31 മിനിറ്റിൽ ചാർജ് കയറും; കുഞ്ഞൻ EV3 -യുമായി ടാറ്റയുടെ ഇവി ആധിപത്യം തകർക്കാൻ കച്ചകെട്ടി കിയ

EV9, EV6, EV5 എന്നീ മോഡലുകൾക്ക് ശേഷം ദക്ഷിണ കോറിയൻ ബ്രാൻഡിൻ്റെ നാലാമത്തെ ബോൺ ഇവിയാണ് കിയ EV3. ഏറെ നാളുകളായി കാത്തിരുന്ന പുതിയ EV3 ഇലക്ട്രിക് എസ്‌യുവിയെ നിർമ്മാതാക്കൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ്. ഈ മോഡലും അതിൻ്റെ വലിയ സഹോദരങ്ങളുടെ അതേ E-GMP മോഡുലാർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. കൂടാതെ ഇതേ ഫാമിലി ഡിസൈനും വഹിക്കുന്നു. അതോടൊപ്പം കൂടുതൽ പ്രീമിയം മോഡലുകളിൽ നിന്ന് ധാരാളം ഫീച്ചറുകളും ടെക്നോളജിയും കടം കൊള്ളുന്നു.

വളരെ സിമ്പിളായിട്ട് പറഞ്ഞാൽ ഫൈവ് സീറ്റർ എസ്‌യുവി സ്റ്റാൻഡേർഡ്, GT -ലൈൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭിക്കും. ഒമ്പത് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും കിയ ഇതിനൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്. EV3 രൂപകൽപ്പനയുടെ കാര്യത്തിൽ EV9 -നോട് കാര്യമായ സാമ്യമുള്ളതാണ്. കൂടാതെ ക്ലാസ് -ലീഡിംഗ് ക്യാബിൻ സ്പേസ്, ഫീച്ചറുകൾ, ഡ്രൈവിംഗ് റേഞ്ച് എന്നിവയും വാഗ്ദാനം ചെയ്യും എന്ന് കമ്പനി അവകാശപ്പെടുന്നു.

EV3 -

പുറത്ത്, കിയ EV3, ബ്ലാക്ക്ഡ് ഓഫ് ഗ്രില്ല്, ടൈഗർ നോസ് ഡിസൈൻ പ്രചോദിതമായ ഫാസിയയിൽ ഇഴുകി ചേരുന്ന 'L' ആകൃതിയിലുള്ള എൽഇഡി DRL -കൾ, ക്യൂബിക്കിൾ ഷെയിപ്പിലുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, ലോവർ ബമ്പറിലെ വിശാലമായ എയർ ഇൻലെറ്റുകൾ എന്നിവയ്‌ക്കൊപ്പം കിയയുടെ ഇവി ലുക്ക് പ്രദർശിപ്പിക്കുന്നു.

വശങ്ങളിൽ, EV3 -ക്ക് സ്ക്വയർഡ് ഓഫ് വീൽ ആർച്ചുകൾ, വൈറ്റ് കളർ ഇൻസെർട്ടുകളുള്ള ബ്ലാക്ക്ഡ് ഔട്ട് അലോയി വീലുകൾ, ബ്ലാക്ക്ഡ് ഔട്ട് പില്ലറുകൾ, ഫ്ലഷ് ഫിറ്റിംഗ് ഫ്രണ്ട് ഡോർ ഹാൻഡിലുകൾ, C പില്ലർ മൗണ്ടഡ് റിയർ ഡോർ ഹാൻഡിലുകൾ എന്നിവ നിമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

EV3 -

പിൻഭാഗത്തേക്ക് നീങ്ങിയാൽ, കിയ EV3 -യുടെ രണ്ട് അറ്റത്തേക്കും എക്സ്റ്റെൻഡ് ചെയ്തു കിടക്കുന്ന 'L' ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, ബ്ലാക്ക് ക്ലാഡിംഗുള്ള കൂറ്റൻ ബമ്പർ, റൂഫ് സ്‌പോയിലർ, ഷാർക്ക് ഫിൻ ആൻ്റിന, സെൻസറുകളുമായി വരുന്ന റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, പനോരമിക് സൺറൂഫ് എന്നിവയും ഇതിലുണ്ട്. അവഞ്ചൂറിൻ ഗ്രീൻ, ടെറാക്കോട്ട എന്നിങ്ങനെ രണ്ട് എക്‌സ്‌ക്ലൂസീവ് നിറങ്ങളുള്ള ഒമ്പത് കളർ ഓപ്ഷനുകളിൽ എസ്‌യുവി ലഭ്യമാവും.

