4 ലക്ഷം കുടുംബങ്ങളിലെത്താന്‍ സോനെറ്റിന് 4 വര്‍ഷം പോലും വേണ്ട! നേട്ടം ബ്രെസയോടും നെക്‌സോണിനോടും പടവെട്ടി

ഇന്ത്യയില്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ വിപണനം ചെയ്യുന്ന ഒരു ജനപ്രിയ എസ്‌യുവിയാണ് സോനെറ്റ്. മാരുതി ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നീ മോഡലുകള്‍ അണിനിരക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലാണ് സോനെറ്റ് മത്സരിക്കുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന എസ്‌യുവികളായ നെക്സോണിനോടും ബ്രെസയോടും പോരാടി സോനെറ്റ് ഇപ്പോള്‍ മറ്റൊരു സുപ്രധാന വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. വെറും നാല് കൊല്ലത്തിന് താഴെ സമയം കൊണ്ട് സോനെറ്റ് 4 ലക്ഷം യൂണിറ്റ് വില്‍പ്പന നാഴികക്കല്ല് പിന്നിട്ടതായി കിയ ഇന്ത്യ വെള്ളിയാഴ്ച അറിയിച്ചു. 44 മാസത്തിനുള്ളിലാണ് കിയ സോനെറ്റ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയുമടക്കമാണ് സോനെറ്റിന്റെ വില്‍പ്പന 4 ലക്ഷം യൂണിറ്റ് കവിഞ്ഞത്.

kia sonet

3,17,754 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 85,814 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു. മൊത്തത്തില്‍ കിയയുടെ വില്‍പ്പനയുടെ 33.3 ശതമാനം സംഭാവന ചെയ്യുന്നത് സോനെറ്റ് ആണ്. കിയ വാങ്ങുന്ന ഉപഭോക്താക്കളുടെ മുന്‍ഗണനകള്‍ എന്തൊക്കെയാണെന്നും കമ്പനി വിശദീകരിക്കുന്നുണ്ട്. സോനെറ്റ് വാങ്ങാനെത്തുന്ന 63 ശതമാനം ഉപഭോക്താക്കളും സണ്‍റൂഫുള്ള വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നതെന്ന് കമ്പനി വ്യക്തമാക്കി.

എഞ്ചിന്‍ മുന്‍ഗണനയെ സംബന്ധിച്ചിടത്തോളം 63 ശതമാനം ഉപഭോക്താക്കളും പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ സോനെറ്റിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഇഷ്ടപ്പെടുന്നവര്‍ 37 ശതമാനമുണ്ടെന്നതാണ് ആശ്ചര്യം ഉളവാക്കുന്നത്. കാരണം മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ കാരണം ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ വിസ്മൃതിയിലേക്ക് പതുക്കെ നടന്നടുക്കുകയാണ്. ഈ സാഹചര്യത്തിലും ഡീസല്‍ എഞ്ചിന്‍ വാഹനങ്ങള്‍ തേടി ഒത്തിരി പേര്‍ എത്തുന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്നത്.

kia sonet

ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ നോക്കുമ്പോള്‍ ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്കഎ അനുകൂലമായ ട്രെന്‍ഡാണ് ഇപ്പോള്‍ കാണപ്പെടുന്നത്. രാജ്യത്തെ നഗരങ്ങള്‍ ഗതാഗതക്കുരുക്കില്‍ വിര്‍പ്പുമുട്ടുന്ന സാഹചര്യത്തില്‍ ഡ്രൈവിംഗ് കുറച്ച് കൂടി ഈസിയാക്കുന്നതിന് വേണ്ടിയായിരിക്കാം ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് ഡിമാന്‍ഡ് കൂടുന്നത്. സോനെറ്റിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളായ 7DCT, 6AT എന്നിവ വില്‍പ്പനയുടെ 28 ശതമാനം സംഭാവന ചെയ്യുന്നു.

