രാജ്യത്ത് പടർന്ന് പന്തലിക്കാൻ ഒരുങ്ങി കിയ, 522 ടച്ച് പോയിൻ്റുകൾ തുടങ്ങാൻ പദ്ധതിയുമായി ബ്രാൻഡ്
രാജ്യത്ത് ആദ്യമായി പ്രവേശനം നടത്തിയപ്പോൾ മുതൽ ഇന്ത്യൻ വിപണി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ച് ഒരു ബ്രാൻഡാണ് കിയ. പുതിയ പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റുകളും അവതരിപ്പിച്ചപ്പോഴെല്ലാം ജനങ്ങൾക്ക് ബ്രാനഡ് കൂടുതൽ ജനപ്രിയമാവുകയായിരുന്നു. ഇപ്പോഴിതാ കൂടുതൽ വിപുലമായ പ്രേക്ഷക അടിത്തറയിലേക്ക് ബ്രാൻഡിൻ്റെ പ്രവേശനക്ഷമത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട്, 2024 അവസാനത്തോടെ 300 നഗരങ്ങളിലായി 700 ടച്ച് പോയിൻ്റുകളിലേക്ക് നെറ്റ്‌വർക്ക് വികസിപ്പിക്കാൻ കമ്പനി പദ്ധതിയിടുകയാണ്.
കിയയുടെ നെറ്റ്‌വർക്ക് തന്ത്രം വിൽപ്പനയും സർവീസ് ടച്ച് പോയിൻ്റുകളും ഒരുപോലെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. നിലവിൽ, കിയ ഇന്ത്യയ്ക്ക് 337 സെയിൽസ് പോയിൻ്റുകളും 350 വർക്ക്ഷോപ്പുകളും 59 സർട്ടിഫൈഡ് പ്രീ-ഓൺ ഔട്ട്ലെറ്റുകളും ഉണ്ട്. കിയ അതിൻ്റെ സർട്ടിഫൈഡ് പ്രീ-ഓൺഡ് നെറ്റ്‌വർക്ക് 2024 അവസാനത്തോടെ 100 ഔട്ട്‌ലെറ്റുകളായി ഉയർത്താൻ ഉദ്ദേശിക്കുന്നുണ്ട്. കൂടാതെ, മലയോര നഗരങ്ങൾക്കായി 54 മൊബൈൽ വർക്ക്‌ഷോപ്പുകൾ വഴിയും 110 സേവനങ്ങൾ വഴിയും കമ്പനി വിൽപ്പനാനന്തര സേവനങ്ങളും നൽകും.

കിയ ഇന്ത്യ രാജ്യത്തുടനീളം 20 ഗ്രീൻ വർക്ക് ഷോപ്പുകൾ നിശ്ചയിച്ചിട്ടുണ്ട്. ഈ വർക്ക്‌ഷോപ്പുകൾ അവരുടെ ഊർജ്ജ ആവശ്യകതയുടെ 80 ശതമാനം സൗരോർജ്ജത്തിലൂടെ നിറവേറ്റാനാണ് പദ്ധതി, ഒരു കാർ നിർമ്മാതാവിൽ നിന്ന് ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന പ്രവേശനക്ഷമതയെയും സൗകര്യത്തെയും ചുറ്റിപ്പറ്റിയാണ് കാർ വാങ്ങുന്നതിൻ്റെ അനുഭവം ഉൾക്കൊളളുന്നത് എന്ന് കിയ ഇന്ത്യയുടെ നാഷണൽ ഹെഡ് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഹർദീപ് സിംഗ് ബ്രാർ അഭിപ്രായപ്പെട്ടു.
നമ്മുടെ രാജ്യത്ത്, ഒരു വീട് വാങ്ങിയതിന് ശേഷമുള്ള രണ്ടാമത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് ഒരു കാർ വാങ്ങുന്നത്, ഈ നിമിഷം അവിസ്മരണീയമാക്കുന്നതിൽ ഏതൊരു ബ്രാൻഡിനും വലിയ പങ്കുണ്ട്. രാജ്യത്ത് കൂടുതൽ ടച്ച് പോയിൻ്റുകൾ എത്തുന്നതോടെ കിയ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ വൃത്യാസം വരുന്നതോടൊപ്പം തന്നെ ബ്രാൻഡിന് കൂടുതൽ വേരുറപ്പിക്കാനുളള സാഹചര്യവുമാണ് നേടാൻ കഴിയുന്നത്.
