ഇന്ത്യക്കാർ വാങ്ങാന്‍ കാത്തിരിക്കുന്നത് ഈ എസ്‌യുവി! പ്രതീക്ഷകള്‍ ഇരട്ടിയാക്കി പുതിയ വിവരങ്ങള്‍

ഇന്ത്യയില്‍ കോംപാക്ട്, സബ് കോംപാക്ട് എസ്‌യുവികള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ് ഇപ്പോള്‍. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ തുടങ്ങിയ വാഹന നിര്‍മാതാക്കള്‍ ഈ വിഭാഗത്തില്‍ ഒന്നിലേറെ ഉല്‍പ്പന്നങ്ങള്‍ ഓഫര്‍ ചെയ്ത് വില്‍പ്പന കൂട്ടുന്നു. കാര്‍ വാങ്ങുന്ന ഉപഭോക്താവിന് ഒന്നിലേറെ ഓപ്ഷനുകള്‍ ഉണ്ടാകുമ്പോള്‍ അവര്‍ ആലോചിച്ച് മാത്രമേ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ കിയ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന രണ്ട് ജനപ്രിയ കാറുകളാണ് സെല്‍റ്റോസും സോനെറ്റും. ഈ രണ്ട് കാറുകള്‍ക്കിടയില്‍ സ്ഥാനം പിടിക്കുന്ന പുതിയ കാര്‍ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കിയ എന്ന് റിപ്പോര്‍ട്ട് വരാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.

ഈ കോംപാക്ട് എസ്‌യുവിക്ക് കിയ ക്ലാവിസ് എന്ന് പേര് ലഭിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ കിയ പുറത്തിറക്കുന്ന എസ്‌യുവികളുടെ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ 'S' വെച്ച് തുടങ്ങുന്നതിനാല്‍ വരാന്‍ പോകുന്ന കാറിന് സൈറോസ് എന്ന് വിളിക്കാനാണ് സാധ്യത കൂടുതല്‍. കിയ സൈറോസിന്റെ പരീക്ഷണയോട്ടം ഇപ്പോള്‍ ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായി നടക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലായി കിയ സൈറോസ് വീണ്ടും ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിരുന്നു.

kia syros spy shots

ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങളില്‍ നിന്ന് സൈറോസിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കിയ സൈറോസിന്റെ ഇന്റീരിയറില്‍ ഇരട്ട ഡിസ്പ്ലേ നല്‍കിയേക്കുമെന്നാണ് സ്‌പൈ ചിത്രങ്ങള്‍ നല്‍കുന്ന ഒരു സൂചന. ഇവയില്‍ ഒന്ന് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായി പ്രവര്‍ത്തിക്കുന്നു. മറ്റൊന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ എസ്‌യുവിക്ക് 2 സ്പോക്ക് ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ ലഭിച്ചേക്കും.

മീഡിയ, ഇന്‍സ്ട്രുമെന്റ് പാനല്‍ കണ്‍ട്രോളുകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഈ സ്റ്റിയറിംഗ് വീല്‍. ഫീച്ചറുകളുടെ കാര്യത്തിലും സമ്പന്നമായിരിക്കും സൈറോസ്. മഹീന്ദ്ര XUV3XO-ക്ക് ശേഷം പനോരമിക് സണ്‍റൂഫ് ലഭിക്കുന്ന രണ്ടാമത്തെ സബ്-4 മീറ്റര്‍ എസ്യുവിയായിരിക്കാം സൈറോസ്. മുന്‍വശത്ത് ഒരു റഡാര്‍ മൊഡ്യൂള്‍ ഉപയോഗിച്ച് പരീക്ഷണയോട്ടം നടത്തുന്ന സൈറോസ് ടെസ്റ്റ് മ്യൂളുകളെ കണ്ടെത്തിയിരുന്നു.

