നികുതി വർധിപ്പിച്ചാൽ പണി പാളുമെന്ന് കിയ! കിയ എംഡിയുടെ പ്രതികരണം വൈറലാകുന്നു

ലോകം മുഴുവൻ ഇലക്ട്രിക് വാഹനങ്ങളിലേക്ക് തിരിയുന്ന സാഹചര്യത്തിൽ നികുതി വർധിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ പല ബ്രാൻഡുകളും അതിനെതിരെ പ്രതികരിച്ചിട്ടില്ല, പക്ഷേ കിയ മോട്ടോർസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗ്വാങ്‌ഗു ലീ നികുതി വർധനവിനെതിരെ തൻ്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്. വാഹനങ്ങളുടെ ഉയർന്ന വില ഇപ്പോഴും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലവിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് 5 ശതമാനം ജിഎസ്ടി ഈടാക്കുന്നുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന ഉപഭോക്താക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വളരെ വ്യത്യസ്തരാണെന്നും ചിലർക്ക് വില ഒരു പ്രശ്നമല്ല എന്നും പറഞ്ഞു.

കിയയുടെ പുതിയ അവതാരമാണ് സിറോസ്. സോനെറ്റിന് ശേഷം 4 മീറ്ററിൽ താഴെയുള്ള കിയയുടെ രണ്ടാമത്തെ മോഡലാണിത്. റിയർ സീറ്റ് യാത്രക്കാർക്ക് കൂടുതൽ പരിഗണന കൊടുത്ത് പണിതെടുത്തിരിക്കുന്ന വാഹനം ആദ്യ കാഴ്ച്ചയിൽ ആരുടേയും മനംകവരും. കിയയുടെ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ EV9 ഇവിയുടെ ബേബി പതിപ്പ് പോലെയാണ് കക്ഷിയുടെ മൊത്തത്തിലുള്ള രൂപം.

kia reacts on increase tax

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളും കൂടി ചേരുന്നതോടെ കിയ സിറോസ് കിടിലമാവുന്നു. കഴിഞ്ഞില്ല, ഇതിന്റെ ഇലക്ട്രിക് മോഡൽ അധികം വൈകാതെ പണിതിറക്കാനും കിയയ്ക്ക് ഉദ്ദേശമുണ്ട്. ഡിസൈനിലേക്ക് നോക്കിയാൽ മുകളിൽ പറഞ്ഞതു പോലെ കിയയുടെ വിദേശ കാറുകൾക്ക് സമാനമായ ശൈലിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. ബമ്പറിൻ്റെ അരികുകളിൽ ലംബമായി അടുക്കിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎൽ, കോൺട്രാസ്റ്റിംഗ് സിൽവർ ട്രിം എന്നിവയാണ് മുൻവശത്തെ പ്രത്യേകതകൾ.

സിറോസിൻ്റെ ഏറ്റവും വ്യതിരിക്തമായ കാര്യങ്ങളിലൊന്ന് അതിൻ്റെ ടോൾബോയ് ഡിസൈനാണ്. സ്കോഡ യെതിയെ അനുസ്മരിപ്പിക്കുന്ന വിൻഡോ ലൈനാണ് വശക്കാഴ്ച്ചയിലെ ഹൈലൈറ്റ്. വീൽ ആർച്ചുകൾക്ക് മുകളിൽ ചങ്കി പ്ലാസ്റ്റിക് ക്ലാഡിംഗ്, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 3-പെറ്റൽ ഡിസൈനുള്ള 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ കൂടിയാവുമ്പോൾ ആള് അതിസുന്ദരനായി മാറുന്നുണ്ട്.

kia reacts on increase tax

സോനെറ്റ് കോംപാക്‌ട് എസ്‌യുവി, സെൽറ്റോസ് മിഡ്സൈസ് എസ്‌യുവി, കാരെൻസ് പ്രീമിയം എംപിവി, EV6 ഇലക്ട്രിക് ക്രോസ്ഓവർ എസ്‌യുവി, കാർണിവൽ ലക്ഷ്വറി എംപിവി, EV9 ഇലക്ട്രിക് ഫ്ലാഗ്ഷിപ്പ് എസ്‌യുവി തുടങ്ങിയ അതിഗംഭീര മോഡലുകളാണ് നിലവിൽ കിയ ആഭ്യന്തര വിപണിയിൽ പുറത്തിറക്കുന്നത്. കംപ്ലീറ്റ്ലി-ബിൽറ്റ്-യൂണിറ്റ് (CBU) വഴി വിൽക്കുന്ന മൂന്ന് മോഡലുകൾക്ക് വില വർധനവ് ബാധിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

സെൽറ്റോസ്, സോനെറ്റ്, കാരെൻസ് എന്നിവയുടെ വിലയിലാവും മാറ്റമുണ്ടാവുക. ജനുവരി മുതൽ ഏകദേശം 2 ശതമാനം വർധിപ്പിക്കാനാണ് കിയയുടെ പദ്ധതി. എന്നിരുന്നാലും ഓരോ മോഡലുകളുടെയും വില പരിഷ്ക്കാരത്തിന്റെ അളവ് കിയ ഇതുവരെ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. കിയയിൽ നിന്നുള്ള ഏറ്റവും ചെറിയ എസ്‌യുവിയേക്കാൾ വലിയ വർധനവ് സെൽറ്റോസിനും കാരൻസിനും ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വർധിച്ച ഇൻപുട്ട് ചെലവ്, ചരക്ക് വിലയിലെ വർദ്ധനവ്, പ്രതികൂലമായ വിനിമയ നിരക്കുകൾ എന്നിവയാണ് ഈ വില വർധനവ് നടപ്പിലാക്കാൻ പ്രധാന കാരണങ്ങളായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. വാങ്ങുന്നവരിൽ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിലൂടെ ചെലവിലെ വർധനയുടെ ഗണ്യമായ ഒരു ഭാഗം തങ്ങൾ ഏറ്റെടുക്കുന്നതായി കിയ ഇന്ത്യ അറിയിച്ചു. അതിന് ശേഷമുള്ള ചെറിയ തുക മാത്രമാണ് ഇപ്പോൾ പരിഷ്ക്കരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 20, 2024, 18:55 [IST]
English summary
Kia india md reacts on increase in tax on electric vehicles explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X