കിയ കുടുംബത്തിലെ നവജാതശിശു, സിറോസും സോനെറ്റും ഒരു താരതമ്യം

ഏറെ കാത്തിരിപ്പുകൾക്കും പ്രതീക്ഷകൾക്കും ശേഷമാണ് കിയ തങ്ങളുടെ പുതിയ മോഡലായ സിറോസ് അവതരിപ്പിച്ചിരിക്കുന്നത്. കിയ കുടുംബത്തിലെ തന്നെ സോനെറ്റുമായി ഒരു താരതമ്യം ചെയ്ത് നോക്കിയാലോ. വലിപ്പത്തിൻ്റെ കാര്യത്തിലും അത് പോലെ തന്നെ ഡിസൈൻ എന്നിവയെല്ലാം വളരെ വിശദമായി തന്നെ ഒന്ന് താരതമ്യം ചെയ്യാം. കിയയുടെ വിദേശ കാറുകൾക്ക് സമാനമായ ശൈലിയാണ് ഇതിൽ പരീക്ഷിച്ചിരിക്കുന്നത്. ബമ്പറിൻ്റെ അരികുകളിൽ ലംബമായി അടുക്കിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്രോപ്പ്-ഡൗൺ എൽഇഡി ഡിആർഎൽ, കോൺട്രാസ്റ്റിംഗ് സിൽവർ ട്രിം എന്നിവയാണ് മുൻവശത്തെ പ്രത്യേകതകൾ.

സൈറോസിൻ്റെ ഏറ്റവും വ്യതിരിക്തമായ കാര്യങ്ങളിലൊന്ന് അതിൻ്റെ ടോൾബോയ് ഡിസൈനാണ്. സ്കോഡ യെതിയെ അനുസ്മരിപ്പിക്കുന്ന വിൻഡോ ലൈനാണ് വശക്കാഴ്ച്ചയിലെ ഹൈലൈറ്റ്. വീൽ ആർച്ചുകൾക്ക് മുകളിൽ ചങ്കി പ്ലാസ്റ്റിക് ക്ലാഡിംഗ്, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, 3-പെറ്റൽ ഡിസൈനുള്ള 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ കൂടിയാവുമ്പോൾ കക്ഷി അതിസുന്ദരനായി മാറുന്നുണ്ട്.

kia syros vs kia sonnet comparison

ഈ വർഷം ജനുവരിയിലായിരുന്നു സോനെറ്റിൻ്റെ മുഖം മിനുക്കിയ പുതിയ മോഡൽ അവതരിപ്പിച്ചത്. ടെക് ലൈൻ, ജിടി ലൈൻ, X-ലൈൻ വേരിയന്റുകളിലാണ് കിയ എസ്‌യുവി വാങ്ങാനാവുന്നത്. HTE, HTK, HTK+, HTX, HTX+, GTX, X-ലൈൻ എന്നിങ്ങനെയുള്ള ട്രിം ലെവലുകളായി തരംതിരിക്കുകയും ചെയ്‌തിട്ടുണ്ട്. 11 എക്സ്റ്റീരിയർ കളർ ഓപ്ഷനുകളാണ് വാഹനത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഗ്ലേസിയർ വൈറ്റ് പേൾ, സ്പാർക്ലിംഗ് സിൽവർ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേൾ, ഇന്റെൻസ് റെഡ്, ഇംപീരിയൽ ബ്ലൂ, ക്ലിയർ വൈറ്റ്, പ്യൂറ്റർ ഒലിവ്, ഇന്റെൻസ് റെഡ് വിത്ത് ബ്ലാക്ക് റൂഫ്, ഗ്ലേസിയർ വൈറ്റ് പേൾ വിത്ത് ബ്ലാക്ക് റൂഫ്, മാറ്റ് ഗ്രാഫൈറ്റ് എന്നിവയെല്ലാമാണ് നിറങ്ങൾ.

kia syros vs kia sonnet comparison

സിറോസിൻ്റെ വലിപ്പത്തിലേക്ക് നോക്കിയാൽ 3,995 മില്ലീമീറ്റർ നീളവും 1,800 മില്ലീമീറ്റർ വീതിയും 1,665 മില്ലീമീറ്റർ ഉയരവും 2,550 മില്ലീമീറ്റർ വീൽബേസുമാണ് സിറോസിനുള്ളത്. 465 ലിറ്ററാണ് പുത്തൻ എസ്‌യുവിയുടെ ബൂട്ട് സ്പേസ് എന്നും കിയ പറയുന്നു. ടോൾബോയ് ഡിസൈനും നീളമേറിയ വീൽബേസും കൂടുതൽ ഇൻ്റീരിയർ സ്പേസ് സ്വതന്ത്രമാക്കുന്നുമുണ്ട്.

കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തേക്ക് കയറിയാൽ വലിപ്പമുള്ള 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.25 ഇഞ്ച് സെൻട്രൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് എന്നിവയിലേക്കാവും ആദ്യം കണ്ണെത്തുക. ഇതിന് താഴെയായി ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ എന്നിവയ്ക്കുള്ള ഒരു കൺട്രോൾ പാനലാണ് ഇടംപിടിച്ചിരിക്കുന്നത്.

kia syros vs kia sonnet comparison

സിറോസിൻ്റെ ഉള്ളിലേക്ക് നോക്കിയാൽ ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററിനും വേണ്ടിയുള്ള ഡ്യുവൽ 12.3 ഇഞ്ച് ഡിസ്‌പ്ലേകളാണ് ആളുകളെ ആകർഷിക്കുക. പുതിയ ടു-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജിംഗ് പാഡ്, ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റത്തിനായുള്ള OTA അപ്‌ഡേറ്റുകൾ, ഇൻ-കാർ കണക്റ്റിവിറ്റി ടെക്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ഡ്രൈവർ സീറ്റ് എന്നിവ കൂടിയാവുമ്പോൾ ഇന്റീരിയർ കളറാവുന്നുണ്ട്.

1.0 ലിറ്റർ ടർബോ-പെട്രോൾ അല്ലെങ്കിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളാണ് സിറോസിന്റെ ഹൃദയം. ഇതിൽ 120 bhp കരുത്തിൽ 172 Nm torque നൽകുന്ന പെട്രോൾ എഞ്ചിൻ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ വാങ്ങാം. മറുവശത്ത് 115 bhp പവറിൽ 250 Nm torque ഉത്പാദിപ്പിക്കുന്ന ഡീസൽ 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെ സ്വന്തമാക്കാം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, December 20, 2024, 14:16 [IST]
English summary
Kia syros vs kia sonnet compared design safety explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X