കിയയുടെ ബുദ്ധി അപാരം തന്നെ! സമുദ്രത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് കാർ ആക്സസറികൾ
ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചിൽ നിന്ന് വേർതിരിച്ചെടുത്ത പ്ലാസ്റ്റിക് ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ കാർ ആക്‌സസറി നിർമിച്ചിരിക്കുകയാണ് കിയ കോർപ്പറേഷൻ ലോക സമുദ്രങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രവർത്തിക്കുന്ന സ്ഥാപനമായ കിയയും ദി ഓഷ്യൻ ക്ലീനപ്പും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ സംരംഭം. ദി ഓഷ്യൻ ക്ലീനപ്പിൽ നിന്ന് ലഭിച്ച ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കിയ EV3 -യ്ക്ക് വേണ്ടി കിയ ലിമിറ്റഡ് എഡിഷൻ ട്രങ്ക് ലൈനർ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത വിപണികളിൽ EV3-യ്‌ക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസറി ലഭ്യമാക്കുന്നതിനൊപ്പം തന്നെ മോഡലിൻ്റെ വിപണിക്ക് അനുസൃതമായി ഓർഡർ ചെയ്യാനം സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
റീസൈക്കിൾ ചെയ്ത മെറ്റീരിയലുകൾ സമന്വയിപ്പിക്കുന്നതിനുള്ള കിയയുടെ പ്രതിബദ്ധത EV3 ബൂട്ട് ലൈനർ കൊണ്ട് തീരുന്നില്ല. കമ്പനി ഇതിനകം തന്നെ അതിൻ്റെ മുൻനിര ഇലക്ട്രിക് എസ്‌യുവിയായ EV9 ൻ്റെ ഫ്ലോറിൽ റീസൈക്കിൾ ചെയ്ത ഫിഷ്‌നെറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്, അതേ മോഡലിൽ സീറ്റ് തുണിത്തരങ്ങൾക്കായി റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചിട്ടുണ്ട്. അതുപോലെ തന്നെ, EV6 അതിൻ്റെ തുണിയ്ക്കും മാറ്റിംഗിനും റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കുകൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.

2030-ഓടെ വാഹനങ്ങളിലെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൻ്റെ അനുപാതം 20 ശതമാനമായി ആയി വർധിപ്പിക്കുക എന്ന കിയയുടെ വിശാലമായ ലക്ഷ്യത്തിൻ്റെ ഭാഗമാണ് ഈ സംരംഭം, സമുദ്ര സംരക്ഷണത്തിനും മാലിന്യങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുന്ന സമുദ്ര പ്ലാസ്റ്റിക്കിനായി ഒരു സർക്കുലർ റിസോഴ്സ് സിസ്റ്റം സ്ഥാപിക്കാനും കൊറിയൻ ഭീമൻമാർ ലക്ഷ്യമിടുന്നു.
കിയയുടെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും പ്രവർത്തനക്ഷമതയും നിലനിർത്തിക്കൊണ്ട് ഓട്ടോമോട്ടീവ് കമ്പനികൾക്ക് പരിസ്ഥിതി സംരക്ഷണത്തിന് എങ്ങനെ സംഭാവന നൽകാമെന്നതിൻ്റെ വ്യക്തമായ ഉദാഹരണം കൂടിയാണ് ബ്രാൻഡിൻ്റെ ഈ പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത്. കിയയുടെ ഇലക്ട്രിക് പോര്‍ട്‌ഫോളിയോയില്‍ ശേഷിക്കുന്ന മറ്റൊരു മോഡല്‍ EV6 ആണ്. ഈ കാറിനും ലക്ഷങ്ങള്‍ വില വരുന്നു.

അതുകൊണ്ട് സാധാരണക്കാര്‍ ആ വഴിക്ക് തിരിഞ്ഞ് നോക്കേണ്ട. 2030-ഓടെ ഇന്ത്യയില്‍ 4 ലക്ഷം യൂണിറ്റുകളുടെ വാര്‍ഷിക വില്‍പ്പന കൈവരിക്കാന്‍ കിയക്ക് പദ്ധതിയുണ്ട്. കിയ ഇന്ത്യയില്‍ വില്‍പ്പനക്കെത്തിക്കുന്ന ജനപ്രിയ മോഡലുകളില്‍ ഒന്നാണ് കാരെന്‍സ്. ഇത് ഒരു മള്‍ട്ടി പര്‍പ്പസ് വാഹനമാണ് (എംപിവി). അടുത്ത വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, അതായത് 2025-ല്‍ കിയ കാരെന്‍സിനെ ഇലക്ട്രിക് അവതാരത്തില്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ കൊറിയന്‍ കമ്പനി തയാറെടുക്കുകയാണ്. മാസ് മാര്‍ക്കറ്റ് ഇവി അടുത്ത വര്‍ഷം രണ്ടാം പകുതിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
EV9, EV6 എന്നീ മോഡലുകള്‍ക്ക് അടിവരയിടുന്ന ബോണ്‍ ഇലക്ട്രിക് സ്‌കേറ്റ്‌ബോര്‍ഡ് ആര്‍കിടെക്ചറില്‍ നിന്ന് വ്യത്യസ്തമായി അതിന്റെ ഐസിഇ സഹോദങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും കാരെന്‍സ് ഇവി നിര്‍മിക്കുക. ബോഡി ഷെല്ലുകള്‍, പാനലുകള്‍, ഇന്റീരിയര്‍ ബിറ്റുകള്‍ എന്നിവയും കടംകൊള്ളും. പുതുമയുള്ളൊരു ഇലക്ട്രിക് വാഹനമായിരിക്കും കിയ കാരെന്‍സ് ഇവി. ഐസി എഞ്ചിന്‍ പതിപ്പില്‍ നിന്ന് വേര്‍തിരിച്ചറിയാനും സ്വന്തമായി ഐഡന്റിറ്റി രൂപപ്പെടുത്താനുമായി ഡിസൈനില്‍ മാറ്റങ്ങള്‍ ഉണ്ടായിരിക്കും.

വൈദ്യുതീകരിച്ച പവര്‍ട്രെയിനിന് പുറമേ, സാധാരണ പതിപ്പില്‍ നിന്ന് വ്യത്യസ്തമാക്കുന്നതിന് മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും അധിക പ്രീമിയം സവിശേഷതകളും കാരെന്‍സ് ഇവിയില്‍ ഉള്‍പ്പെടുത്താം. വരാനിരിക്കുന്ന കിയ കാരെന്‍സ് ഇവിയുടെ സാങ്കേതിക സവിശേഷതകള്‍ ഇതുവരെ അറിവായിട്ടില്ല. എന്നിരുന്നാലും ഇവി ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.


Click it and Unblock the Notifications








