എസ്‌യുവി സെഗ്മെന്റിൽ വേറിട്ടു നിന്ന് ഹീറോയാവാൻ സിറോസ്; കൂടുതൽ വിവരങ്ങളുമായി പുത്തൻ ടീസർ പുറത്ത്

ഇന്ത്യയിൽ വളരെ കുറച്ചു കാലം കൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ, 2024 ഡിസംബർ 19 -ന് സിറോസ് എന്ന തങ്ങളുടെ ഏറ്റവും പുതിയ എസ്‌യുവി മോഡൽ അനാച്ഛാദനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രൂപകല്പനയിലും സ്റ്റൈലിംഗിലും സവിശേഷമായ സമീപനം സ്വീകരിക്കുന്ന സിറോസ് എസ്‌യുവി ഇന്ത്യ കാത്തിരിക്കുന്ന ഒരു മോഡലാണ്. കിയ തങ്ങളുടെ ഗ്ലോബൽ പ്രീമിയറിന് മുന്നോടിയായി വാഹനത്തിന്റെ പല ടീസറുകൾ ഷെയർ ചെയ്തിരുന്നു, ഇപ്പോൾ വാഹനത്തിന്റെ രസകരമായ പുതിയ വിശദാംശങ്ങൾ കാണിക്കുന്ന അഞ്ചാമത്തെ ടീസറും പുറത്തിറങ്ങിയിരിക്കുകയാണ്.

കമ്പനിക്കായി ഒരു ഫ്രഷ് എസ്‌യുവി ആശയമാണ് സിറോസ് എന്നാണ് കിയ അവകാശപ്പെടുന്നത്. ഇന്ത്യൻ വിപണിയിൽ നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന മറ്റൊന്നിനോടും ഇതിനും സാമ്യമില്ല. EV3, K4 പോലുള്ള സമീപകാല കിയ വാഹനങ്ങളിൽ നാം ഇതിനോടകം കണ്ട ചില ഇൻ്റീരിയർ ഡിസൈൻ ഘടകങ്ങളും എലമെന്റുകളും ഇതിൽ ഉൾക്കൊള്ളുന്നു എന്നത് ടീസറുകളിൽ പ്രകടമാണ്. സൈഡിൽ നിന്ന്, ഇത് ഹ്യുണ്ടായിയുടെ ചെറിയ CUV മോഡലായ കാസ്പറിനെ പോലെ കാണപ്പെടുന്നു. എന്നിരുന്നാലും, കിയ സിറോസ് കാസ്പറിനേക്കാൾ വലിയ വാഹനമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വാഹനത്തിന്റെ വലിപ്പത്തെക്കുറിച്ച് വ്യക്തമാക്കാൻ അത്ര ആഴമേറിയ വിവരങ്ങൾ ഒന്നും ഇപ്പോൾ ലഭ്യമല്ല. എന്നിരുന്നാലും യഥാക്രമം സബ് ഫോർ മീറ്റർ എസ്‌യുവി, കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റുകളിൽ വരുന്ന കിയ സോനെറ്റിനും സെൽറ്റോസ് എസ്‌യുവിക്കും ഇടയിൽ സ്ഥാനം പിടിക്കുന്ന ഒരു മോഡലാണിത്. ടീസറിൽ കാണുന്നത് പോലെ, വേറിട്ടുനിൽക്കുന്ന അല്പം വൈൽഡ് അപ്രോച്ചോടു കൂടിയ തനതായ ഡിസൈൻ ശൈലിയാണ് കിയ സിറോസ് അവതരിപ്പിക്കുന്നത്.

വെർട്ടിക്കലായി അടുക്കിയിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകൾക്കൊപ്പം വലിയ എൽഇഡി ഡിആർഎല്ലുകളും വരുന്ന ഗംഭീരമായ ലുക്കാണ് ഫ്രണ്ട് ഫാസിയയ്ക്കു ലഭിക്കുന്നത്. കൂടാതെ ഒരു ഹൈ സെറ്റ് ബോണറ്റും വാഹനത്തിന് ലഭിക്കുന്നു. ബമ്പറിൽ ഒരു ഫോക്സ് സ്കിഡ് പ്ലേറ്റിനായി സിൽവർ ഘടകങ്ങളും ADAS സംവിധാനത്തിനായി ഒരു റഡാർ മൊഡ്യൂളും ഘടിപ്പിച്ചിട്ടുണ്ട്. മുൻവശത്തെ മറ്റ് ശ്രദ്ധേയമായ ഘടകങ്ങളിൽ അപ്പ്റൈറ്റായി നിൽക്കുന്ന വിൻഡ്‌ഷീൽഡും മുകളിലും താഴെയുമുള്ള ഗ്രില്ലും ഉൾപ്പെടുന്നു, ഇത് ഒരു ICE വാഹനമാകാമെന്ന് ഈ എലമെന്റുകൾ സൂചിപ്പിക്കുന്നു.

