സെല്‍റ്റോസ് വാങ്ങാന്‍ ഒരു കാരണം കൂടിയായി! ഡീസല്‍ വണ്ടി ഇനി മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം വാങ്ങാം

ഇന്ത്യയില്‍ മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ പൊരിഞ്ഞ അടിയാണ് നടക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. സെഗ്‌മെന്റ് ലീഡേഴ്‌സായ ഹ്യുണ്ടായി ക്രെറ്റയുടെ (Hyundai Creta Facelift) പുത്തന്‍ പതിപ്പ് അകത്തും പുറത്തും കാര്യമായ പരിഷ്‌കാരങ്ങളുമായി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ കൂടി വരവോടെ മത്സര രംഗമാകെ കൊഴുത്തിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷമാണ് വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്തുള്ള കിയ സെല്‍റ്റോസിന്റെ മുഖംമിനുക്കിയ പതിപ്പ് വിപണിയില്‍ എത്തിയത്. 10.89 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലായിരുന്നു സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത്. ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ച് എത്തി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പേ സെല്‍റ്റോസില്‍ ചില്ലറ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരിക്കുകയാണ് കിയ. കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന് ഇപ്പോള്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന പുതിയ വേരിയന്റുകള്‍ കൊണ്ടുവന്നിരിക്കുകയാണ് കൊറിയന്‍ കമ്പനി.

kia seltos diesel

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ നല്‍കുന്ന ഈ വേരിയന്റുകള്‍ നേരത്തെ iMT അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളുമായിട്ടായിരുന്നു വന്നിരുന്നത്. പരമ്പരാഗത മാനുവല്‍ ഗിയര്‍ബോക്‌സ് കാറുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കിയയുടെ ഈ നീക്കം. കിയ അതിന്റെ മുന്‍നിര എസ്യുവിയായ സെല്‍റ്റോസിന്റെ മുഖംമിനുക്കിയ പതിപ്പ് ലോഞ്ച് ചെയ്തവേളയില്‍ 1.5 ഡീസല്‍ എഞ്ചിനിനൊപ്പം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ വാഗ്ദാനം ചെയ്തിരുന്നില്ല.

എന്നാല്‍ ഇപ്പോള്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാവുന്ന അഞ്ച് പുതിയ ട്രിമ്മുകള്‍ സെല്‍റ്റോസിനുണ്ടെന്നതാണ് മെച്ചം. HTE, HTK, HTK+, HTX, HTX+ എന്നിവയാണ് ഡീസല്‍ എഞ്ചിനും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും വാങ്ങാന്‍ സാധിക്കുന്നത്. 6 സ്പീഡ് മാനുവല്‍ കൂടാതെ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT), 7 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയടക്കം മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ കിയ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡീസല്‍ പതിപ്പ് വാങ്ങാം.

kia seltos diesel interior

'നിരവധി ഉപഭോക്താക്കള്‍ക്ക് ഗിയര്‍ മാറുമ്പോഴുള്ള സന്തോഷം അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. റോഡില്‍ പുര്‍ണമായ കണ്‍ട്രോള്‍ ഉണ്ടായിരിക്കാന്‍ ആഗ്രഹിക്കുന്ന യഥാര്‍ത്ഥ വാഹന പ്രേമികള്‍ക്കായി സെല്‍റ്റോസിന്റെ അഞ്ച് ഡീസല്‍ വേരിയന്റുകളില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അവതരിപ്പിക്കുകയാണ്. പുതിയ സെല്‍റ്റോസിലെ ഈ കൂട്ടിച്ചേര്‍ക്കല്‍ ഏറ്റവും മികച്ചതും സുരക്ഷിതവുമായ ഡ്രൈവിംഗ് അനുഭവം സാധ്യമാക്കുക വഴി അതിന്റെ സ്ഥാനം കൂടുതല്‍ മെച്ചപ്പെടുത്തും' കിയ ഇന്ത്യയിലെ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് സ്ട്രാറ്റജി ഓഫീസര്‍ മ്യൂങ്-സിക് സോണ്‍ പറഞ്ഞു.

