ADAS കൂടുതല്‍ പേര്‍ക്ക് കൈയ്യെത്തി പിടിക്കാവുന്ന വിലയില്‍! സെല്‍റ്റോസില്‍ അപ്‌ഡേറ്റുമായി കിയ

കഴിഞ്ഞ ഏതാനും മാസങ്ങളായി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയയുടെ ബെസ്റ്റ് സെല്ലര്‍ കാര്‍ സോനെറ്റ് (Kia Sonet) സബ് കോംപാക്റ്റ് എസ്‌യുവിയാണ്. എന്നിരുന്നാലും ബ്രാന്‍ഡിന്റെ തുരുപ്പ് ചീട്ട് ഇപ്പോഴും സെല്‍റ്റോസ് (Kia Seltos) മിഡ്‌സസൈസ് എസ്‌യുവി തന്നെയാണ്. സെഗ്‌മെന്റില്‍ മത്സരം കടുത്തതോടെ സെല്‍റ്റോസിന്റെ വില്‍പ്പന അല്‍പ്പം കുറഞ്ഞുവെന്നത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ വില്‍പ്പന തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ട് പുത്തന്‍ വേരിയന്റും നിറങ്ങളും നല്‍കി ആഭ്യന്തര വിപണിയില്‍ സെല്‍റ്റോസ് റേഞ്ച് അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് കൊറിയക്കാര്‍. അതിനെ കുറിച്ച് വിശദമായി ചുവടെ വായിക്കാം.

സെല്‍റ്റോസില്‍ കിയ ഇന്ത്യ ഒരു പുതിയ മിഡ്-സ്‌പെക്ക് GTX വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നതാണ് പ്രധാന അപ്‌ഡേറ്റ്. 19 ലക്ഷം രൂപയാണ് പുത്തന്‍ വേരിയന്റിന്റെ എക്‌സ്-ഷോറൂം. ഈ പുതിയ വേരിയന്റ് HTX+ വേരിയന്റിന് മുകളിലും GTX+ (S) വേരിയന്റിന് താഴെയുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ പുതിയ വേരിയന്റിനൊപ്പം ടോപ്പ് എന്‍ഡ് X-ലൈന്‍ വേരിയന്റില്‍ പുതിയ കളര്‍ ഓപ്ഷനും കിയ അവതരിപ്പിച്ചു.

kia seltos x-line aurora black pearl front

പുതിയ GTX വേരിയന്റ് ടര്‍ബോ-പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ലഭ്യമാണ്. എന്നാല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനില്‍ മാത്രമായിരിക്കും ഇത് വാങ്ങാന്‍ സാധിക്കുക. 7-സ്പീഡ് ഡിസിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 160 PS 1.5-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. 115PS പവര്‍ നല്‍കുന്ന 1.5-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6-സ്പീഡ് AT ഗിയര്‍ബോക്‌സുമായി ഇണചേര്‍ക്കുന്നു.. മറ്റ് GTX വേരിയന്റുകളെ പോലെ ഇതിന് മാനുവല്‍ ഗിയര്‍ബോക്സ് ലഭിക്കുന്നില്ല.

GTX വേരിയന്റിന് ലെവല്‍-2 ADAS സവിശേഷതകള്‍ ലഭിക്കുന്നു. പുത്തന്‍ വേരിയന്റിന്റെ വരവോടെ ADAS കൂടുതല്‍ പേര്‍ക്ക് കൈയ്യെത്തി പിടിക്കാവുന്ന വിലയില്‍ ലഭ്യമാകും. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനും ഡിജിറ്റല്‍ ഡിസ്പ്ലേയ്ക്കും വേണ്ടിയുള്ള ഡ്യുവല്‍ 10.25 ഇഞ്ച് സ്‌ക്രീനുകള്‍, പനോരമിക് സണ്‍റൂഫ്, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്റ്റഡ് കാര്‍ ടെക്, ക്രൂയിസ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ GTX വേരിയന്റില്‍ ലഭ്യമായ പ്രധാന സവിശേഷതകള്‍.

kia seltos x-line aurora black pearl rear

8-സ്പീക്കര്‍ ബോസ് സൗണ്ട് സിസ്റ്റം, 8-വേ പവര്‍ഡ് ഡ്രൈവര്‍ സീറ്റുകള്‍ എന്നിവ പോലുള്ള ഫീച്ചറുകള്‍ ഈ വേരിയന്റില്‍ ലഭ്യമാകുന്നില്ല. ലെവല്‍ 2 ADAS ഫീച്ചറിന് പുറമേ 6 എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒരു റിയര്‍ പാര്‍ക്കിംഗ് ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളാണ് സെല്‍റ്റോസ് വേരിയന്റില്‍ സുരക്ഷയൊരുക്കുന്നത്.