കണക്റ്റഡ് കാർ ടെക്‌നോളജിയുളള നാല് ലക്ഷം വാഹനങ്ങൾ ഇന്ത്യയിൽ വിറ്റഴിച്ചുവെന്ന നേട്ടം കമ്പനി നേടിയെടുത്തിരിക്കുകയാണ്. ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളുടെ കണക്റ്റഡ് കാർ വേരിയൻ്റുകൾ അതിൻ്റെ മൊത്തം ആഭ്യന്തര വിൽപ്പനയുടെ 44 ശതമാനത്തിലധികം വരുമെന്നാണ് കിയ പറയുന്നത്. ഇത് മറ്റൊരു നിർമാതാക്കൾക്കും അവകാശപ്പെടാനാവാത്ത ഏറ്റവും വിജയകരമായ പ്രവർത്തിയാണെന്ന് വേണം പറയാൻ.
കൂടാതെ കിയയുടെ കണക്റ്റഡ് കാർ വകഭേദങ്ങൾ 30.9 ശതമാനം കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (CAGR) കൈവരിക്കുകയും ചെയ്‌തിട്ടുണ്ട്. 2032 ആകുമ്പോഴേക്കും ആഗോള വളർച്ച ഏകദേശം 18 ശതമാനമായി മറികടക്കുമെന്നും കിയ പ്രതീക്ഷിക്കുന്നുണ്ട്. ഈ വകഭേദങ്ങളിൽ സെൽറ്റോസാണ് മുന്നിട്ട് നിൽക്കുന്നത്. കിയയുടെ മൊത്തം കണക്റ്റഡ് കാർ വിൽപ്പനയുടെ 65 ശതമാനം സംഭാവനയും ഈ മിഡ്-സൈസ് എസ്‌യുവിയുടേതാണ്.
വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്-സൈസ് എസ്‌യുവികളിലൊന്നായ കിയ സെൽറ്റോസും ഈ സെഗ്‌മെൻ്റിൽ കമ്പനിയുടെ മൊത്തത്തിലുള്ള വിജയത്തെ നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കണക്റ്റഡ് ഫീച്ചറുകളുള്ള സെൽറ്റോസിൻ്റെ വകഭേദങ്ങൾ സ്ഥിരമായി ഉപഭോക്താക്കൾക്ക് ഇഷ്ടപ്പെട്ട മോഡലാണ്, ബ്രാൻഡ് അനുസരിച്ച് വിൽക്കുന്ന സെൽറ്റോസ് യൂണിറ്റുകളുടെ 57 ശതമാനവും ഇത്തരം വകഭേദങ്ങൾക്കാണെന്നതും ശ്രദ്ധേയമായ കാര്യമാണ്.
സെൽറ്റോസിന് ശേഷം 31 ശതമാനം ഉപഭോക്താക്കളും കാരെൻസ് എംപിവിയുടെ കണക്റ്റഡ് കാർ വേരിയൻ്റുകളാണ് സ്വന്തമാക്കാൻ ഇഷ്ടപ്പെടുന്നത്. നിലവിൽ സോനെറ്റിൻ്റെ 7 വേരിയൻ്റുകളിൽ മാത്രമേ ഈ സവിശേഷതകൾ ലഭ്യമാവുന്നുള്ളൂവെങ്കിലും ഈ മോഡലുകൾ ഇപ്പോഴും എസ്‌യുവിയുടെ മൊത്തം വിൽപ്പനയുടെ 21 ശതമാനം വരും. ഹിംഗ്ലീഷ് കമാൻഡുകൾ, റിമോട്ട് വിൻഡോ കൺട്രോൾ, റിമോട്ട് എഞ്ചിൻ, എസി സ്റ്റാർട്ട്, വാലറ്റ് മോഡ് എന്നിവയാണ് ഉപഭോക്താക്കൾ ഇഷ്ടപ്പെടുന്ന ഏറ്റവും ജനപ്രിയമായ ഫീച്ചറുകളിൽ ചിലത്.


Click it and Unblock the Notifications