വശങ്ങളിൽ, ജ്യോമെർട്രിക്കൽ രൂപകൽപനയുള്ള 17 ഇഞ്ച് അലോയി വീലുകൾ, ഉയരമുള്ള റൂഫ് റെയിലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ചങ്കി B പില്ലറുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗുകൾ എന്നിവ വാഹനത്തിന് ലഭിക്കും. ബോഡി ക്ലാഡിംഗുകളെ കുറിച്ച് പറയുകയാണെങ്കിൽ, അവ ചതുരാകൃതിയിലുള്ളവയാണ്, എന്നാൽ യഥാർത്ഥ വീൽ ആർച്ചുകൾ വൃത്താകൃതിയിലുള്ളതാണ്. വിസിബിലിറ്റി വർധിപ്പിക്കുന്നതിന് പിന്നിൽ ഒരു വലിയ ക്വാർട്ടർ ഗ്ലാസും സിറോസിനുണ്ട്.

റിയർ സെക്ഷനിൽ, LED വെർട്ടിക്കൽ ടെയിൽ ലൈറ്റുമായി ഒരു ഫ്ലാറ്റ് അപ്പീൽ നമുക്ക് കാണാം. യഥാർത്ഥ ബ്രേക്ക് ലൈറ്റുകൾ ബമ്പറുകളിൽ വളരെ താഴെയായിട്ടാണ് സെറ്റ് ചെയ്തിരിക്കുന്നത്. എസ്‌യുവി വാങ്ങുന്നവർ ഏറെ ഇഷ്ടപ്പെടുന്ന ഓഫറായ ട്വിൻ -പേൻ പനോരമിക് ഗ്ലാസ് റൂഫും ഇതിലുണ്ട്. ഉള്ളിലേക്ക് നീങ്ങിയാലും, കിയ സിറോസ് ഒരു ഫീച്ചർ ലോഡഡ് വാഹനമായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം, സാങ്കേതികവിദ്യയും കംഫർട്ടും കൊണ്ട് ഇത് നിറഞ്ഞിരിക്കുന്നു.

ഇൻഫോടെയിൻമെൻ്റിനും, ഇൻസ്ട്രുമെൻ്റേഷനുമായി ഡ്യുവൽ 10.2 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഫ്രണ്ട് ആൻഡ് റിയർ വെൻ്റിലേറ്റഡ് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പ്രീമിയം ഓഡിയോ സിസ്റ്റം, ആംബിയൻ്റ് ലൈറ്റിംഗ്, റിയർ എസി വെൻ്റുകൾ എന്നിവയാണ് സിറോസിൽ ഞങ്ങൾ പ്രതീക്ഷിക്കുന്ന മറ്റു ചില സവിശേഷതകൾ.

പാസഞ്ചർ സേഫ്റ്റിയുടെ കാര്യത്തിൽ, സെൽറ്റോസിൽ കണ്ടതിന് സമാനമായി കിയ സിറോസിന് 6 എയർബാഗുകളും ലെവൽ -2 ADAS സ്യൂട്ടും ലഭിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം. ബോണറ്റിന് കീഴിൽ, എന്തായിരിക്കും എന്നതിനെക്കുറിച്ച് ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. സിറോസിൽ രണ്ട് ഓപ്പൺ ഗ്രില്ലുകൾ ഉണ്ടായിരുന്നത് കണക്കിലെടുക്കുമ്പോൾ, ഇതൊരു ICE വാഹനമാണ് എന്ന് തോന്നുന്നു.

More from DriveSpark

Article Published On: Tuesday, December 17, 2024, 19:48 [IST]
English summary
Kia shares new teaser revealing more details of syros suv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X