21 കി.മീ മൈലേജുള്ള കിയ എസ്‌യുവിക്കായി 'ഇടികൂടി' ഇന്ത്യക്കാര്‍! 6 മാസം കൊണ്ട് ബുക്ക് ചെയ്തത് 1 ലക്ഷം പേര്‍

ഇന്ത്യയില്‍ എസ്‌യുവികള്‍ക്കുള്ള സാധ്യത ഏറ്റവുമാദ്യം തിരിച്ചറിഞ്ഞ കമ്പനികളില്‍ ഒന്നാണ് കിയ. താങ്ങാവുന്ന വിലയില്‍ കാണാന്‍ മൊഞ്ചും ഫീച്ചര്‍ റിച്ചുമായ എസ്‌യുവികള്‍ കൊടുത്താല്‍ ഇന്ത്യക്കാര്‍ പാഞ്ഞെത്തുമെന്ന് മനസ്സിലാക്കി കിയ 2019 ഓഗസ്റ്റില്‍ സെല്‍റ്റോസ് (Kia Seltos) എന്ന കിടിലന്‍ എസ്‌യുവിയുമായാണ് ഇന്ത്യയില്‍ കാലുകുത്തിയത്.

പിന്‍കാലത്ത് ബ്രാന്‍ഡിന്റെ ഏറ്റവും അധികം വില്‍ക്കപ്പെടുന്ന കാറായി മാറിയ സെല്‍റ്റോസ് കമ്പനിയുടെ വില്‍പ്പനയുടെ 50 ശതമാനത്തിലധികമാണ് സംഭാവന ചെയ്യുന്നത്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരം കടുത്തതോടെ തങ്ങളുടെ മോഡലിനെ പ്രസക്തമായി നിലനിര്‍ത്താന്‍ കൊറിയന്‍ കമ്പനി കഴിഞ്ഞ വര്‍ഷം സെല്‍റ്റോസിന് ഡിസൈനിലും ഫീച്ചര്‍ ഫ്രണ്ടിലും ഒരു പ്രധാന അപ്ഡേറ്റ് സമ്മാനിച്ചിരുന്നു. സഹോദര ബ്രാന്‍ഡായ ഹ്യുണ്ടായിയില്‍ നിന്നുള്ള എതിരാളിയായ ക്രെറ്റക്കെതിരായ പോരാട്ടം കൂടുതല്‍ ഊര്‍ജ്‌സ്വലമാക്കാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലൂടെ സാധിച്ചു.

kia seltos diesel

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ രാജ്യത്ത് അവതരിപ്പിച്ചതിന് ശേഷം ഒരു ലക്ഷത്തിലധികം ബുക്കിംഗുകള്‍ നേടി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവി പുതിയ നാഴികക്കല്ല് താണ്ടിയതായി കിയ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഉപഭോക്താക്കളില്‍ 80 ശതമാനവും എസ്‌യുവിയുടെ HTK + അടക്കമുള്ള ഉയര്‍ന്ന വേരിയന്റുകള്‍ തിരഞ്ഞെടുത്തതായി ദക്ഷിണ കൊറിയന്‍ വാഹന ഭീമന്‍ അവകാശപ്പെട്ടു. ഡീസല്‍ വേരിയന്റുകളേക്കാള്‍ പെട്രോള്‍ വേരിയന്റുകള്‍ക്കാണ് ഡിമാന്‍ഡ്. 58:42 ശതമാനം പേര്‍ പെട്രോള്‍ വേരിയന്റുകള്‍ തെരഞ്ഞെടുത്തതായി ബുക്കിംഗ് ട്രെന്‍ഡുകള്‍ വെളിപ്പെടുത്തുന്നു.

സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് വാങ്ങാനെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനോടാണ് പ്രിയമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം ബുക്കിംഗിന്റെ 50 ശതമാനത്തോളം വരുമിത്. 40 ശതമാനത്തിലധികം പേര്‍ക്കും എസ്‌യുവിയുടെ ADAS സജ്ജീകരിച്ച വേരിയന്റുകള്‍ മതിയെന്നാണ് പറയുന്നത്. സെല്‍റ്റോസ് വാങ്ങുന്നവരില്‍ 80 ശതമാനത്തിലധികം പേരും പനോരമിക് സണ്‍റൂഫ് ഫീച്ചര്‍ ചെയ്യുന്ന വകഭേദങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും കിയ ഇന്ത്യ വ്യക്തമാക്കി.

