ഓട്ടോമാറ്റിക്കിന് 'കൂട്ടയിടി'! സെല്‍റ്റോസ് ഇനി കുറഞ്ഞ വിലയുള്ള രണ്ട് വേരിയന്റില്‍ കൂടി തരാമെന്ന് കിയ

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ഇന്ത്യയിലെ തുറുപ്പുഗുലാനാണ് സെല്‍റ്റോസ്. മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ മാറ്റുരയ്ക്കുന്ന സെല്‍റ്റോസാണ് കിയ ഇന്ത്യയുടെ വില്‍പ്പനയുടെ സിഹംഭാഗവും സംഭാവന ചെയ്യുന്നത്. 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്ത സെല്‍റ്റാസിന്റെ 6 ലക്ഷം യൂണിറ്റുകളാണ് കിയ ഇന്ത്യയില്‍ നിര്‍മിച്ചത്. ഇതിന്റെ 70 ശതമാനവും ആഭ്യന്തര വിപണിയില്‍ വിറ്റുപോയി.

സെഗ്‌മെന്റില്‍ മത്സരം കടുത്തതോടെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സെല്‍റ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കിയ പുറത്തിറക്കിയിരുന്നു. വെറും 6 മാസത്തിനുള്ളി 1 ലക്ഷം ബുക്കിംഗുകള്‍ വാരിക്കൂട്ടി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് കിയയുടെ പ്രതീക്ഷകള്‍ കാത്തിരുന്നു. HTE, HTK, HTK+, HTX, HTX+, GTX+ (S) GTX+, X Line (S), X Line എന്നിങ്ങനെ ഒമ്പത് ട്രിം ലെവലുകളില്‍ സെല്‍റ്റോസ് ലഭ്യമാണ്.

2023 kia seltos front profile

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന്റെ ബുക്കിംഗ് കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഓട്ടോമാറ്റിക് വേരിയന്റുകളായിരുന്നു ഉപഭോക്താക്കളുടെ ടോപ് ചോയ്‌സ്. ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കുള്ള ഡിമാന്‍ഡ് പരിഗണിച്ച് കിയ സെല്‍റ്റോസിലേക്ക് പുതിയ രണ്ട് വേരിയന്റുകള്‍ കൂടി ചേര്‍ത്തിരിക്കുകയാണ്. ജനപ്രിയ മിഡ്‌സൈസ് എസ്‌യുവി ഇനി HTK+ പെട്രോള്‍ സിവിടി, HTK+ ഡീസല്‍ എടി എന്നീ വേരിയന്റുകളില്‍ വാങ്ങാന്‍ സാധിക്കും.

HTK+ പെട്രോള്‍ സിവിടി വേരിയന്റ് 15.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. അതേസമയം 16.90 ലക്ഷം രൂപയാണ് HTK+ ഡീസല്‍ ഓട്ടോമാറ്റിക് വേരിയന്റിന് മുടക്കേണ്ട എക്‌സ്‌ഷോറൂം വില. രണ്ട് പുതിയ വേരിയന്റുകളും ഇപ്പോള്‍ അതത് ഓട്ടോമാറ്റിക് ശ്രേണികളിലെ എന്‍ട്രി ലെവല്‍ ഓഫറായി മാറുന്നുവെന്നതാണ് ശ്രദ്ധേയം. സെല്‍റ്റോസ് പെട്രോള്‍ സിവിടി മുമ്പ് HTX വേരിയന്റില്‍ മാത്രമേ ഓഫര്‍ ചെയ്തിരുന്നുള്ളൂ.

2023 kia seltos gear stick

16.60 ലക്ഷം രൂപയായിരുന്നു ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍ ഇപ്പോള്‍ HTK+ പെട്രോള്‍ സിവിടിക്ക് 1.20 ലക്ഷം രൂപ കുറച്ച് മുടക്കിയാല്‍ മതി. മറുവശത്ത് ഡീസല്‍ എടി പതിപ്പ് HTX, GTX+ (S), GTX+, X-ലൈന്‍ (S), X-ലൈന്‍ വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ HTX വേരിയന്റുമായി മുട്ടിച്ച്‌നോക്കുമ്പോള്‍ സെല്‍റ്റോസ് HTK+ ഡീസല്‍ എടി വേരിയന്റിന് 1.30 ലക്ഷം രൂപ കുറവാണ്.