അകത്ത്, EV3 -യുടെ ക്യാബിനിൽ ഓഫ് സെറ്റ് കിയ ലോഗോയുള്ള ത്രീ സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഇൻഫോടെയ്ൻമെൻ്റിനും ഇൻസ്ട്രുമെൻ്റ് പാനലിനുമായി ട്വിൻ 12.3 ഇഞ്ച് ഡിസ്‌പ്ലേകൾ, സ്റ്റോറേജ് സ്പെയിസുമായി വരുന്ന ഫ്ലോട്ടിംഗ് സെൻ്റർ കൺസോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള സവിശേഷതകളുമായി വരുന്നു.

EV3 -

അത് കൂടാതെ 360 -ഡിഗ്രി സറൗണ്ട് ക്യാമറ, ആംബിയൻ്റ് ലൈറ്റിംഗ്, വയർലെസ് ചാർജർ, ഓട്ടോ ഡിമ്മിംഗ് IRVM, ഒരു ADAS സ്യൂട്ട് എന്നിവയും ലഭിക്കുന്നു. ഇനി സ്റ്റോറേജിന്റെ കപ്പാസിറ്റിയെ സംബന്ധിച്ചിടത്തോളം, കിയ EV3 -ക്ക് 460 ലിറ്റർ ബൂട്ട് സ്പേസും 25 ലിറ്റർ ഫ്രങ്കും ലഭിക്കുന്നു.

ഉപഭോക്താക്കൾക്ക് എയർ, എർത്ത്, വാട്ടർ എലമെന്റുകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള സറ്റിൽ ഗ്രേ, വാം ഗ്രേ, ബ്ലൂ എന്നീ ഇൻ്റീരിയർ കളർ ഓപ്ഷനുകളിൽ നിന്ന് തെരഞ്ഞെടുക്കാം, കൂടാതെ GT -ലൈൻ ട്രിമ്മിനായി ഒരു പ്രത്യേക ഓനിക്സ് ബ്ലാക്ക് തീമും ഉണ്ട്.

EV3 -

ഇനി അളവുകൾ നോക്കിയാൽ, Kia EV3 -ക്ക് 4,300mm നീളവും 1,850mm വീതിയും 1,560mm ഉയരവും 2,680mm വീൽബേസും ലഭിക്കുന്നു. ഇലക്ട്രിക് എസ്‌യുവി ബ്രാൻഡിൻ്റെ E-GMP ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഫ്രണ്ട് വീൽ ഡ്രൈവ്ട്രെയിനാണ് ഇതിൽ വരുന്നത്. 58.3 kWh, 81.4 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്‌ഷനുകളിൽ ഇത് ലഭിക്കും.

സിംഗിൾ ചാർജിൽ പരമാവധി 600 കിലോമീറ്റർ വരെ ഡ്രൈവിംഗ് റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഈ ബാറ്ററി പാക്ക് വെറും 31 മിനിറ്റിനുള്ളിൽ 10 -ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. പെർഫോമെൻസിനെ സംബന്ധിച്ചിടത്തോളം, 283 Nm പീക്ക് torque ഉപയോഗിച്ച്, EV3 -ക്ക് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 7.5 സെക്കൻഡിൽ കഴിയും എന്നതും ശ്രദ്ധേയമാണ്.

More from DriveSpark

Article Published On: Thursday, May 23, 2024, 18:17 [IST]
English summary
Kia unveils ev3 electric suv with 600km range
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X