ടാറ്റ നെക്സോൺ ഇവിയുടെ എതിരാളിയായി കിയ സോനെറ്റ് ഇവി, ക്യാമറക്കണ്ണിൽ കുടുങ്ങി കുഞ്ഞൻ ഇവി
ഇന്ത്യൻ വാഹന വിപണി ഇലക്ട്രിത് വാഹനങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തുന്നു എന്നാണ് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്. കിയ ഇന്ത്യയ്ക്ക് നിലവിൽ രണ്ട് ഇലക്ട്രിക് വാഹനങ്ങൾ അവരുടെ പോർട്ട്‌ഫോളിയോയിൽ ഉണ്ട് - കിയ ഇവി 6 ഉം അടുത്തിടെ പുറത്തിറക്കിയ EV9 ഉം. ഇവ രണ്ടും ഉയർന്ന പ്രീമിയം ഇലക്ട്രിക് വാഹനങ്ങളാണ്. എന്നിരുന്നാലും, ബ്രാൻഡ് ഇപ്പോൾ മാസ് മാർക്കറ്റ് ഇവികൾ ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. അവയിലൊന്ന് ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി കണ്ടെത്തിയിരിക്കുകയാണ്, അത് മറ്റാരുമല്ല കിയ സോനെറ്റ് ഇവിയാണ്. കാറിൻ്റെ പുറംഭാഗം മുഴുവനായും മറയ്ക്കപ്പെട്ട ടെസ്റ്റ് മ്യൂൾ രൂപത്തിലാണ് ക്യാമറക്കണ്ണിൽപ്പെട്ടത്.
പ്രോട്ടോടൈപ്പിൽ എഞ്ചിൻ ശബ്ദമൊന്നും ഇല്ലെന്നും ടെയിൽ പൈപ്പുകൾ പോലും ഇല്ല. ഇത് ഒരു ഇലക്ട്രിക് വാഹനമാണെന്ന് തന്നെയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കിയ സോനെറ്റ് ഇവി അവരുടെ ആദ്യത്തെ മാസ് മാർക്കറ്റ് ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നായിരിക്കും, ഇത് 2025 മധ്യത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്ര XUV 400 നൊപ്പം സെഗ്‌മെൻ്റിലെ പ്രാഥമിക എതിരാളിയായ ടാറ്റ നെക്‌സോൺ ഇവിക്കെതിരെയാണ് ഇത് മത്സരിക്കുക.

വരാനിരിക്കുന്ന EV-യുടെ സ്പെസിഫിക്കേഷനുകളെക്കുറിച്ച് നിലവിൽ വിവരങ്ങളൊന്നും അറിവായിട്ടില്ല, എന്നാൽ ഫുൾ ചാർജിൽ ഏകദേശം 450 കിലോമീറ്റർ വരുമെന്ന് പ്രതീക്ഷിക്കുന്ന ക്ലെയിം റേഞ്ച് ഉള്ള സെഗ്‌മെൻ്റിൽ മത്സരിക്കാൻ വലിയ ബാറ്ററി ലഭിക്കാൻ സാധ്യതയുണ്ട്. ടാറ്റനെക്സോൺ ഇവി പോലെ, കിയ സ്റ്റാൻഡേർഡ് റേഞ്ചും ലോംഗ് റേഞ്ച് വേരിയൻ്റും വ്യത്യസ്ത വില പോയിൻ്റുകളിൽ വാഗ്ദാനം ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കിയ സോനെറ്റ് ഇവിക്ക് ഐസിഇ പതിപ്പിൽ നിന്ന് വ്യത്യസ്തമാക്കാൻ ചില പുതിയ കളർ ഓപ്ഷനുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ഗ്രിൽ, അതുല്യമായ അലോയ് വീൽ ഡിസൈൻ, കൂടുതൽ വിശദാംശങ്ങൾ എന്നിങ്ങനെയുള്ള ചില സ്റ്റൈലിംഗ് മാറ്റങ്ങൾ നമുക്ക് പ്രതീക്ഷിക്കാം. EV മോഡലിന് ഇൻ്റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്തുകയും പുനർനിർമ്മിച്ച UI ലഭിക്കുകയും ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഓഫറിൽ കൂടുതൽ ഫീച്ചറുകൾ കൂടെ പ്രതീക്ഷിക്കാം.

ഐസിഇ എഞ്ചിൻ കിയ സോനറ്റിൻ്റെ വിശദാംശങ്ങൾ നോക്കുകയാണെങ്കിൽ HTE, HTE (O), HTK, HTK (O), HTK+, HTX, HTX+, GTX, GTX+, X ലൈൻ എന്നിങ്ങനെ ഒമ്പത് വേരിയൻ്റുകളിൽ സോനെറ്റ് ലഭ്യമാണ്. ഇതിൽ ബേസ് മോഡലിന്റെ വിലയിൽ കൈവെക്കാതെയാണ് കിയ വില പരിഷ്ക്കാരം നടപ്പിലാക്കിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 7.99 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ് കോംപാക്‌ട് എസ്‌യുവിക്ക് ഇനി മുതൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില.
സോനെറ്റിന്റെ HTX 1.5 ഡീസൽ മാനുവൽ പതിപ്പിന്റെ വിലയിലാണ് ഏറ്റവും വലിയ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ഇതിന് 27,000 രൂപയുടെ വർധനവ് നടപ്പിലാക്കിയിട്ടുണ്ട്. അതേസമയം HTE(O) പെട്രോൾ 1.2 മാനുവലിന് 9,900 രൂപയും HTK പെട്രോളിന് 1.2 മോഡലിന് 1,000 രൂപയുമാണ് വർധനവുണ്ടായിരിക്കുന്നത്. എസ്‌യുവിയുടെ HTX+ 1.0 ടർബോ-പെട്രോൾ ഐഎംടി, GTX+ 1.0 ടർബോ-പെട്രോൾ ഡിസിടി എന്നിവ ഒഴികെയുള്ള മറ്റെല്ലാ വേരിയൻ്റുകളുടെയും വില 12,000 രൂപയക്കും 17,000 രൂപയ്ക്കും ഇടയിലാണ് കൂടിയിരിക്കുന്നത്.

സോനെറ്റിന്റെ HTE 1.5 ഡീസൽ MT, HTE(O) 1.5 ഡീസൽ MT, HTK 1.5 ഡീസൽ MT, HTX+ 1.5 ഡീസൽ MT, HTX+ 1.5 ഡീസൽ iMT, GTX+ 1.5 ഡീസൽ ഓട്ടോമാറ്റിക് എന്നീ വേരിയന്റുകളെല്ലാം മുൻ വിലകളിൽ തുടരുകയാണ്. റേഞ്ച്-ടോപ്പിംഗ് X-ലൈൻ 1.5 ഡീസൽ ഓട്ടോമാറ്റിക് പതപ്പിന് ഇനി മുതൽ 2,000 രൂപയാണ് അധികമായി ചെലവഴിക്കേണ്ടി വരിക.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








