വണ്ടിയുടെ സര്‍വീസിംഗ് വീട്ടിലിരുന്ന് കാണാമെന്ന് കിയ! ടാറ്റയെ കൊണ്ട് പറ്റുമോ ഇതൊക്കെ!

വാഹനം വില്‍ക്കുന്ന പോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് വില്‍പ്പനാനന്തര സേവനം. ആഫ്റ്റര്‍ സെയില്‍സ് സര്‍വീസിന്റെ കാര്യത്തില്‍ ഇതിനോടകം തന്നെ മികച്ച അഭിപ്രായം നേടിയ കമ്പനിയാണ് കിയ. കൊറിയന്‍ കമ്പനി ഇപ്പോള്‍ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഡിജിറ്റലൈസ്ഡ് ആഫ്റ്റര്‍ സെയില്‍സ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

കിയ കമ്പനിയുടെ കാറുകള്‍ ഉപയോഗിക്കുന്നവര്‍ സര്‍വീസുകള്‍ക്കായി അഡ്വാന്‍സ് പിക്ക് ആന്‍ഡ് ഡ്രോപ്പ് സേവനമാണ് തിരഞ്ഞെടുക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അല്ലെങ്കില്‍ അവരുടെ വാഹനത്തിന്റെ സര്‍വീസ് നടപടിക്രമങ്ങള്‍ക്കായി ഡ്രൈവര്‍മാരെ അയയ്ക്കുകയാണെന്ന് ഗവേഷണം സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍ സര്‍വീസ് നടപടികളുടെ മേല്‍നോട്ടം നഷ്ടപ്പെടുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അസംതൃപ്തിയിലേക്ക് നയിച്ചേക്കാമെന്ന ചിന്തയില്‍ നിന്നാണ് കിയ ഇന്ത്യ ക്രിസ്റ്റല്‍ ഡിജിറ്റല്‍ ആഫ്റ്റര്‍ സെയില്‍സ് സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

kia krystal

ഇതുവഴി ഉപഭോക്തൃ അനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. വീഡിയോ കണ്‍സള്‍ട്ടിംഗ്, വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ തത്സമയ വീഡിയോ സ്ട്രീമിംഗ് തുടങ്ങിയ നൂതന ഡിജിറ്റല്‍ സൊല്യൂഷനുകള്‍ സമന്വയിപ്പിച്ച് ഉപഭോക്തൃ സേവന അനുഭവം വര്‍ദ്ധിപ്പിക്കുന്നതാണ് ഏറ്റവും പുതിയ ആഫ്റ്റര്‍സെയില്‍സ് സര്‍വീസ് സംരംഭമായ 'കിയ ക്രിസ്റ്റല്‍'.

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ അവരുടെ കാര്‍ സര്‍വീസ് ചെയ്യുന്ന തത്സമയ സ്ട്രീമുകള്‍ കാണാനും വീഡിയോ കോളുകള്‍ വഴി സര്‍വീസ് സ്റ്റാഫുമായി സംവദിക്കാനും വിശദീകരണങ്ങളും ചെലവുകളെയും കുറിച്ച് സ്മാര്‍ട്ട്ഫോണുകളിലൂടെ വീട്ടിലിരുന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഈ സേവനം 'മൈ കിയ' ആപ്പിലൂടെ ലഭ്യമാണ്. സെല്‍റ്റോസ്, സോനെറ്റ്, കാരെന്‍സ്, EV6 ഇവ ഏതുമാകട്ടെ എല്ലാ കിയ കാര്‍ ഉടമകള്‍ക്കും ഈ സേവനം ലഭിക്കും.

kia seltos

നിലവില്‍ ലൈവ് കണ്‍സള്‍ട്ടേഷന്‍ സേവനം ഇന്ത്യയിലുടനീളമുള്ള കിയയുടെ 237 ഡീലര്‍ഷിപ്പുകളില്‍ ലഭ്യമാണ്. ഇതില്‍ 25 എണ്ണം സര്‍വീസ് പ്രക്രിയയുടെ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നു. 2024 അവസാനത്തോടെ 60 ഡീലര്‍ഷിപ്പുകളിലേക്ക് ലൈവ് സ്ട്രീമിംഗ് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. പുതിയ സേവനങ്ങളെക്കുറിച്ചുള്ള പ്രതികരണം പോസിറ്റീവ് ആണെന്നും ഇത് ഉപഭോക്തൃ സംതൃപ്തിയില്‍ ഗണ്യമായ വര്‍ധനവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും കിയ ഇന്ത്യ പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ പറയുന്നു.

