എങ്ങും ഹൈബ്രിഡ് മയം... വരാനിരിക്കുന്ന സെൽറ്റോസിന് പുത്തൻ ഹൃദയമെന്ന് സൂചന കിട്ടിയിട്ടുണ്ടേ

ലോകത്തെങ്ങും ഇലക്ട്രിക് വാഹനങ്ങളുടെ തിരയിളക്കമാണെങ്കിലും ചില വാഹന നിർമാതാക്കൾ സ്ട്രോങ്ങ് ഹൈബ്രിഡിലേക്ക് തിരിയുകയാണ്. വാഹന ലോകത്തെ ഭീമൻമാരായ കൊറിയൻ വാഹന നിർമാതാക്കളായ കിയ ആണ് വരാൻ പോകുന്ന സെൽറ്റോസിൽ ഡീസൽ എഞ്ചിന് പകരം സ്ട്രോങ്ങ് ഹൈബ്രിഡ് ഉപയോഗിക്കാൻ പോകുന്നു എന്ന സിഗ്നൽ തന്നിരിക്കുന്നത്. പുതിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഹൈലൈറ്റ് ഒരു പുതിയ ശക്തമായ ഹൈബ്രിഡ് പവർട്രെയിൻ ആയിരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഡീസൽ മോഡലുകൾക്ക് പകരം ശക്തമായ ഹൈബ്രിഡുകൾ നൽകാനുള്ള പദ്ധതി കഴിഞ്ഞ വർഷം അവസാനം തന്നെ കിയ പ്രഖ്യാപിച്ചിരുന്നു.

മിക്കവാറും, ഈ പുതിയ മോഡൽ 2025 ൻ്റെ രണ്ടാം പകുതിയോടെ പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്ന 1.6 ലിറ്റർ പെട്രോൾ എഞ്ചിനിലായിരിക്കും കമ്പനി ഇത് വാഗ്ദാനം ചെയ്യുക. നിലവിൽ ബ്രാൻഡ് ഈ പവർട്രെയിൻ അന്താരാഷ്‌ട്ര വിപണിയിൽ വിൽക്കുന്ന കിയ നിരോയിലാണ് ഉപയോഗിക്കുന്നത്. ഏകദേശം 141 bhp കരുത്തും 265 Nm torque പുറപ്പെടുവിക്കാൻ പ്രാപ്തമായിരിക്കും. ട്രാൻസ്മിഷനെ സംബന്ധിച്ചിടത്തോളം, ഇത് 6-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയേക്കാം.

ഇന്ത്യയിൽ ഈ മോഡലിന് മാനുവൽ ട്രാൻസ്മിഷൻ ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. പുതിയ കിയ സെൽറ്റോസ് ഹൈബ്രിഡ് 18.1-19.8 kmpl പരിധിയിൽ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ മോഡലിന് ഇലക്ട്രോണിക് ഓൾ-ടൈം ഓൾ വീൽ ഡ്രൈവ് സിസ്റ്റം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മോഡലിലേക്ക് നോക്കിയാൽ HTE, HTK, HTK+, HTX, HTX+, GTX, GTX+ (S), GTX+, X-Line (S), X-Line എന്നിങ്ങനെ 10 വേരിയന്റുകളില്‍ സെല്‍റ്റോസ് ലഭ്യമാണ്. 10.90 ലക്ഷം രൂപ മുതലാണ് ഇപ്പോള്‍ കിയ സെല്‍റ്റോസിന്റെ വില ആരംഭിക്കുന്നത്.

പുതിയ GTX വേരിയന്റ് ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. എന്നാല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ഇത് വാങ്ങാന്‍ സാധിക്കുക. 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 160 PS 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. 115PS പവര്‍ നല്‍കുന്ന 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് AT ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു.. മറ്റ് GTX വേരിയന്റുകളെ പോലെ ഇതിന് മാനുവല്‍ ഗിയര്‍ബോക്സ് ലഭിക്കുന്നില്ല.

8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഈ വേരിയന്റില്‍ ലഭ്യമാകുന്നില്ല. ലെവല്‍ 2 ADAS ഫീച്ചറിന് പുറമേ 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് സെല്‍റ്റോസ് വേരിയന്റില്‍ സുരക്ഷയൊരുക്കുന്നത്.

സെല്‍റ്റോസ് X-ലൈന്‍ മുമ്പ് എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് കളര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ അത് അറോറ ബ്ലാക്ക് നിറത്തില്‍ ലഭിക്കും. എന്നാല്‍ ഇന്റീരിയര്‍ തീമിന് മാറ്റമൊന്നുമില്ല. അതേ എക്‌സ്‌ക്ലൂസീവ് സേജ് ഗ്രീന്‍ നിറത്തിലായിരിക്കും ഇന്റീരിയര്‍ തുടര്‍ന്നും ഓഫര്‍ ചെയ്യുക. 10.89 ലക്ഷം മുതല്‍ 20.34 ലക്ഷം രൂപ വരെയാണ് കിയ സെല്‍റ്റോസിന്റെ എക്സ്‌ഷോറൂം വില.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, November 12, 2024, 16:30 [IST]
English summary
Kia planning to replace seltos diesel models with strong hybrids all things to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X