ബസാൾട്ടും കർവ്വും ഒന്ന് വിയർക്കേണ്ടി വരും! കിയ ക്ലാവിസ് ഇച്ചിരി മുറ്റാണ്, സ്പൈ ചിത്രങ്ങൾ കാണാം

ഇന്ത്യയിൽ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ക്ലാവിസ് അവതരിപ്പിക്കാൻ കിയ ഇന്ത്യ തയ്യാറെടുക്കുകയാണ്. വരാനിരിക്കുന്ന എസ്‌യുവിയുടെ ഒരു പുതിയ ടെസ്റ്റ് മ്യൂൾ സ്‌പോട്ട് ടെസ്റ്റിംഗ് ചിത്രങ്ങൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ഇത്തവണ യമുന എക്‌സ്പ്രസ് വേയിലാണ് ഇത് കണ്ടത്. ഒരുകാലത്ത് ഇന്ത്യയിൽ വിറ്റിരുന്ന സ്‌കോഡ യെതി എസ്‌യുവിയോട് സാമ്യമുള്ളതായി തോന്നുന്നുണ്ട് കിയയുടെ ഈ പുതിയ മോഡൽ. യമുന എക്‌സ്‌പ്രസ്‌വേയിൽ കിയ ക്ലാവിസ് പരീക്ഷിക്കുന്ന വീഡിയോ റെഡ്ഡിറ്റിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചെറിയ വീഡിയോയിൽ, കട്ടിയുള്ള കറുത്ത കവർ കൊണ്ട് പൂർണ്ണമായും മൂടിയ എസ്‌യുവി ഉയർന്ന വേഗതയിലാണ് ഓടിക്കുന്നത്. ക്ലാവിസിൻ്റെ ഈ പുതിയ ലുക്ക് സൂചിപ്പിക്കുന്നത് വാഹനത്തിൻ്റെ അവസാന ഘട്ടമാണ്.

മുൻപ് സൂചിപ്പിച്ചത് പോലെ ക്ലാവിസ് സ്‌കോഡ യെതിയെ ഓർമ്മിപ്പിക്കുന്ന ഡിസൈനാണ്, അക്കാലത്ത് സ്‌കോഡ ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്ന ഒരു അതുല്യ എസ്‌യുവിയായിരുന്നു അത്. രണ്ട് മോഡലുകൾക്കിടയിലുള്ള പ്രധാന ഡിസൈൻ ഘടകം പില്ലറുകളുടെ ഡിസൈനാണ്. നിലവിലുളള വിപണിയിലെ മറ്റ് എസ്‌യുവികളിൽ നിന്ന് ക്ലാവിസിനെ വ്യത്യസ്തമാക്കുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

ഇതിനുപുറമെ, എസ്‌യുവിയിൽ ഒരു കൂട്ടം സിൽവർ റൂഫ് റെയിലുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സ്പൈ വീഡിയോയിൽ കാണുന്നുണ്ട് കൂടാതെ ഡയമണ്ട് കട്ട് അലോയ് വീലുകളും കാണാൻ കഴിയും. കിയ ക്ലാവിസിൻ്റെ മൊത്തത്തിലുള്ള ആകൃതി വളരെ ബോക്‌സി ആയിട്ടുണ്ട്. വരാനിരിക്കുന്ന കിയ ക്ലാവിസിൻ്റെ മുൻഭാഗത്തിൻ്റെ ഒരു കാഴ്ചയും വീഡിയോയിലുണ്ട്. ഹെഡ്‌ലൈറ്റിൻ്റെ സവിശേഷമായ ഒരു ഡിസൈനാണ്. ഇത് ലംബമായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു,

അതോടൊപ്പം തന്നെ ഈ പ്രത്യേക സ്പൈ വീഡിയോ ക്ലാവിസിൻ്റെ ഇൻ്റീരിയർ ഡിസൈനിനെക്കുറിച്ചും ഒരു സൂചന നൽകുന്നുണ്ട്. ഈ എസ്‌യുവിക്ക് ഡ്യുവൽ കണക്റ്റഡ് സ്‌ക്രീൻ സജ്ജീകരണം ലഭിക്കുമെന്ന് മനസിലായിട്ടുണ്ട്. മിക്കവാറും, ഇവ 10.25 ഇഞ്ച് ഡിസ്‌പ്ലേകളായിരിക്കും, അതിൽ ഇടത്തേത് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ ആയിരിക്കും. അതേസമയം, ശരിയായ ഒരു ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയായിരിക്കും ലഭിക്കുക.

ഇതുകൂടാതെ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ലെതറെറ്റ് അപ്ഹോൾസ്റ്ററി, വെൻ്റിലേറ്റഡ് സീറ്റുകൾ, ബോസ് ഓഡിയോ സിസ്റ്റം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ് ക്ലാവിസ് എത്തുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. 360-ഡിഗ്രി ക്യാമറയും 12 പാർക്കിംഗ് സെൻസറുകളും ക്ലാവിസ് വരുമെന്ന് മുൻ സ്പൈ ഷോട്ടുകൾ നിന്ന് വ്യക്തമായിരുന്നു.

എഞ്ചിൻ വശങ്ങളിലേക്ക് നോക്കിയാൽ ICE,ഇവി പവർട്രെയിൻ ഓപ്ഷനുകൾക്കൊപ്പമായിരിക്കും ക്ലാവിസിനെ കിയ വാഗ്ദാനം ചെയ്യുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇപ്പോൾ, അതിൻ്റെ ഇവി ഡ്രൈവ്ട്രെയിനിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഇത് 350 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ വരെ ആകർഷകമായ റേഞ്ചിൽ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐസിഇ പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, സോണറ്റിൻ്റെ അതേ എഞ്ചിൻ ഉപയോഗിച്ച് കമ്പനി ക്ലാവിസിനെ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

അതായത് 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ തന്നെ ഇതിന് ലഭിക്കാനാണ് സാധ്യത. അതിനാൽ 120 PS പരമാവധി കരുത്തും 172 NM പീക്ക് ടോർക്കും നൽകാൻ ഇതിന് സാധിക്കും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് ഇൻ്റലിജൻ്റ് മാനുവൽ ട്രാൻസ്മിഷനും (iMT) 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ട്രാൻസ്മിഷനും (DCT) ഉൾപ്പെട്ടേക്കാനുളള സാധ്യതകളും തള്ളിക്കളയാനാവില്ല.

കിയയുടെ ഇന്ത്യൻ നിരയിലെ ലൈനപ്പുകളിൽ സെൽറ്റോസിനും സോനെറ്റിനും ഇടയിൽ ആയിരിക്കും പുതിയ ക്ലാവിസ് സ്ഥാനം പിടിക്കുക. ഇതിനർത്ഥം ഈ എസ്‌യുവി സ്വന്തമായി ഒരു പുതിയ സെഗ്‌മെൻ്റിൽ മത്സരിക്കുമെന്ന് വിശ്വസിക്കാം. വരാനിരിക്കുന്ന സിട്രൺ ബസാൾട്ട്, ടാറ്റ കർവ്വ് തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഇന്ത്യൻ വിപണിയിൽ കിയ ക്ലാവിസ് മത്സരിക്കുക.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, August 2, 2024, 15:14 [IST]
English summary
Kia india is ready to launch the all new clavis spied details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X