ഇവി കോട്ട പിടിച്ചടക്കാൻ ഒരുങ്ങി കിയ, കുഞ്ഞൻ ഇവി ഉടൻ എത്തുമെന്ന് റിപ്പോർട്ടുകൾ
ഇലക്ട്രിക് വാഹനങ്ങളുടെ കാര്യത്തിൽ കിയ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുളളതാണ്. ഒരു പുതിയ സിറ്റി ഇലക്ട്രിക് കാറിൻ്റെ പണിപുരയിലിക്കുമ്പോൾ തന്നെ സ്റ്റിംഗറിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇലക്ട്രിക് പിൻഗാമിയെ കിയ വികസിപ്പിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള വിപണിയിൽ നിലവിലുള്ള പിക്കാൻ്റോയ്ക്ക് സമാനമായി ഒരു പുതിയ ഇലക്‌ട്രിഫൈഡ് സിറ്റി കാർ അവതരിപ്പിക്കുന്ന കാര്യം കിയയുടെ പരിഗണനയിലുണ്ട്. EV6, EV9 എന്നിവയ്ക്ക് ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചതിനാൽ സമർപ്പിത E-GMP സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് ശ്രേണി ഉപയോഗിച്ച് കിയ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
പികാൻ്റോയുടെ പിൻഗാമിയായി വരുന്ന ഒരു ഇലക്ട്രിക് കാർ അടുത്ത വലിയ ലക്ഷ്യങ്ങളിലൊന്നായിരിക്കുമെന്ന് കിയയുടെ പ്രസിഡൻ്റ് ഹോ-സങ് സോംഗ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കിയയുടെ പുതിയ വാർത്തകളിലേക്ക് നോക്കിയാൽ ഏറ്റവും പുതിയ കിയ കാര്‍ണിവലിന്റെ ബുംക്കിംഗ് 2024 സെപ്റ്റംബര്‍ 16-ന് ഇന്ത്യയില്‍ ആരംഭിച്ചു. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് രണ്ട് ലക്ഷം രൂപ ടോക്കണ്‍ തുക നല്‍കി കിയയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രാജ്യവ്യാപകമായുള്ള അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.

കാര്‍ണിവലിന്റെ മുന്‍ പതിപ്പ് ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയായിരുന്നു ചെയ്തത്. മൂന്ന് വര്‍ഷത്തിനിടെ 14,542 യൂണിറ്റുകളാണ് വിറ്റഴിക്കപ്പെട്ടത്. പുതിയ തലമുറ മോഡലിന്റെ വരവും മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തതോടെ കാര്‍ണിവല്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. ബുക്കിംഗ് ജാലകം തുറന്ന ആദ്യ ദിവസം 1822 പ്രീ ഓര്‍ഡറുകള്‍ നേടി പുതിയ കിയ കാര്‍ണിവല്‍ തുടക്കം ഗംഭീരമാക്കി.
ആദ്യ ദിനം രണ്ടാം തലമുറ കാര്‍ണിവല്‍ (Kia Carnival) ഇന്ത്യയില്‍ നേടിയ 1410 ബുക്കിംഗുകളേക്കാള്‍ കൂടുതലാണ് ഇത്. EV9 മോഡലിനൊപ്പം ഒക്ടോബര്‍ മൂന്നിന് പുറത്തിറങ്ങാന്‍ പോകുന്ന ഈ പ്രീമിയം എംപിവി അതിന്റെ മുന്‍ഗാമിയില്‍ നിന്ന് കാര്യമായ മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്നു. ഓപ്പോസിറ്റീസ് യുണൈറ്റഡ് ഫിലോസഫിക്ക് അനുസൃതമാണ് ഇതിന്റെ എക്‌സ്റ്റീരിയര്‍ ഡിസൈന്‍. രണ്ടാം തലമുറ മോഡലിനേക്കാള്‍ ബോള്‍ഡ് ലുക്കിലെത്തുന്ന പുതിയ കാര്‍ണിവലിന് ഓള്‍ എല്‍ഇഡി ലൈറ്റിംഗ് സജ്ജീകരണം ലഭിക്കുന്നു.

സിഗ്‌നേച്ചര്‍ പവര്‍ സ്ലൈഡിംഗ് ഡോര്‍ ആണ് മറ്റൊരു പ്രധാന ഡിസൈന്‍ ഹൈലൈറ്റ്. നാലാം തലമുറ കിയ കാര്‍ണിവലിന് അതിന്റെ ലിമോസിന്‍ വേരിയന്റില്‍ പ്രീമിയം സവിശേഷതകളുമായിട്ടാണ് വരിക. വെന്റിലേഷനും ലെഗ് സപ്പോര്‍ട്ടും ഉള്ള രണ്ടാം നിര പവര്‍ഡ് സീറ്റുകള്‍, വലിയ ഡ്യുവല്‍ സണ്‍റൂഫ് എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, കറുപ്പിൽ ഒരുക്കിയിരിക്കുന്ന ടൈഗർ നോസ് ഗ്രിൽ, ഓട്ടോ ഫംഗ്‌ഷനോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ഉള്ള റിയർ സ്‌പോയിലർ, 2 സിംഗിൾ-പേൻ സൺറൂഫുകൾ, ബോഡി കളർ ഡോർ ഹാൻഡിലുകൾ, ക്രോം ആക്‌സൻ്റുകളും പവർഡ് സ്ലൈഡിംഗ് ഡോറുകൾ എന്നിവയാണ് കിയ കാർണിവൽ ലിമോസിൻ വേരിയന്റിൽ വരുന്ന എക്സ്റ്റീരിയർ ഹൈലൈറ്റുകൾ.
ചാരിക്കിടക്കുമ്പോൾ ലെഗ് സപ്പോർട്ടും ഇതിൽ ഉൾപ്പെടുന്നു. 11 ഇഞ്ച് അഡ്വാൻസ്ഡ് ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, 12 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം എന്നിവയും അധികമായി മുടക്കുന്ന പൈസയ്ക്ക് ലഭിക്കും. ലിമോസിൻ പ്ലസ് വേരിയൻ്റിന് കൂടുതൽ പ്രീമിയം ലുക്ക് ടാൻ ഇൻ്റീരിയറും ലഭിക്കുന്നു. മെക്കാനിക്കലായി 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.2 ലിറ്റർ ഡീസൽ എഞ്ചിനാവും കിയ കാർണിവലിൽ ലഭിക്കുക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








