ഏറ്റവും കൂടുതലാളുകള്‍ വാങ്ങുന്ന കിയ കാര്‍ സെല്‍റ്റോസല്ല! മുഖംമിനുക്കിയതോടെ ഈ എസ്‌യുവിക്ക് ഡിമാൻഡ്

കൊറിയന്‍ കാറുകള്‍ക്ക് ഇന്ത്യയില്‍ മികച്ച ഡിമാന്‍ഡാണ്. 2019-ല്‍ മാത്രം ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ച് ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഇന്ത്യയിലെ ടോപ് 5 വാഹന നിര്‍മാതാക്കളില്‍ ഒന്നായി മാറി കിയ അതിന് അടിവരയിടുകയാണ്. കിയ സെല്‍റ്റോസ് എന്ന തട്ടുപൊളിപ്പന്‍ എസ്‌യുവിയുമായി ഇന്ത്യയില്‍ കാലുകുത്തിയ കിയ ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയാണ് നേട്ടങ്ങള്‍ കൊയ്യുന്നത്. ഇപ്പോള്‍ 2024 മെയ് മാസത്തില്‍ കിയ ഇന്ത്യന്‍ വിപണിയില്‍ വിറ്റ കാറുകളുടെ എണ്ണം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ കുറേ മാസങ്ങളായി വില്‍പ്പനയില്‍ പുലര്‍ത്തിപ്പോരുന്ന സ്ഥിരത കൊറിയന്‍ കമ്പനിക്ക് നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.

2024 മെയ് മാസത്തില്‍ കിയ ഇന്ത്യയില്‍ മൊത്തം 19,500 കാറുകള്‍ വിറ്റു. 2023 മെയ് മാസത്തില്‍ മൊത്തം വില്‍പ്പന 18,766 യൂണിറ്റായിരുന്നു. 4 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് പോയ മാസം ഇന്ത്യയില്‍ നിന്ന് കിയക്ക് നേടാന്‍ സാധിച്ചത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന കിയ കാറുകള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. 2024 മെയില്‍ കിയ മൊത്തം 2,304 കാറുകള്‍ നിര്‍മ്മിച്ച് വിദേശത്തേക്ക് കപ്പല്‍ കയറ്റി അയച്ചു.

kia sonet

ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും അടക്കം കഴിഞ്ഞ മാസം കിയ ഇന്ത്യ മൊത്തം 21,804 കാറുകള്‍ വിറ്റു. മെയിഡ് ഇന്‍ ഇന്ത്യ കിയ കാറുകള്‍ നൂറിലധികം വിദേശ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. കഴിഞ്ഞ മേയിലും ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ കിയ കാര്‍ സോനെറ്റായിരുന്നു. കഴിഞ്ഞ മാസം 7,433 സോനെറ്റ് കാറുകളാണ് കിയ വിറ്റത്. 2020-ല്‍ ആദ്യമായി അവതരിപ്പിച്ച സോനെറ്റ് ഈ വര്‍ഷം ആദ്യം കിയ അപ്ഡേറ്റ് ചെയ്തിരുന്നു.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് വിപണിയിലെത്തിയതോടെ സ്വന്തം ചേട്ടനായ സെല്‍റ്റോസിനെ പോലും മറികടന്ന് ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലറായി സോനെറ്റ് മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ 8,251 സോനെറ്റ് കാറുകള്‍ വിറ്റഴിച്ചു. ഈ സാഹചര്യത്തില്‍ കിയ സോനെറ്റ് കാറുകളുടെ വില്‍പ്പനയില്‍ 818 യൂണിറ്റിന്റെ കുറവുണ്ട്. എന്നിരുന്നാലും, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കിയ കാര്‍ സോനെറ്റ് തന്നെയാണ്.

kia seltos

സോനെറ്റിന് ശേഷം കഴിഞ്ഞ മാസം ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട രണ്ടാമത്തെ കിയ കാര്‍ സെല്‍റ്റോസ് മിഡ്‌സൈസ് എസ്‌യുവിയാണ്. 2024 മെയ് മാസത്തില്‍ 6,736 യൂണിറ്റാണ് കിയ സെല്‍റ്റോസിന്റെ വില്‍പ്പന. എന്നാല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സെല്‍റ്റോസിന്റെ വില്‍പ്പന ഉയര്‍ന്നിരിക്കുകയാണ്. 12 മാസം മുമ്പ് വിറ്റതിനേക്കാള്‍ 2671 യൂണിറ്റാണ് സെല്‍റ്റോസിന്റെ വില്‍പ്പന കൂടിയിരിക്കുന്നത്.

