംയോജിത മൈലേജ് വാഗ്ദാനം ചെയ്യാനാകും. കൂടാതെ, മുകളിൽ സൂചിപ്പിച്ചതു പോലെ, സെൽറ്റോസ് ഹൈബ്രിഡിനായി ഒരു സമർപ്പിത ഇലക്ട്രോണിക് ഓൾ -വീൽ ഡ്രൈവ് (E-AWD) സംവിധാനവും കിയ വികസിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ ഏപ്രിലിൽ നടന്ന 'CEO ഇൻസൈഡർ ഡേ'യിൽ, ലോകമെമ്പാടും തങ്ങളുടെ ഹൈബ്രിഡ് മോഡൽ നിര വിപുലീകരിക്കും എന്ന് കിയ പ്രഖ്യാപിച്ചിരുന്നു. ഇവി ഡിമാൻഡിലെ മാന്ദ്യം നേരിടാൻ ഇതാവും കമ്പനിയുടെ നിലപാട്. 2028-ഓടെ ഒമ്പത് ഹൈബ്രിഡ് മോഡലുകൾ വിപണിയിലെത്തിക്കാനാണ് കിയ ഇപ്പോൾ ലക്ഷ്യമിടുന്നത്. അപ്പോഴേക്കും, കമ്പനിയുടെ ഹൈബ്രിഡ് വിൽപ്പന വിഹിതം ഈ വർഷം 12 ശതമാനം (372,000 യൂണിറ്റുകൾ) നിന്ന് 19 ശതമാനമായി (800,000 യൂണിറ്റുകൾ) ആയി ഉയർത്താം എന്നാണ് പ്ലാൻ.

ഇന്ത്യയിലും ഹൈബ്രിഡ് കാർ മോഡലുകൾ അവതരിപ്പിക്കുന്നത് വളരെ സജീവമായി വിലയിരുത്തി വരികയാണെന്ന് കിയ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. ഡീസൽ എഞ്ചിനുകൾക്ക് ബദലായി ഇവടെ പകരം വയ്ക്കാൻ കമ്പനി പദ്ധതിയിടുന്നു. കിയ ഇന്ത്യയുടെ എംഡിയും CEO -യുമായ തേ -ജിൻ പാർക്ക് പറയുന്നതനുസരിച്ച്, ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യ കൊണ്ടുവരുന്നതിനുള്ള സാധ്യതയെക്കുറിച്ച് ബ്രാൻഡ് അതീവ ശ്രദ്ധയോടെ പഠിച്ചുവരികയാണ്.

ഡീസൽ എഞ്ചിനുകൾ ഘട്ടം ഘട്ടമായി നിർത്തിയേക്കാവുന്ന വരും കാല നിയന്ത്രണങ്ങൾക്കും മാനദണ്ഡങ്ങൾക്കും മുന്നിൽ നിലനിൽക്കാനാണ് ബ്രാൻഡ് ഇത്തരം ഒരു സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള 1.2 ലിറ്റർ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുകൾ ഇല്ക്ട്രിഫൈ ചെയ്യാനുള്ള ശ്രമത്തിലാണ് കിയ.

ഈ തന്ത്രത്തിന്റെ ഭാഗമായി മോട്ടോർ ഘടകങ്ങളുടെ പ്രാദേശികവൽക്കരണവും ചെലവ് നിയന്ത്രിക്കുന്നതിനുള്ള ഇൻ ഹൗസ് ബാറ്ററി സാങ്കേതികവിദ്യയും ഉൾപ്പെടുന്നു. സെൽറ്റോസ് ഹൈബ്രിഡിന് പുറമെ, കാരെൻസിനും ഒരു ഹൈബ്രിഡ് ട്രീറ്റ്‌മെൻ്റ് വാഗ്ദാനം ചെയ്യാൻ കമ്പനി ശ്രമിക്കുന്നു. നിലവിൽ ഇന്ത്യയിൽ കമ്പനിയുടെ ജനപ്രിയ പീപ്പിൾ മൂവറായി മാറിക്കൊണ്ടിരിക്കുകയാണ് ഈ എംപിവി.

More from DriveSpark

Article Published On: Wednesday, July 10, 2024, 23:59 [IST]
English summary
Kia in works to launch seltos hybrid soon with awd system
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X