ബജറ്റ് വിലയിൽ കിടിലൻ ഫീച്ചേർസുമായി സിറോസ്; വരവിന് തീയതി വെളിപ്പെടുത്തി കിയ
ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ വിപണി കാത്തിരിക്കുന്ന കോംപാക്ട് എസ്‌യുവിയായ സിറോസിൻ്റെ ആഗോള അരങ്ങേറ്റം ഡിസംബർ 19 -ന് നടക്കും എന്ന് കിയ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നിലധികം ടീസറുകൾക്കും റോഡ് ടെസ്റ്റിംഗുകൾക്കും ശേഷമാണിത്. ബ്രാൻഡിൻ്റെ ലൈനപ്പിൽ സോണെറ്റിനും സെൽറ്റോസിനും ഇടയിലാവും ഇതിന്റെ സ്ഥാനം. ഇന്ത്യൻ കസ്റ്റമേർസിന്റെ വളർന്നുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സിറോസ്, കടുത്ത കോംപറ്റീഷനുള്ള കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിൽ ഒരു കോളിളക്കം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. വൻ പുലികൾ വാഴുന്ന കാട്ടിൽ ചെറിയൊരു നരി എങ്കിലും ആവണമല്ലോ.
കിയയുടെ സിഗ്നേച്ചർ ടൈഗർ -നോസ് ഗ്രില്ലും വെർട്ടിക്കലായി പ്ലേസ് ചെയ്തിരിക്കുന്ന എൽഇഡി ഹെഡ്‌ലൈറ്റുകളും വളരെ യൂണീക്കായ എൽഇഡി ഡിആർഎല്ലുകളും ഹൈലൈറ്റ് ചെയ്യുന്ന മോഡേൺ ഡിസൈൻ ശൈലിയിലൂടെ സിറോസ് ഇതിനകം തന്നെ ജനശ്രദ്ധ ആകർഷിക്കുന്നു. വാഹനത്തിൻ്റെ ബോൾഡ്, ബോക്‌സി രൂപഭാവം മികച്ച റോഡ് പ്രെസൻസ് പ്രകടമാക്കുന്നു.

അതേസമയം സ്ലീക്ക് എൽഇഡി ടെയിൽ ലാമ്പുകൾ വാഹനത്തിന് മികച്ച ലുക്സ് നൽകുന്നതിനൊപ്പം ആകർഷണവും വർധിപ്പിക്കുന്നു. ടീസറുകളിൽ കിയ ഇതിനോടകം വെളിപ്പെടുത്തിയിട്ടുള്ള ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്ന് പനോരമിക് സൺറൂഫാണ്, ഇത് ക്യാബിൻ ഫീൽ മെച്ചപ്പെടുത്തുക മാത്രമല്ല, സിറോസിനെ അതിൻ്റെ സെഗ്മെന്റിലെ കൂടുതൽ പ്രീമിയം ചോയിസുകളിലൊന്നായി പ്ലേസ് ചെയ്യുകയും ചെയ്യുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയിൻ -കീപ്പിംഗ് അസിസ്റ്റ്, കൊളീഷൻ അവോയിഡൻസ് സംവിധാനങ്ങൾ തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കും എന്ന് സൂചന നൽകുന്ന പല ഘടകങ്ങളും വാഹനത്തിലുണ്ട്. വിൻഡ്ഷീൽഡിൽ ഘടിപ്പിച്ച ക്യാമറകൾ ഉപയോഗിച്ച് ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ്) സാങ്കേതികവിദ്യകൾ വാഹനത്തിൽ നിർമ്മാതാക്കൾ ഉൾപ്പെടുത്തിയിട്ടുണ്ട്എന്നും ടീസർ സ്ഥിരീകരിച്ചു.

ഈ നൂതന സേഫ്റ്റി ഫീച്ചറുകൾ, സാങ്കേതികയുടെയും സുരക്ഷയുടെയും കാര്യത്തിൽ കോംപാക്ട് എസ്‌യുവികൾക്ക് ഇടയിൽ സിറോസിനെ മുൻനിരയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇൻ്റീരിയറുകൾ ഇതുവരെ എവിടേയും പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ല എങ്കിലും, സ്പൈ ഷോട്ടുകളും ഇന്റർനെറ്റിൽ ലീക്കായ രേഖകളും ഒരു ഡ്യുവൽ -ടോൺ തീമുമായി എത്തും.
അതോടൊപ്പം വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സിസ്റ്റം, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, വയർലെസ് ചാർജിംഗ്, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുമായി വരുന്ന മികച്ച ക്യാബിനാവും ഇതിൽ ഉണ്ടാവുക. അതോടൊപ്പം ആറ് എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, 360 -ഡിഗ്രി ക്യാമറ, ഹിൽ -ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും വാഹനത്തിന്റെ ടോപ്പ് -സ്പെക്ക് വേരിയൻ്റുകളിൽ സ്റ്റാൻഡേർഡായി വന്നേക്കാൻ സാധ്യതയുണ്ട്.

ആറ് -സ്പീഡ് iMT, ഏഴ് -സ്പീഡ് DCT എന്നീ ഗിയർബോക്സുകളുമായി കണക്ട് ചെയ്ത 1.0 -ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് സിറോസിന്റെ ഹൃദയം. പെർഫോമെൻസും കംഫർട്ടും ഒരുപോലെ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഇത് മികച്ച ഓപ്ഷൻ നൽകുന്നു. കൂടാതെ, കിയ സിറോസിൻ്റെ ഒരു ഇലക്ട്രിക് വേരിയൻ്റും ദക്ഷിണ കൊറിയൻ നിർമ്മാതാക്കൾ അവതരിപ്പിക്കാൻ സാധ്യതയുണ്ട്, ഇതിന് സിംഗിൾ ചാജിൽ 350 മുതൽ 400 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ച് ലഭിച്ചേക്കാം.
ജനപ്രിയ കോംപാക്ട് എസ്‌യുവികൾക്ക് വളരെ ശക്തമായ ഒരു എതിരാളിയാകാനാണ് കിയ സിറോസ് ഒരുങ്ങുന്നത്. വാഹനത്തിൻ്റെ ഫീച്ചർ റിച്ച് പാക്കേജ്, മോഡേൺ ഡിസൈൻ, നൂതന സുരക്ഷാ സാങ്കേതികവിദ്യകൾ എന്നിവ വലിയോരു കൂട്ടം ഉപഭോക്താക്കളെ കാര്യമായി ആകർഷിക്കും എന്ന് പ്രതീക്ഷിക്കാം. മോഡൽ നിരയിൽ സോനെറ്റിനും സെൽറ്റോസിനും ഇടയിൽ സ്ഥാപിച്ചിരിക്കുന്നതിനാൽ, താങ്ങാനാവുന്ന വിലയും മികവുറ്റ ഓഫറുകളും തമ്മിലുള്ള ഒരു സന്തുലിതാവസ്ഥ കൈവരിക്കാൻ സിറോസ് ലക്ഷ്യമിടുന്നു.


Click it and Unblock the Notifications








