പുത്തന്‍ ജെനുസിലുള്ള കിയ എസ്‌യുവിക്ക് പേരിട്ടു! വറൈറ്റി ലുക്കിലുള്ള കാര്‍ ഇത്രയും കുറഞ്ഞ വിലയിലോ?
ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ പുതുതായി ഒരു കോംപാക്ട് എസ്‌യുവി വിപണിയിലിറക്കാന്‍ പോകുകയാണ്. ജനപ്രിയ മോഡലുകളായ സോനെറ്റിനും സെല്‍റ്റോസിനും ഇടയില്‍ സ്ഥാനം പിടിക്കുന്ന ഈ മോഡലിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുകയാണ്. കിയ 2.0 ഡിസൈന്‍ ഭാഷയില്‍ പണികഴിപ്പിക്കുന്ന ഈ കാറിന്റെ സ്‌കെച്ചുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. വരാന്‍ പോകുന്ന എസ്‌യുവിക്ക് കിയ ക്ലാവിസ് എന്നായിരിക്കും പേര് ലഭിക്കുകയെന്നായിരുന്നു തുടക്കത്തില്‍ കരുതിയത്. എന്നാല്‍ പുതിയ കോംപാക്ട് എസ്‌യുവിക്ക് ക്ലാവിസിന് പകരം മറ്റൊരു പേരാണ് കിയ തെരഞ്ഞെടുത്തിരിക്കുന്നത്. അത് ഏതാണെന്ന് നോക്കാം.
കിയയുടെ എസ്‌യുവികളായ സെല്‍റ്റോസിന്റെയും സോനെറ്റിന്റെയും പേരുകള്‍ ആരംഭിക്കുന്നത് ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' എന്ന അക്ഷരത്തിലാണ്. അതേസമയം യൂടിലിറ്റി വാഹനങ്ങളായ കാരെന്‍സിന്റെയും കാര്‍ണിവലിന്റെയും പേരുകള്‍ തുടങ്ങുന്നത് 'C' എന്ന അക്ഷരത്തിലും. അങ്ങനെ വരുമ്പോള്‍ സ്വാഭാവികമായും 'AY' എന്ന് ആന്തരികമായി കോഡ് നാമം നല്‍കിയ കോംപാക്ട് എസ്‌യുവിയുടെ പേരും 'S'-ല്‍ തുടങ്ങണം.

ഇതോടെ നേരത്തെ തന്നെ ട്രേഡ്മാര്‍ക്ക് ചെയ്ത 'സിറോസ്' (Kia Syros) എന്ന പേര് പുത്തന്‍ കാറിന് നല്‍കുന്നതായി കിയ പ്രഖ്യാപിച്ചു. 'ഒരു പുതിയ ഇനം എസ്‌യുവി' എന്നാണ് നേരത്തെ പുറത്തിറക്കിയ ടീസറുകളില്‍ കിയ സിറോസിനെ വിശേഷിപ്പിച്ചത്. അടുത്തിടെ വിപണിയില്‍ എത്തിയ EV9, കാര്‍ണിവല്‍ ലിമോസിന്‍ എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന മോഡേണ്‍ ഡിസൈനിലാണ് എസ്‌യുവി വരുന്നത്.
ട്രിപ്പിള്‍ ബീം വെര്‍ട്ടിക്കല്‍ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഇരുവശത്തും വെര്‍ട്ടിക്കല്‍ സ്ലിം എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുമുള്ള ഫ്രണ്ട് ഫാസിയയാണ് എസ്‌യുവിക്ക് ലഭിക്കുന്നതെന്നാണ് ടീസര്‍ വയക്തമാക്കുന്നത്. ബോക്‌സി രൂപവും ടോള്‍ സ്റ്റാന്‍സുമാണ് കാറിന്റെ വശങ്ങളിലും പിന്‍വശത്തും ഫീച്ചര്‍ ചെയ്യുകയെന്ന് മുന്‍ ടീസറുകളില്‍ നിന്ന് വ്യക്തമായിരുന്നു. റൂഫ് റെയിലുകളും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും പരുക്കന്‍ ലുക്കിനൊപ്പം എസ്‌യുവിക്ക് പ്രീമിയം ടച്ചും സമ്മാനിക്കുന്നു.

എസ്‌യുവിയുടെ പിന്‍വശത്ത് മുകളിലായി 'L' ആകൃതിയിലാണ് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ വരുന്നത്. ബോക്‌സി സിലൗറ്റിനോട് ചേര്‍ന്ന് നില്‍ക്കാനായി ഫ്‌ലാറ്റ് ടെയില്‍ഗേറ്റുകളും നല്‍കിയിരിക്കുന്നതായി തോന്നുന്നു. ബോക്‌സി ഡിസൈന്‍ സമ്മാനിക്കുന്നത് തന്നെ എസ്‌യുവിയുടെ അകത്തളത്തില്‍ കൂടുതല്‍ സ്ഥല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ്. സോനെറ്റിനേക്കാള്‍ കൂടുതല്‍ ഇന്റീരിയര്‍ റൂം സിറോസിന് ഉണ്ടാകും. മോഡേണ്‍ ലുക്കിലുള്ള ഡാഷ്‌ബോര്‍ഡ് ലേഔട്ട് സിറോസിന് ലഭിക്കും.
ടു-സ്പോക്ക് മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഇരട്ട സ്‌ക്രീന്‍ സജ്ജീകരണം എന്നിവ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് സണ്‍റൂഫ്, 360-ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് വൈപ്പറുകള്‍, സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, പ്രീമിയം ഓഡിയോ സിസ്റ്റം എന്നിവയാണ് കാറില്‍ പ്രതീക്ഷിക്കുന്ന മറ്റ് ശ്രദ്ധേയമായ ഫീച്ചറുകള്‍. ഐസിഇ പതിപ്പിന് പുറമെ സിറോസിന്റെ ഇലക്ട്രിക് പതിപ്പും പുറത്തിറക്കാന്‍ കിയക്ക് പദ്ധതിയുണ്ട്. എന്നാല്‍ ഐസിഇ മോഡലുകള്‍ ആയിരിക്കും ആദ്യം പുറത്തിറങ്ങുക.

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ കാറില്‍ വാഗ്ദാനം ചെയ്‌തേക്കും. 118 bhp പവറും 172 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന് പുറമെ ബേസ് വേരിയന്റില്‍ സോനെറ്റില്‍ നിന്നുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും വാഗ്ദാനം ചെയ്യും. പെട്രോള്‍ വേരിയന്റുകള്‍ 6-സ്പീഡ് iMT, 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷനുകളില്‍ വാഗ്ദാനം ചെയ്യും.
6-സ്പീഡ് മാനുവലും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്ക് ഓപ്ഷനുകളില്‍ ഡീസല്‍ വേരിയന്റുകള്‍ വാങ്ങാന്‍ സാധിക്കും. സിറോസിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളി ഉണ്ടായിരിക്കില്ല. എന്നിരുന്നാലും സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തിലെ വമ്പന്‍മാരായ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV 3XO, പുതുതായി വിപണിയില്‍ എത്തിയ സ്‌കോഡ കൈലാഖ് എന്നിവയ്ക്ക് സിറോസ് വെല്ലുവിളി ഉയര്‍ത്തും. ഏകദേശം 9 ലക്ഷം രൂപയാണ് ഈ എസ്‌യുവിലയുടെ പ്രാരംഭ വില പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