അതുപോലെ തനെന 23 ശതമാനം ഉപഭോക്താക്കള്‍ iMT ട്രാന്‍സ്മിഷന്‍ തെരഞ്ഞെടുക്കുന്നു. iMT ഗിയര്‍ബോക്സുമായി വരുന്ന വാഹനങ്ങളില്‍ ഡ്രൈവര്‍ ഗിയറുകള്‍ മാറ്റേണ്ടതുണ്ടെങ്കിലും ക്ലച്ച് തൊടേണ്ട ആവശ്യമില്ല. ഇതാകാം ഒരുപക്ഷേ iMT ട്രാന്‍സ്മിഷന്‍ ആളുകള്‍ ഇഷ്ടപ്പെടാന്‍ കാരണം. ഇക്കഴിഞ്ഞ ജനുവരിയിലാണ് കിയ സോനെറ്റിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ ഇറക്കിയത്. എന്നാല്‍ അതിന് ശേഷം ഏപ്രില്‍ ആദ്യവാരം നാല് പുതിയ വേരിയന്റുകളും ഫീച്ചറുകളും ചേര്‍ത്ത് കാര്‍ അപ്ഡേറ്റ് ചെയ്തിരുന്നു.

kia sonet

രണ്ട് പുതിയ എന്‍ട്രി ലെവല്‍, മിഡ് ലെവല്‍ വേരിയന്റുകള്‍ കൂടി ചേര്‍ത്തതോടെ സോനെറ്റിന്റെ ട്രിം ലെവലുകളുടെ എണ്ണം 23 ആയി. HTE(O), HTK(O) എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വേരിയന്റുകള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ അവതരിപ്പിച്ചു. 8.19 ലക്ഷം രൂപ മുതലാണ് ഈ വേരിയന്റുകളുടെ എക്‌സ്ഷോറൂം വില ആരംഭിക്കുന്നത്. സബ്-കോംപാക്റ്റ് എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിനേക്കാള്‍ ഏകദേശം 19,000 രൂപ മാത്രമാണ് കൂടുതല്‍.

HTE(O), HTK(O) വേരിയന്റുകള്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും 1.5 CRDi ഡീസല്‍ യൂണിറ്റിലും ലഭ്യമാകും. HTE വേരിയന്റില്‍ നിലവിലുള്ള ഫീച്ചറുകള്‍ക്ക് പുറമെ HTE (0) വേരിയന്റില്‍ സണ്‍റൂഫ് കൂടി ലഭിക്കും. സെഗ്മെന്റിലെ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നത് സോനെറ്റ് ആണ്. സണ്‍റൂഫിന് പുറമേ, എല്‍ഇഡി കണക്റ്റഡ് ടെയില്‍ലൈറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഡീഫോഗര്‍ ഫീച്ചറുകളും HTK(O) വേരിയന്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

kia sonet mid variants

ഡ്രൈവര്‍ സീറ്റില്‍ നിന്ന് എല്ലാ വിന്‍ഡോകളും കണ്‍ട്രോള്‍ ചെയ്യുന്നതടക്കമുള്ള സവിശേഷതകള്‍ ഉള്‍പ്പെടുത്തി GTX+, HTX+ തുടങ്ങിയ വേരിയന്റുകളിലെ ഫീച്ചര്‍ ലിസ്റ്റും കിയ മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ 01 മുതല്‍ സോനെറ്റിന്റെ തെരഞ്ഞെടുക്കപ്പെട്ട വേരിയന്റുകളുടെ വില ഉയര്‍ത്തിയിരുന്നു. അടിസ്ഥാന വേരിയന്റുകളുടെ വിലയില്‍ കമ്പനി മാറ്റം വരുത്തിയിട്ടില്ല. 7.99 ലക്ഷം മുതല്‍ 15.75 ലക്ഷം രൂപ വരെയാണ് ഈ കോംപാക്ട് എസ്‌യുവിയുടെ എക്‌സ്‌ഷോറൂം വില പോകുന്നത്.

More from DriveSpark

Article Published On: Friday, April 26, 2024, 16:16 [IST]
English summary
Kia sonet crossed 4 lakh sales milestone under 4 years all details here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X