'പറക്കുംതളിക'യല്ല, കിയയുടെ പുത്തന്‍ എസ്‌യുവിയാ! അതും 8 ലക്ഷം രൂപക്ക് കിട്ടുമെന്നോ?
ഇന്ത്യയില്‍ എസ്‌യുവികള്‍ക്കുള്ള ഡിമാന്‍ഡ് മുതയലെടുക്കാനായി വാഹന ബ്രാന്‍ഡുകള്‍ എല്ലാം പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരികയാണ്. ദക്ഷിണ കൊറിയന്‍ വമ്പന്‍മാരായ കിയ മോട്ടോര്‍സ് നിലവില്‍ രണ്ട് എസ്‌യുവികള്‍ ഇന്ത്യയില്‍ വില്‍ക്കുന്നു. മിഡ്‌സൈസ് എസ്‌യുവിയായ സെല്‍റ്റോസും സബ്‌കോംപാക്റ്റ് എസ്‌യുവിയായ സോനെറ്റുമാണ് അവ. ഇന്ത്യന്‍ എസ്‌യുവി വിപണി ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു പുത്തന്‍ കാറുമായി തങ്ങള്‍ ഈ മാസം 19-ന് വരുമെന്നാണ് കിയ അറിയിച്ചിരിക്കുന്നത്. കാറിനെ കുറിച്ച് ഉപഭോക്താക്കളില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച് ടീസര്‍ ചിത്രങ്ങള്‍ കൃത്യമായ ഇടവേളകളില്‍ കമ്പനി പുറത്ത് വിടുന്നു.
കിയ സിറോസ് (Kia Syros) എന്ന് പേരിട്ടിരിക്കുന്ന പുത്തന്‍ എസ്‌യുവി സോനെറ്റിനും സെല്‍റ്റോസിനും ഇടയിലാണ് സ്ഥാനം പിടിക്കുക. അവതരണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കിയ സിറോസിന്റെ പുത്തന്‍ ടീസര്‍ പുറത്തുവിട്ടു. ഈ ടീസറില്‍ ഭൂമിയിലേക്ക് വന്ന് പതിക്കുന്ന ഒരു 'പറക്കും തളിക' കണക്കെയാണ് സിറോസിനെ ചിത്രീകരിച്ചിരിക്കുന്നത്. അതായത് ഭാവിയുടെ വാഹനം എന്ന അര്‍ത്ഥത്തിലാണ് കിയ ഈ ടീസര്‍ ഒരുക്കിയതെന്നാണ് തോന്നുന്നത്.

ഏതായാലും വിചിത്രമായ ഈ ടീസര്‍ വീഡിയോ കിയ സിറോസിനെ കുറിച്ചുള്ള ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തി.കിയയുടെ തന്നെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് കാറുകളില്‍ നിന്നാണ് ഈ കാറിന്റെ ഡിസൈന്‍ സൂചകങ്ങള്‍ കടംകൊണ്ടിരിക്കുന്നത്. സിറോസിന്റെ ബോക്‌സി സിലൗട്ട് വെളിപ്പെടുത്തുന്ന ടീസറുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഏറ്റവും പുതിയ ടീസറില്‍ സിറോസിന്റെ റിയര്‍ എന്‍ഡും ബോക്‌സി ഡിസൈന്‍ തുടരുമെന്ന് ഉറപ്പ് തരുന്നു.
കിയ സിറോസിന്റെ എക്സ്റ്റീരിയര്‍ ഡിസൈനിന്റെ കാര്യത്തില്‍ മുന്‍വശത്ത് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, പിന്നില്‍ 'L' ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, റൂഫ് റെയില്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്റ്റോപ്പ് ലാമ്പുകള്‍, സ്പോയിലര്‍ തുടങ്ങിയ സവിശേഷതകള്‍ നമുക്ക് പ്രതീക്ഷിക്കാം കിയ സിറോസിന്റെ ഇന്റീരിയര്‍ ഇതുവരെ കിയ വെളിപ്പെടുത്തിയിട്ടില്ല.

എന്നാല്‍ കാറില്‍ ഒരു പനോരമിക് സണ്‍റൂഫ് പ്രതീക്ഷിക്കുന്നു. സ്‌പോര്‍ട്ടി ലുക്കിലുള്ള 2 സ്‌പോക് സ്റ്റിയറിംഗ് വീലും കാറിന് ലഭിക്കുമെന്ന് സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കൂടാതെ, ഈ കാറില്‍ ഡ്യുവല്‍ ഡിസ്പ്ലേ സിസ്റ്റം വാഗ്ദാനം ചെയ്യാനുള്ള സാധ്യതയുണ്ട്. ഒരു ഡിസ്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമായി പ്രവര്‍ത്തിക്കുന്നു. മറ്റൊന്ന് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററായി പ്രവര്‍ത്തിക്കുന്നു.
കൂടാതെ ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററിയും കിയ സിറോസില്‍ ഫീച്ചര്‍ ചെയ്യാവുന്നതാണ്. ADAS, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകള്‍, 360-ഡിഗ്രി ക്യാമറ, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് സെല്‍ ഫോണ്‍ ചാര്‍ജര്‍ തുടങ്ങിയ ഫീച്ചറുകള്‍ കിയ സിറോസ് കാറില്‍ നല്‍കാം.
കിയ സിറോസ് മൊത്തം 2 എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് അവ. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 118 bhp പവറും 172 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതായിരിക്കും.
6 സ്പീഡ് മാനുവല്‍, 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ് ഓപ്ഷനുകളില്‍ എഞ്ചിന്‍ വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. മറുവശത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 113 bhp പവറും 250 Nm ടോര്‍ക്കും നല്‍കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്യും. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭിച്ചേക്കാം.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ടൈസര്‍, മാരുതി സുസുക്കി ഫ്രോങ്ക്‌സ്, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV 3XO, മാരുതി സുസുക്കി ബ്രെസ എന്നിവയ്ക്ക് കിയ സിറോസ് വെല്ലുവിളി ഉയര്‍ത്തിയേക്കും. ഇന്ത്യന്‍ വിപണിയില്‍ കിയ സിറോസിന്റെ പ്രാരംഭ വില 8 മുതല്‍ 8.50 ലക്ഷം രൂപ വരെ പ്രതീക്ഷിക്കുന്നു. എക്സ്‌ഷോറൂം വിലയാണിത്. ഏതായാലും ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ സിറോസ് മറയില്ലാതെ കാണാനും സവിശേഷതകള്‍ അറിയാനും സാധിക്കും.


Click it and Unblock the Notifications