കൃത്യമായി പറഞ്ഞാല്‍ 2023 മെയില്‍ വിറ്റത് 4,065 സെല്‍റ്റോസ് മാത്രമായിരുന്ന. മള്‍ട്ടി പര്‍പ്പസ് വാഹന വിഭാഗത്തില്‍ കിയ പുറത്തിറക്കുന്ന സൂപ്പര്‍ മോഡലാണ് കാരെന്‍സ്. 2023 മെയ് മാസത്തില്‍ വിറ്റ 6367 യൂണിറ്റിേനക്കാള്‍ 16.51 ശതമാനം വില്‍പ്പന ഇടിവാണ് ഈ മാസം നേരിട്ടിരിക്കുന്നത്. കഴിഞ്ഞ മാസം എംപിവിയുടെ 5316 യൂണിറ്റുകളാണ് കിയക്ക് വിതരണം ചെയ്യാന്‍ സാധിച്ചത്. സോനെറ്റ്, സെല്‍റ്റോസ്, കാരെന്‍സ് എന്നിവയാണ് നിലവില്‍ കിയ ഇന്ത്യയുടെ പ്രധാന കാറുകള്‍.

kia carens

ഇവ കൂടാതെ EV6 ഇലക്ട്രിക് കാറും കിയ ഇന്ത്യയില്‍ വില്‍ക്കുന്നുണ്ട്. എന്നാല്‍ കിയ EV6 പ്രീമിയം ഇലക്ട്രിക് കാറിന്റെ വില്‍പ്പന മൂന്നക്കം കടന്നിട്ടില്ല. 2024 മെയ് മാസത്തില്‍ കിയ EV6 ഇവിയുടെ വെറും 15 യൂണിറ്റ് മാത്രമാണ് ഷോറൂമില്‍ നിന്നിറങ്ങിയത്. അതേസമയം ഒരു വര്‍ഷം മുമ്പ് ഈ കാര്‍ 83 യൂണിറ്റ് വില്‍പ്പന നേടിയിരുന്നു. ഇടിവ് 68 ശതമാനമാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുണ്ടായിരുന്ന മിഡ്‌സൈസ് എസ്‌യുവിയായിരുന്നു കിയ സെല്‍റ്റോസ്. ഹ്യുണ്ടായി ക്രെറ്റക്ക് പിന്നില്‍ സ്ഥിരമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സെല്‍റ്റോസിന് പഴയ പോലെ കച്ചവടം പിടിക്കാന്‍ സാധിക്കുന്നില്ലെന്നത് കിയക്ക് ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് ലഭിക്കുന്ന സ്വീകാര്യത കൊറിയന്‍ കമ്പനിക്ക് ആശ്വാസമാകുന്നു.

കിയയില്‍ നിന്ന് ഈ വര്‍ഷം പുറത്തിറങ്ങാന്‍ പോകുന്ന കാറുകളില്‍ ഒന്ന് പുതുതലമുറ കാര്‍ണിവലാണ്. പ്രീമിയം എംപിവി ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി പരീക്ഷണയോട്ടം നടത്തുന്നുണ്ട്. മാത്രമല്ല എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് മുതലെടുക്കാനായി കിയ ഒരു പുതിയ കോംപാക്ട് എസ്‌യുവിയും പുറത്തിറക്കുന്നുണ്ട്. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്‌സ്റ്റര്‍ എന്നിവക്ക് വെല്ലുവിളി ഉയര്‍ത്താന്‍ വരുന്ന പുത്തന്‍ കിയ കാര്‍ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Tuesday, June 4, 2024, 10:51 [IST]
English summary
Kia sales report may 2024 sonet becomes top selling model
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X