ക്രെറ്റക്ക് പിന്നേം കോളടിച്ചു, ഈ എതിരാളിയുടെ വില കൂടി! ഷോറൂമിലെത്തും മുമ്പ് ഇത് വായിക്കൂ...

കിയയുടെ ഇന്ത്യയിലെ ആദ്യത്തെ മോഡലാണ് സെല്‍റ്റോസ്. സി-സെഗ്‌മെന്റ് എസ്‌യുവി വിഭാഗത്തിലാണ് സെല്‍റ്റോസ് മത്സരിക്കുന്നത്. ഏകദേശം 11 മോഡലുകളാണ് ഈ സെഗ്‌മെന്റില്‍ മാറ്റുരയ്ക്കുന്നത്. സെഗ്‌മെന്റില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന സ്വന്തമക്കുന്ന കാര്‍ മോഡലുകളില്‍ ഒന്നാണ് സെല്‍റ്റോസ്. നിലവില്‍ സോനെറ്റ് സബ് 4 മീറ്റര്‍ എസ്‌യുവിക്ക് പിന്നില്‍ കിയക്ക് ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ വില്‍പ്പന സമ്മാനിക്കുന്ന മോഡലാണ് സെല്‍റ്റോസ്. ഈ ഓണക്കാലത്ത് സെല്‍റ്റോസ് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സങ്കടവാര്‍ത്തയുണ്ട്. കാരണം 2024 സെപ്റ്റംബറില്‍ കിയ സെല്‍റ്റോസിന്റെ വില ഉയര്‍ത്തി. എസ്‌യുവിക്ക് എത്ര രൂപയാണ് കൂടിയതെന്നും പുത്തന്‍ വില എത്രയാണെന്നും നമുക്ക് പരിശോധിക്കാം.

കഴിഞ്ഞ വര്‍ഷമാണ് കിയ സെല്‍റ്റോസ് മുഖംമിനുള്ളി വിപണിയിലെത്തിയത്. കമ്പനിയുടെ ഇന്ത്യയിലെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം സെല്‍റ്റോസിന്റെ ഗ്രാവിറ്റി എഡിഷനും പുറത്തിറക്കി. ഇതടക്കം കിയ സെല്‍റ്റോസ് ഇപ്പോള്‍ 11 വേരിയന്റുകളില്‍ വാങ്ങാം. HTE, HTK, HTK പ്ലസ്, HTX, ഗ്രാവിറ്റി, HTX പ്ലസ്, GTX, GTX പ്ലസ് (S), X-ലൈന്‍ (S), GTX പ്ലസ്, X-ലൈന്‍ എന്നിവയാണവ.

kia seltos

ഈ മാസം കോംപാക്ട് എസ്‌യുവിക്ക് 8000 രൂപ വരെയാണ് കിയ വില ഉയര്‍ത്തിയിരിക്കുന്നത്. ശ്രേണിയിലുടനീളമല്ല വില വര്‍ധനവെന്ന് പ്രത്യേകം ശ്രദ്ധിക്കുക. വേരിയന്റുകള്‍ക്കും പവര്‍ട്രെയിന്‍ കോമ്പിനേഷനുകള്‍ക്കും അനുസൃതമായി അവയില്‍ മാറ്റമുണ്ട്. കിയ സെല്‍റ്റോസിന്റെ ബേസ് HTE NA പെട്രോള്‍ മാനുവല്‍ വേരിയന്റുകളുടെ വില നിലനിര്‍ത്തി. അതിനാല്‍ സെല്‍റ്റോസ് ശ്രേണിയുടെ അടിസ്ഥാന വിലയായ 10.9 ലക്ഷം രൂപയില്‍ മാറ്റം വന്നിട്ടില്ല.

എന്നിരുന്നാലും ബേസ് ഡീസല്‍ വേരിയന്റിന് വില കൂടിയിട്ടുണ്ട്. HTE ഡീസല്‍ മാനുവല്‍ വേരിയന്റ് വാങ്ങാന്‍ ഇനി 5000 രൂപ അധികം മുടക്കണം. HTK, HTK പ്ലസ്, HTX, HTX പ്ലസ്, GTX, X-Line എന്നിങ്ങനെയുള്ള ട്രിം ലെവലുകളുമായി ബന്ധപ്പെട്ട എല്ലാ വേരിയന്റുകള്‍ക്കും ഈ മാസം 8,000 രൂപയുടെ വിലവര്‍ധന ലഭിക്കും.