സെല്‍റ്റോസ് X-ലൈന്‍ മുമ്പ് എക്‌സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് കളര്‍ ഓപ്ഷനില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഇപ്പോള്‍ അത് അറോറ ബ്ലാക്ക് നിറത്തില്‍ ലഭിക്കും. എന്നാല്‍ ഇന്റീരിയര്‍ തീമിന് മാറ്റമൊന്നുമില്ല. അതേ എക്‌സ്‌ക്ലൂസീവ് സേജ് ഗ്രീന്‍ നിറത്തിലായിരിക്കും ഇന്റീരിയര്‍ തുടര്‍ന്നും ഓഫര്‍ ചെയ്യുക. 10.89 ലക്ഷം മുതല്‍ 20.34 ലക്ഷം രൂപ വരെയാണ് കിയ സെല്‍റ്റോസിന്റെ എക്സ്‌ഷോറൂം വില.

kia seltos x-line aurora black pearl

ഹ്യുണ്ടായി ക്രെറ്റ, ഹോണ്ട എലിവേറ്റ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര, ടെയോട്ട ഹൈറൈഡര്‍, ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എന്നിവയാണ് സെല്‍റ്റോസിന്റെ എതിരാളികള്‍. കിയയുമായി ബന്ധപ്പെട്ട മറ്റ് വാര്‍ത്തകള്‍ നോക്കിയാല്‍ 2024 ജൂണില്‍ കൊറിയന്‍ ബ്രാന്‍ഡ് 21,300 യൂണിറ്റ് വില്‍പ്പന നേടി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 19,391 യൂണിറ്റായിരുന്നു വില്‍പ്പന. 9.8 ശതമാനമാണ് വളര്‍ച്ച.

ഈ വര്‍ഷം തുടക്കത്തില്‍ പുറത്തിറക്കിയ കിയ സോനെറ്റ് ഫെയ്‌സലിഫ്റ്റ് ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലര്‍ മോഡലായി മാറി. കഴിഞ്ഞ മാസം 9,816 യൂണിറ്റായിരുന്നു സോനെറ്റിന്റെ വില്‍പ്പന. 2024 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകളും കിയ പുറത്തുവിട്ടിട്ടുണ്ട്. കൊറിയന്‍ വാഹന നിര്‍മാതാവ് ഈ കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 1,26,137 യൂണിറ്റുകള്‍ വിറ്റഴിച്ചു.

2023 വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6 ശതമാനം വളര്‍ച്ച നേടി. സോനെറ്റ് കോംപാക്റ്റ് എസ്‌യുവിയാണ് കമ്പനിയുടെ H1 വില്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയത്. കിയയുടെ വില്‍പ്പനയില്‍ 43 ശതമാനം സോനെറ്റിന്റെ സംഭാവനയാണ്. സെല്‍റ്റോസ് 32 ശതമാനവും കാരെന്‍സ് 25 ശതമാനവും സംഭാവന നല്‍കി.

ആന്ധ്രാപ്രദേശിലെ അനന്തപുപൂരിലാണ് കിയ കാറുകള്‍ നിര്‍മിക്കുന്നത്. 2019 ഓഗസ്റ്റിലാണ് ഇവിടെ ഉത്പാദനം ആരംഭിച്ചത്. ഈ പ്ലാന്റില്‍ നിന്ന് 250,000 യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് അടുത്തിടെ കിയ പുത്തന്‍ നാഴികക്കല്ല് താണ്ടിയിരുന്നു. 980,000 യൂണിറ്റ് ആഭ്യന്തര വില്‍പ്പന ഉള്‍പ്പെടെ ഈ പ്ലാന്റില്‍ നിന്ന് ഇതുവരെ 1.2 ദശലക്ഷത്തിലധികം വാഹനങ്ങളാണ് വിതരണം ചെയ്തത്. 300,000 യൂണിറ്റാണ് വാര്‍ഷിക ഉല്‍പാദന ശേഷി.

More from DriveSpark

Article Published On: Wednesday, July 3, 2024, 11:43 [IST]
English summary
Kia seltos suv now gets new mid spec variant and colour all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X