സെല്‍റ്റോസിന്റെ ഡീസല്‍ മാനുവല്‍ വേരിയന്റുകള്‍ 12 ലക്ഷം രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. അഞ്ച് വേരിയന്റുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ എഞ്ചിന്‍-ഗിയര്‍ബോക്സ് കോമ്പിനേഷന്റെ വില 18.28 ലക്ഷം രൂപ വരെ പോകുന്നു. വിലകള്‍ എക്‌സ്‌ഷോറൂമാണ്. തുടക്കത്തില്‍ സൂചിപ്പിച്ച പോലെ മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ സെല്‍റ്റോസിന്റെ മുഖ്യ എതിരാളിയായ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവാണ് സെല്‍റ്റോസില്‍ പുതിയ മാറ്റങ്ങള്‍ക്ക് വഴിമരുന്നിട്ടത്.

2023 kia seltos gear stick

6-സ്പീഡ് മാനുവല്‍, iVT, AT ഗിയര്‍ബോക്സ് എന്നിവ ഉള്‍പ്പെടുന്ന മൂന്ന് ട്രാന്‍സ്മിഷന്‍ ചോയ്സുകളാണ് ക്രെറ്റ ഡീസലില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യയില്‍ എത്തിച്ച ആദ്യ മോഡലും അവരുടെ ബെസ്റ്റ് സെല്ലറുമാണ് സെല്‍റ്റോസ് എസ്‌യുവി. കിയയുടെ ഇന്ത്യയിലെ വില്‍പ്പനയുടെ സിംഹഭാഗവും സംഭാവന ചെയ്യുന്നത് സെല്‍റ്റോസാണ്. 2019-ല്‍ ലോഞ്ച് ചെയ്ത സെല്‍റ്റോസാണ് കിയ ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പനയുടെ 51 ശതമാനം സംഭാവന ചെയ്യുന്നത്.

ആഗോളതലത്തിലും വമ്പന്‍ ഹിറ്റാണ് സെല്‍റ്റോസ്. ലോകത്ത് വില്‍ക്കുന്ന ഓരോ 10 കിയ കാറുകളില്‍ ഒന്ന് സെല്‍റ്റോസാണ്. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചത് ആഭ്യന്തര വില്‍പ്പനയിലും ഗുണം ചെയ്തിട്ടുണ്ട്. 2022 ജൂലൈയില്‍ അവതരിപ്പിച്ച സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റ് എസ്‌യുവിയുടെ 65,000 യൂണിറ്റുകള്‍ കഴിഞ്ഞ വര്‍ഷം ഡെലിവറി ചെയ്യാന്‍ നിര്‍മാതാവിന് സാധിച്ചു.

2023 kia seltos

ഡീസല്‍ മോട്ടോര്‍ കൂടാതെ സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റില്‍ 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോര്‍ഡ് പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകള്‍ ഓഫറിലുണ്ട്. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് DCT ഗിയര്‍ബോക്‌സും 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ CVT യൂണിറ്റും വാഗ്ദാനം ചെയ്യുന്നു.

NA പെട്രോള്‍ എഞ്ചിന്‍ 113 bhp പവറും 144 Nm ടോര്‍ക്കും നല്‍കുന്നു. ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 158 bhp പവറും 253 Nm പീക്ക് ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ളതാണ്. 32 സുരക്ഷാ ഫീച്ചറുകള്‍, ഡ്യുവല്‍ സ്‌ക്രീന്‍ പനോരമിക് ഡിസ്പ്ലേ, എച്ച്ഡി ടച്ച്സ്‌ക്രീന്‍ നാവിഗേഷന്‍, ഡ്യുവല്‍ സോണ്‍ ഫുള്ളി ഓട്ടോമാറ്റിക് എയര്‍കണ്ടീഷണര്‍, R17 43.66 സെ.മീ ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഫീച്ചറുകളാണ് പുതിയ സെല്‍റ്റോസില്‍ ഉള്ളത്.

കൂടാതെ, ഡ്യുവല്‍-പേന്‍ പനോരമിക് സണ്‍റൂഫും ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കും ഇതിലുണ്ട്. ഉപഭോക്താക്കള്‍ക്ക് കിയ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ രാജ്യത്തുടനീളമുള്ള ഏതെങ്കിലും അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ എസ്‌യുവി ബുക്ക് ചെയ്യാം. പുതിയ ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ കൂടി വാഗ്ദാനം ചെയ്യുന്നത് വഴി കൂടുതല്‍ ഉപഭോക്താക്കള്‍ ഷോറൂമിലെത്തുമെന്നാണ് കിയയുടെ വിശ്വാസം.

More from DriveSpark

Article Published On: Friday, January 19, 2024, 11:37 [IST]
English summary
Kia seltos diesel variants gets manual transmission option prices starts from rs 12 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X