HTK+ ട്രിം അറോറ ബ്ലാക്ക് ഉള്‍പ്പെടെ അഞ്ച് നിറങ്ങളില്‍ വാങ്ങാന്‍ സാധിക്കും. ഇതുവരെ 1.5 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ 6MT, 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ 6 iMT, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ 6MT, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ 6iMT പവര്‍ട്രെയിന്‍ കോംമ്പോകളില്‍ HTK+ വേരിയന്റ് വാഗ്ദാനം ചെയ്തിരുന്നു.

2023 kia seltos rear

അടുത്തിടെ സെല്‍റ്റോസ് HTK+ ട്രിമ്മില്‍ 1.5 ലിറ്റര്‍ NA പെട്രോള്‍ iVT, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ 6AT പവര്‍ട്രെയിന്‍ കോമ്പിനേഷനുകള്‍ കൂടി കിയ ചേര്‍ത്തിരുന്നു. കൂടുതല്‍ വിശാലമായ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് കിയയുടെ ഓരോ അപ്‌ഡേറ്റുകളും. എഞ്ചിനുകളുടെ ട്യൂണിംഗില്‍ യാതൊരു മാറ്റവുമില്ല.

എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണുള്ള സ്മാര്‍ട്ട് കീ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഡീഫോഗര്‍, റിയര്‍ വൈപ്പര്‍, വാഷര്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ഫോള്‍ഡിംഗ് ഒആര്‍വിഎമ്മുകള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍, വയര്‍ലെസ് ഫോണ്‍ പ്രൊജക്ഷനോടുകൂടിയ എട്ട് ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം എന്നിവയാണ് പുതിയ സെല്‍റ്റോസ് HTK+ വേരിയന്റുകളില്‍ കിയ വാഗ്ദാനം ചെയ്യുന്ന സുപ്രധാന ഫീച്ചറുകള്‍.

2023 kia seltos interior

അതേസമയം HTX വേരിയന്റുകളില്‍ ലഭ്യമായ പനോരമിക് സണ്‍റൂഫ്, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫോഗ് ലൈറ്റുകള്‍, ടെയില്‍ലൈറ്റുകള്‍, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ബ്ലാക്ക് ആന്‍ഡ് ബീജ് ഇന്റീരിയര്‍ തീം, സോഫ്റ്റ്-ടച്ച് ഡാഷ്ബോര്‍ഡ്, ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ വയര്‍ലെസ് ഫോണ്‍ പ്രൊജക്ഷനോടുകൂടിയ 10.25 ഇഞ്ച് സ്‌ക്രീന്‍, ഒടിഎ അപ്ഡേറ്റുകള്‍, വോയ്സ് റെക്കഗ്‌നിഷന്‍ എന്നിവ HTK+ വേരിയന്റിന് നഷ്ടമാകും.

ഡ്യുവല്‍-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആംബിയന്റ് ലൈറ്റിംഗ്, പാഡില്‍ ഷിഫ്റ്ററുകള്‍, ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, ഡ്രൈവ് മോഡുകള്‍, ട്രാക്ഷന്‍ മോഡുകള്‍, 60:40 സ്പ്ലിറ്റ് റിയര്‍ സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകളുള്ള റിയര്‍ ആംറെസ്റ്റ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. പുത്തന്‍ വേരിയന്റുകള്‍ കൂടി എത്തിയതോടെ കൂടുതല്‍ ഉപഭോക്താക്കള്‍ ഷോറൂമിലേക്കെത്തുമെന്നാണ് കൊറിയക്കാരുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Tuesday, March 26, 2024, 15:38 [IST]
English summary
Kia seltos mid size suv gains two new automatic variants price feature powertrain details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X