വില്‍പ്പനയ്ക്ക് ശേഷമുള്ള പുതിയ ഉപഭോക്താക്കളെ ഓണ്‍ബോര്‍ഡ് ചെയ്യാനും ഉടമസ്ഥാവകാശ പ്രോഗ്രാമുകളെയും ഓഫറുകളെയും കുറിച്ച് അവരെ അറിയിക്കാനും ലക്ഷ്യമിട്ട് വെല്‍ക്കം കോളുകള്‍ക്കായി ഒരു പുതിയ പ്രക്രിയ ഉള്‍പ്പെടുത്തുന്നതിന് കിയ ഇന്ത്യ കിയ ക്രിസ്റ്റല്‍ വിപുലീകരിക്കും. നൂതനത്വത്തിനും ഉപഭോക്തൃ സംതൃപ്തിക്കും ഉള്ള കിയയുടെ പ്രതിബദ്ധത ഉറപ്പാക്കിക്കൊണ്ട് കമ്പനിയും ഉപഭോക്താക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുകയാണ് ഈ പരിപാടികള്‍.

kia carens

നേരത്തെയും, അഡ്വാന്‍സ്ഡ് പിക്ക് ആന്‍ഡ് ഡ്രോപ്പ്, മൈ കണ്‍വീനിയന്‍സ്, മൈ കണ്‍വീനിയന്‍സ് പ്ലസ്, മൈ കണ്‍വീനിയന്‍സ് ഫ്‌ലെക്‌സി, കിയ ഓണേഴ്സ് മാനുവല്‍ (ഡിജിറ്റല്‍), 'മൈകിയ' ആപ്പ് എന്നിവ ഉള്‍പ്പെടെ നിരവധി ഉപഭോക്തൃ കേന്ദ്രീകൃത ഡിജിറ്റൈസ്ഡ് സര്‍വീസ് ഓഫറുകള്‍ കിയ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കിയയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കുമ്പോള്‍ പോയ മാസം കിയ ഇന്ത്യ 19,968 യൂണിറ്റ് വില്‍പ്പനയാണ് നേടിയത്. 2023 ഏപ്രിലില്‍ 23,2116 യൂണിറ്റായിരുന്നു വില്‍പ്പന. മുന്‍വര്‍ഷവുമായി തട്ടിച്ച് നോക്കുമ്പോള്‍ വില്‍പ്പന 14 ശതമാനം ഇടവാണ് രേഖപ്പെടുത്തിയത്. 2024 മാര്‍ച്ചില്‍ നേടിയ 21400 യൂണിറ്റ് വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോഴും ഇടിവാണ്. വില്‍പ്പന 6.7 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ മാസം ഏറ്റവും കൂടുതല്‍ വില്‍പ്പന നേടിയ കിയ കാര്‍ സോനെറ്റ് സബ്-കോംപാക്ട് എസ്‌യുവിയാണ്.

kia sonet

സോനെറ്റിന്റെ 7901 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ഷോറൂമില്‍ നിന്നിറങ്ങിയത്. സെല്‍റ്റോസ് (6734 യൂണിറ്റ്), കാരെന്‍സ് (5328), EV6 (5 യൂണിറ്റ്) എന്നിങ്ങനെയാണ് മറ്റ് മോഡലുകളുടെ വില്‍പ്പന. നിലവില്‍ മാരുതി, ഹ്യുണ്ടായി, ടാറ്റ, മഹീന്ദ്ര എന്നീ കമ്പനികള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള അഞ്ചാമത്തെ കാര്‍ ബ്രാന്‍ഡാണ് കിയ. ക്ലാവിസ് എസ്‌യുവിയടക്കം ഒരുപിടി പുത്തന്‍ കാറുകള്‍ സമീപഭാവിയില്‍ വില്‍പ്പനക്കെത്തുന്നതതോടെ വിപണി വിഹിതം ഉയര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കിയ.

More from DriveSpark

Article Published On: Friday, May 10, 2024, 14:01 [IST]
English summary
Kia krystal digital after sales initiative offers live streaming of car servicing and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X