2023 kia seltos sunroof

2019 ഓഗസ്റ്റില്‍ ആദ്യമായി അവതരിപ്പിച്ചതുമുതല്‍ സെല്‍റ്റോസ് എസ്‌യുവിയുടെ 6 ലക്ഷത്തിലധികം യൂണിറ്റുകള്‍ വില്‍ക്കാന്‍ കിയ ഇന്ത്യക്ക് കഴിഞ്ഞതായി കമ്പനി പറഞ്ഞു. പുതിയ സെല്‍റ്റോസിന്റെ വിപണി വിജയത്തില്‍ കമ്പനി ആവേശഭരിതരാണെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യൂങ്-സിക് സോണ്‍ പ്രതികരിച്ചു. 2023 ജൂലൈ മുതല്‍ എല്ലാ മാസവും പുതിയ കിയ സെല്‍റ്റോസിന് ഏകദേശം 13,500 ബുക്കിംഗുകള്‍ ലഭിക്കുന്നതായി കമ്പനി വ്യക്തമാക്കി.

10.99 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എസ്‌യുവികളിലൊന്നായ സെല്‍റ്റോസ് വിപണനം ചെയ്യുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടൊയോട്ട ഹൈറൈഡര്‍, ഹോണ്ട എലവേറ്റ്, സ്‌കോഡ കുഷാഖ്, ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സിട്രണ്‍ C3 എയര്‍ക്രോസ് എന്നിവയടക്കം നിരവധി കഴിവുറ്റ മോഡലുകള്‍ക്ക് നിറഞ്ഞ സെഗ്‌മെന്റിലാണ് സെല്‍റ്റോസിന്റെ പോരാട്ടം.

2023 kia seltos rear

ഇതില്‍ അടിമുടി പരിഷ്‌കാരങ്ങളുമായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറക്കിയത്. മത്സരം കൊഴുത്ത സാഹചര്യത്തില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെല്‍റ്റോസിന്റെ വേരിയന്റ് ലൈനപ്പ് കിയ അപ്‌ഡേറ്റ് ചെയ്തിരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയപ്പോള്‍ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനിനൊപ്പം മാനുവല്‍ ട്രാന്‍സ്മിഷന്‍ കിയ ഓഫര്‍ ചെയ്തിരുന്നില്ല.

ഈ കുറവ് നികത്താനായി 2024 സെല്‍റ്റോസിന് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ലഭിക്കുന്ന പുതിയ അഞ്ച് വേരിയന്റുകള്‍ അവതരിപ്പിക്കുകയായിരുന്നു കിയ. പരമ്പരാഗത മാനുവല്‍ ഗിയര്‍ബോക്സ് കാറുകള്‍ ഉപയോഗിക്കാന്‍ താല്‍പര്യപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണ് കമ്പനി ഈ തീരുമാനമെടുത്തത്. HTE, HTK, HTK+, HTX, HTX+ എന്നിവയാണ് ഡീസല്‍ എഞ്ചിനും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനിലും വാങ്ങാന്‍ സാധിക്കുന്നത്.

kia seltos engine

6 സ്പീഡ് മാനുവല്‍ കൂടാതെ ഇന്റലിജന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ (iMT), 7 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയടക്കം മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ കിയ സെല്‍റ്റോസ് ഫെയ്സ്ലിഫ്റ്റിന്റെ ഡീസല്‍ പതിപ്പ് വാങ്ങാം. സെല്‍റ്റോസിന്റെ ഡീസല്‍ മാനുവല്‍ വേരിയന്റുകള്‍ 12 ലക്ഷം രൂപ വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഉയര്‍ന്ന വേരിയന്റുകള്‍ വാങ്ങാന്‍ 18.28 ലക്ഷം രൂപ മുടക്കണം. വിലകള്‍ എക്സ്ഷോറൂമാണ്.

More from DriveSpark

Article Published On: Tuesday, February 6, 2024, 13:01 [IST]
English summary
Kia seltos facelift garnered 1 lakh booking since india launch in 2023 july
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X