kia seltos x-line black rear

ഈ വില പരിഷ്‌കരണത്തോടെ കിയ സെല്‍റ്റോസിന്റെ വില ഇപ്പോള്‍ 10.90 ലക്ഷം രൂപയില്‍ നിന്ന് നിന്ന് ആരംഭിച്ച് 20.45 ലക്ഷം രൂപ വരെ വരെ നീളുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്. കിയയുമായി ബന്ധപ്പെട്ട മറ്റൊരു വാര്‍ത്ത നോക്കിയാല്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം കിയ സെല്‍റ്റോസ്, സോനെറ്റ് കാരെന്‍സ് എന്നിവയ്ക്ക് ഗ്രാവിറ്റി എഡിഷന്‍ സമ്മാനിച്ചിരുന്നു.

ഈ മോഡലുകള്‍ക്ക് കൂടുതല്‍ ഫീച്ചറുകളും നിറങ്ങളും ലഭിച്ചു. ഗ്ലേഷ്യല്‍ വൈറ്റ് പേള്‍, അറോറ ബ്ലാക്ക് പേള്‍, ഡാര്‍ക്ക് ഗണ്‍ മെറ്റല്‍ എന്നീ നിറങ്ങളിലാണ് പുതിയ സെല്‍റ്റോസ് ഗ്രാവിറ്റി എഡിഷന്‍ ലഭ്യമാകുന്നത്. 17 ഇഞ്ച് മെഷീന്‍ഡ് വീലുകള്‍, ഗ്ലോസി ബ്ലാക്ക് റിയര്‍ സ്‌പോയിലര്‍, ബോഡി-കളറിലുള്ള ഡോര്‍ ഹാന്‍ഡിലുകള്‍, എക്‌സ്‌ക്ലൂസീവ് ഗ്രാവിറ്റി എംബ്ലം (പിഐഒ) എന്നിവയാണ് സെല്‍റ്റോസ് ഗ്രാവിറ്റി എഡിഷന്റെ പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

kia seltos gravity edition

ഡാഷ് ക്യാമറ, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്രൈവര്‍ക്കും കോ-ഡ്രൈവറിനുമുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ബോസ് സ്പീക്കര്‍ സിസ്റ്റം, ഓട്ടോ ഹോള്‍ഡോടു കൂടിയ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് (EPB) എന്നീ ഫീച്ചറുകളും സെല്‍റ്റോസ് ഗ്രാവിറ്റിക്ക് ലഭിക്കുന്നു. മിഡ്സൈസ് എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ ഗ്രാവിറ്റി എഡിഷന്‍ ലഭ്യമാകും.

HTX വേരിയന്റിന് മുകളിലാണ് സെല്‍റ്റോസ് ഗ്രാവിറ്റി ട്രിം സ്ഥാപിച്ചിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ അല്ലെങ്കില്‍ ഐവിടിയുമായി ജോടിയാക്കിയ സ്മാര്‍ട്സ്ട്രീാ G1.5 പെട്രോള്‍ എഞ്ചിനാണ് ഇതിന്റെ സവിശേഷത. മാനുവല്‍ പതിപ്പിന് 16.63 ലക്ഷം രൂപയാണ് വില. അതേസമയം സെല്‍റ്റോസ് ഗ്രാവിറ്റി പെട്രോള്‍ ഓട്ടോമാറ്റിക്കിന് 18.06 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

കൂടാതെ, ഇത് 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ D1.5 CRDi VGT ഡീസല്‍ എഞ്ചിന്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു. സെല്‍റ്റോസ് ഗ്രാവിറ്റി എഡിഷന്റെ ഡീസല്‍ വേരിയന്റിന് 18.21 ലക്ഷം രൂപയാണ് വിലയായി മുടക്കേണ്ടത്. എക്‌സ്‌ഷോറൂം വിലകളാണിത്. സെല്‍റ്റോസിന്റെ പുതിയ വില വര്‍ധനവ് അവരുടെ വില്‍പ്പനയെ ബാധിക്കുമോ അതോ എതിരാളിയായ ഹ്യുണ്ടായി ക്രെറ്റക്ക് നേട്ടമുണ്ടാക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

More from DriveSpark

Article Published On: Friday, September 6, 2024, 11:15 [IST]
English summary
Kia seltos suv becomes costlier by up to rs 8000 check out new prices
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X