kia syros spy shots

ADAS ഫീച്ചറുകളെ ആണ് ഇത് സൂചിപ്പിക്കുന്നത്. നിലവില്‍, മഹീന്ദ്ര XUV3XO-യില്‍ മാത്രമേ റഡാര്‍ + ക്യാമറ അടിസ്ഥാനമാക്കിയുള്ള ലെവല്‍ 2 ADAS കിറ്റ് ഉള്ളൂ. സബ് 4 മീറ്റര്‍ വിഭാഗത്തില്‍ ഈ നൂതന സേഫ്റ്റി ഫീച്ചര്‍ ലഭിക്കുന്ന രണ്ടാമത്തെ എസ്‌യുവിയായിരിക്കും സൈറോസ്.

എസ്‌യുവിയുടെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ സോനെറ്റില്‍ നിന്ന് വ്യത്യസ്തമായി ഒരു ആകര്‍ഷകമായ കര്‍വി പ്രൊഫൈലാണ് സൈറോസിന് ഉണ്ടായിരിക്കുക. മസ്‌കുലാര്‍ ബോക്‌സി പ്രൊഫൈലുള്ള ഈ കാര്‍ മികച്ച റോഡ് പ്രസന്‍സുള്ള വാഹനം തേടുന്നവരെ ആകര്‍ഷിക്കും. വെര്‍ട്ടിക്കലായുള്ള ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ടെയില്‍ലാമ്പുകള്‍, പിന്നില്‍ വലിയ വിന്‍ഡ്സ്‌ക്രീന്‍, ഫ്‌ലാറ്റ് ടെയില്‍ഗേറ്റ് എന്നിവ ഫീച്ചര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

kia syros spy shots

പോളിഗോണല്‍ വീല്‍ ആര്‍ച്ചുകള്‍, കട്ടിയുള്ള ബോഡി ക്ലാഡിംഗ്, ഡോര്‍ സൈഡ് ട്രിംസ്, പരമ്പരാഗത ഡോര്‍ ഹാന്‍ഡിലുകള്‍, ഫങ്ഷണല്‍ റൂഫ് റെയിലുകള്‍ എന്നിവ ഉപയോഗിച്ച് സൈഡ് പ്രൊഫൈല്‍ വേര്‍തിരിച്ചറിയാന്‍ കഴിയും. റിയര്‍ വ്യൂ മിററുകള്‍ക്കും അലോയ് വീലുകള്‍ക്കുമുള്ള സവിശേഷമായ ഡിസൈന്‍ മൊത്തത്തിലുള്ള രൂപവും ഭാവവും വര്‍ധിപ്പിക്കുന്നു.

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൊത്തം മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ കിയ സൈറോസ് വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ് ഓപ്ഷനുകള്‍ ഈ കാറില്‍ ഉണ്ടാകും. കിയ സൈറോസ് കാര്‍ ഇതിനോടകം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ചിട്ടുണ്ട്. 2024 അവസാനത്തോടെ ഈ കാര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025-ന്റെ തുടക്കത്തില്‍ വില പ്രഖ്യാപനം ഉണ്ടായേക്കും.

വില നിര്‍ണയത്തില്‍ കിയ സര്‍പ്രൈസ് ഒരുക്കിയാല്‍ സൈറോസ് വില്‍പ്പന ചാര്‍ട്ടുകള്‍ തൂക്കിയടിക്കും. സൈറോസിന്റെ വരവിന് മുമ്പേ തന്നെ കിയ തങ്ങളുടെ പോര്‍ട്‌ഫോളിയോ വലുതാക്കുന്നുണ്ട്. പുതിയ തലമുറ കിയ കാര്‍ണിവല്‍, കിയ EV9 എന്നിവ ഒരേ ദിവസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഒക്ടോബര്‍ മൂന്നിനാണ് ഈ കാറുകള്‍ വിപണിയില്‍ എത്താന്‍ പോകുന്നത്.

Source:

More from DriveSpark

Article Published On: Thursday, August 22, 2024, 12:18 [IST]
English summary
Kia syros suv latest spy images reveals interior design feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X