11 മാസം കൊണ്ട് വാങ്ങിയത് 100000 പേര്‍! 8 ലക്ഷം മാത്രം വിലയുള്ള കാര്‍ വാങ്ങിക്കൂട്ടി ഇന്ത്യക്കാര്‍

ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ചുരുങ്ങിയ നാളുകള്‍ കൊണ്ടാണ് ഇന്ത്യയില്‍ മേല്‍വിലാസമുണ്ടാക്കിയത്. ഇന്ത്യന്‍ ഉപഭോക്താക്കളുടെ പള്‍സറിഞ്ഞ് എസ്‌യുവികളും എംപിവികളും ഓഫര്‍ ചെയ്യുന്ന കമ്പനിക്ക് ടോപ് 5 ബ്രാന്‍ഡുകളില്‍ ഒന്നാകാന്‍ 5 വര്‍ഷം പോലും വേണ്ടി വന്നിട്ടില്ല. ഇന്ത്യയില്‍ കൊണ്ടുവന്ന ആദ്യ മോഡലായ സെല്‍റ്റോസായിരുന്നു അല്‍പ്പ നാള്‍ മുമ്പ് വരെ കിയയുടെ ബലം. എന്നാല്‍ ഇപ്പോള്‍ ബ്രാന്‍ഡിന്റെ ബെസ്റ്റ് സെല്ലര്‍ പട്ടം സെല്‍റ്റോസില്‍ നിന്ന് അനിയച്ചാരായ സോനെറ്റ് തട്ടിയെടുത്തിട്ടുണ്ട്. ഈ രണ്ട് എസ്‌യുവികള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്ന സിറോസ് കഴിഞ്ഞ ആഴ്ചയാണ് കിയ വെളിപ്പെടുത്തിയത്.

സിറോസ് കൂടി എത്തിയതോടെ കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ കിയക്ക് മൂന്ന് മോഡലുകളായി. സോനെറ്റിന്റെയും സെല്‍റ്റോസിന്റെയും വില്‍പ്പന സിറോസ് കവരുമോ എന്നാണ് വിപണി നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. നിലവില്‍ കിയ ലൈനപ്പില്‍ ഏറ്റവും മികച്ച വില്‍പ്പന നേടിക്കൊണ്ടിരിക്കുന്ന സോനെറ്റിന് നല്ല സമയമാണ്. സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO എന്നീ വമ്പന്‍മാരുമായി ഏറ്റുമുട്ടി 2024-ല്‍ സോനെറ്റ് റെക്കോഡ് വില്‍പ്പനയാണ് നേടിയിരിക്കുന്നത്.

2024 kia sonet gtx plus front profile

2024 ജനുവരി മുതല്‍ നവംബര്‍ വരെ കിയ സോനെറ്റ് ആഭ്യന്തര വിപണിയില്‍ ഒരു ലക്ഷത്തിലധികം വില്‍പ്പന നേടി. കഴിഞ്ഞ 11 മാസത്തിനുള്ളില്‍കിയ സോനെറ്റിന് ആകെ 1,03,353 പുതിയ ഉപഭോക്താക്കളെ ലഭിച്ചു. 2024 നവംബറില്‍ 9255 യൂണിറ്റായിരുന്നു സോനെറ്റിന്റെ വില്‍പ്പന. 2023 നവംബര്‍ മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ 43.87 ശതമാനമാണ് വളര്‍ച്ച.

കഴിഞ്ഞ ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ 9000 യൂണിറ്റിന് മുകളില്‍ വില്‍പ്പനയുമായി കിയ മോഡല്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡല്‍ സോനെറ്റ് ആയിരുന്നു. ഇതില്‍ 2024 സെപ്റ്റംബറിലായിരുന്നു ഉയര്‍ന്ന വില്‍പ്പന. ഉത്സവ സീസണില്‍ പെട്ട സെപ്റ്റംബര്‍ മാസം 10,335 പേരാണ് സോനെറ്റ് വാങ്ങിയത്.

2024 kia sonet gtx plus rear profile

ഈ വര്‍ഷം ജനുവരി 12-നാണ് കിയ സോനെറ്റിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. അപ്‌ഡേറ്റഡ് ഡിസൈനും പുത്തന്‍ ഫീച്ചറുകളും ലഭിച്ച കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 7.99 ലക്ഷം രൂപ വിലയിലാണ് പുറത്തിറങ്ങിയത്. ടോപ്‌സ്‌പെക് വേരിയന്റിന് 15.76 ലക്ഷം രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകളാണിത്.

10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്റ്റഡ് കാര്‍ ടെക്നോളജി, സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കാറാണ് കിയ സോനെറ്റ്. ഇതില്‍ 5 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. ADAS ഫീച്ചറുന്റെ കൂട്ടിച്ചേര്‍ക്കലിനൊപ്പം കൂടുതല്‍ മസ്‌കുലാര്‍ ലുക്ക് ലഭിച്ചതും കാറിന്റെ ആകര്‍ഷണം വര്‍ധിപ്പിച്ചു.

2024 kia sonet gtx plus interior

കിയ സോനെറ്റില്‍ 3 എഞ്ചിന്‍ ഓപ്ഷനുകള്‍ നല്‍കിയിരിക്കുന്നു. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ സബ് കോംപാക്ട് എസ്‌യുവി വാങ്ങാം. ആദ്യത്തെ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 120 bhp പവറും 172 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു.

പരമാവധി 83 bhp പവറും 115 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ളതാണ് രണ്ടാമത്തെ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍. 116 bhp പവറും 250 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മൂന്നാമത്തെ ഓപ്ഷന്‍.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 6 സ്പീഡ് iMT അല്ലെങ്കില്‍ 7 സ്പീഡ് DCT ട്രാന്‍സ്മിഷന്‍ ഓപ്ഷനില്‍ വാങ്ങാം. 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ യൂണിറ്റുമായി ഇണചേര്‍ത്തിരിക്കുന്നു. അതേസമയം 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവല്‍, iMT അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകില്‍ വാങ്ങാം. ലിറ്ററിന് 18.4 മുതല്‍ 24.1 കിലോമീറ്റര്‍ വരെയാണ് സോനെറ്റിന്റെ മൈലേജ്.

More from DriveSpark

Article Published On: Monday, December 23, 2024, 10:46 [IST]
English summary
Kia sonet sales crossed 1 lakh units in indian market during 2024 january november period
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X