ഇത്രയും കുറഞ്ഞ വിലയില്‍ സണ്‍റൂഫും! ഈ കിയ എസ്‌യുവി വാങ്ങിയാല്‍ പൈസ വസൂൽ

കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യയിലെ തങ്ങളുടെ മോഡല്‍ നിര നവീകരിക്കുന്ന തിരക്കിലാണ്. കാരെന്‍സ് എംപിവിയും സെല്‍റ്റോസ് എസ്‌യുവിയും അപ്‌ഡേറ്റ് ചെയ്തതിന് പിന്നാലെ സബ് കോംപാക്ട് എസ്‌യുവിയായ സോനെറ്റും നാല് പുതിയ വേരിയന്റുകളും ഫീച്ചര്‍ അപ്‌ഗ്രേഡുകളുമായി അപ്‌ഡേറ്റ് ചെയ്തിരിക്കുകയാണ് കിയ. അതിനെ കുറിച്ച് നമുക്ക് വിശദമായി നോക്കാം.

മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു എന്നീ ജനപ്രിയ മോഡലുകള്‍ അണിനരക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവി സെഗ്‌മെന്റിലാണ് സോനെറ്റ് മത്സരിക്കുന്നത്. കിടമത്സരം നടക്കുന്ന ഈ വിഭാഗത്തില്‍ എതിരാളികളേക്കാള്‍ മുന്‍തൂക്കം നേടണമെങ്കില്‍ പണത്തിനൊത്ത മൂല്യം നല്‍കുന്ന ഉല്‍പ്പന്നമായി കാര്‍ മാറണം. അതിന്റെ ഭാഗമായാണ് കിയ സോനെറ്റില്‍ പുതിയ വേരിയന്റുകളും ഫീച്ചറുകളും അവതരിപ്പിച്ചിരിക്കുന്നത്.

kia sonet mid variants

ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഫീച്ചറുകളില്‍ ഒന്നായ സണ്‍റൂഫിന്റെ കൂട്ടിച്ചേര്‍ക്കലാണ് ഇതില്‍ എടുത്തു പറയേണ്ടത്. സെഗ്മെന്റിലെ ഏതൊരു എസ്‌യുവിയിലും ഏറ്റവും താങ്ങാനാവുന്ന വിലയില്‍ സണ്‍റൂഫ് വാഗ്ദാനം ചെയ്യുന്നത് സോനെറ്റ് ആണ്. മൂന്ന് മാസം മുമ്പാണ് കിയ സോനെറ്റിന് ഫെയ്‌സ്‌ലിഫ്റ്റ് സമ്മാനിച്ചത്. മൂന്ന് മാസം പിന്നിടുന്നതിന് മുമ്പേ എസ്‌യുവിയിലേക്ക് കൊറിയന്‍ കമ്പനി രണ്ട് പുതിയ എന്‍ട്രി ലെവല്‍, മിഡ് ലെവല്‍ വേരിയന്റുകള്‍ ചേര്‍ത്തിരിക്കുകയാണ്.

ഇതോടെ സോനെറ്റിന്റെ ട്രിം ലെവലുകളുടെ എണ്ണം 23 ആയി ഉയര്‍ന്നു. HTE(O), HTK(O) എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വേരിയന്റുകള്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ അവതരിപ്പിച്ചു. 8.19 ലക്ഷം രൂപ മുതലാണ് ഈ വേരിയന്റുകളുടെ എക്സ്‌ഷോറൂം വില ആരംഭിക്കുന്നത്. സബ്-കോംപാക്റ്റ് എസ്‌യുവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിനേക്കാള്‍ ഏകദേശം 19,000 രൂപ മാത്രമാണ് കൂടുതല്‍.

അറോറ ബ്ലാക്ക് പേള്‍, ഇംപീരിയല്‍ ബ്ലൂ, പ്യൂറ്റര്‍ ഒലിവ് എന്നീ നിറങ്ങളില്‍ HTE, HTK വേരിയന്റുകള്‍ വാങ്ങാന്‍ സാധിക്കും. HTE വേരിയന്റില്‍ നിലവിലുള്ള ഫീച്ചറുകള്‍ക്ക് പുറമെ HTE (0) വേരിയന്റില്‍ സണ്‍റൂഫ് കൂടി ലഭിക്കും. സണ്‍റൂഫിന് പുറമേ, എല്‍ഇഡി കണക്റ്റഡ് ടെയില്‍ലൈറ്റുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ ഡീഫോഗര്‍ ഫീച്ചറുകളും HTK(O) വേരിയന്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ഡ്രൈവര്‍ സീറ്റില്‍ നിന്ന് എല്ലാ വിന്‍ഡോകളും കണ്‍ട്രോള്‍ ചെയ്യുന്നതടക്കമുള്ള സവിശേഷതകള്‍ ഉള്‍പ്പെടുത്തി ഉയര്‍ന്ന GTX+, HTX+ തുടങ്ങിയ വേരിയന്റുകളിലെ ഫീച്ചര്‍ ലിസ്റ്റും കിയ മെച്ചപ്പെടുത്തിയിട്ടുണ്ട്. HTE(O), HTK(O) വേരിയന്റുകള്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലും 1.5 CRDi ഡീസല്‍ യൂണിറ്റിലും ലഭ്യമാകും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കുന്ന പെട്രോള്‍ എഞ്ചിന്‍ 81 bhp പവറും 115 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു.

114 bhp പവറും 250 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് iMT, 6 സ്പീഡ് AT എന്നിവയുള്‍പ്പെടെ മൂന്ന് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളോടൊപ്പം വരുന്നു. കിയ നേരത്തെ പ്രഖ്യാപിച്ച പോലെ സോനെറ്റടക്കമുള്ള കാറുകളുടെ വില ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധിച്ചിരിക്കുകയാണ്. വേരിയന്റുകളെ ആശ്രയിച്ച് 7000 മുതല്‍ 11000 രൂപ വരെയാണ് കൂട്ടിയിരിക്കുന്നത്.

എന്നാല്‍ ലിമിറ്റഡ് ബജറ്റുള്ള കസ്റ്റമേഴ്‌സിനെ പരിഗണിച്ച് സബ് 4 മീറ്റര്‍ എസ്‌യുവിയുടെ ഡീസല്‍, പെട്രോള്‍ ബേസ് സ്‌പെക് വേരിയന്റുകളുടെ വില കൂട്ടിയിട്ടില്ല. കിയ സോനെറ്റിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 7.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടോപ് എന്‍ഡ് X-ലൈന്‍ വേരിയന്റിന് 15.75 ലക്ഷം എക്‌സ്-ഷോറൂം വിലയായി മുടക്കം.

15.69 ലക്ഷം രൂപയായിരുന്നു ഈ വേരിയന്റിന്റെ പഴയ വില. ഈ റേഞ്ച് ടോപ്പിംഗ് വേരിയന്റ് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം ഡീസല്‍ മോട്ടോറും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ നെക്സോണ്‍, ബ്രെസ, വെന്യു എന്നിവയെ കൂടാതെ മഹീന്ദ്ര XUV300, റെനോ കൈഗര്‍, നിസാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ മറ്റ് സബ് കോംപാക്റ്റ് എസ്‌യുവികളുടെയും വെല്ലുവിളി നേരിടണം.

More from DriveSpark

Article Published On: Wednesday, April 3, 2024, 16:04 [IST]
English summary
Kia sonet gets four new variants with sunroof check out the prices
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X