ബ്രെസയെ കടത്തി വെട്ടുമോ സോനെറ്റ്; 2024 പതിപ്പിന്റെ മൈലേജ് കണക്കുകൾ പുറത്തുവിട്ട് കിയ
കിയ തങ്ങളുടെ 2024 സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യൻ വിപണിയിൽ ലേഞ്ച് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്, പുതുക്കിയ മോഡലിനായിട്ടുള്ള ബുക്കിംഗും കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളരെയധികം കോംപറ്റീഷൻ നിറഞ്ഞ സെഗ്മെന്റിൽ ഏറെ 2024 സോനെറ്റ് കൂടുതൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കും എന്ന പ്രതീക്ഷയിലാണ് ദക്ഷിണ കൊറിയൻ ബ്രാൻഡ്.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി തന്നെ നിർമ്മാതാക്കൾ പുതിയ സോനെറ്റിന്റെ പ്രധാന എഞ്ചിൻ സവിശേഷതകളും മൈലേജ് കണക്കുകളും വെളിപ്പെടുത്തിയിരിക്കുകയാണ്. സബ്കോംപാക്ട് എസ്‌യുവിയുടെ മോഡൽ ലൈനപ്പ് 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ വേരിയന്റുകൾ ഉൾപ്പെടെ നിലവിലുള്ള എഞ്ചിനുകൾ നിലനിർത്തും.

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം മാത്രമായി ലഭ്യമായ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഗ്യാസോലിൻ യൂണിറ്റ്, ലിറ്ററിന് 18.83 കിലോമീറ്റർ എന്ന ഫ്യുവൽ ഇക്കോണമി റേറ്റിംഗോടെ, 83 PS മാക്സ് പവർ ഔട്ട്‌പുട്ടും 115 Nm പീക്ക് torque ഉം നൽകുന്നു.
ടർബോ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് iMT അല്ലെങ്കിൽ ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് മികച്ച ഫ്ലെക്സിബിലിറ്റി നൽകുന്നു. 120 PS മാക്സ് പവറും 172 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന ഈ എഞ്ചിൻ iMT ഓപ്ഷനിൽ ലിറ്ററിന് 18.7 കിലോമീറ്ററും, DCT പതിപ്പിൽ ലിറ്ററിന് 19.2 കിലോമീറ്ററും മൈലേജ് കണക്കുകൾ കൈവരിക്കുന്നു.

1.5 ലിറ്റർ ഡീസൽ എഞ്ചിൻ യൂണിറ്റ് 116 PS പരമാവധി കരുത്തും 250 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നതാണ്, ആറ് സ്പീഡ് iMT, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ മൂന്ന് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.
ഡീസൽ iMT കോമ്പിനേഷൻ ഇവയിൽ എല്ലാം വെച്ച് ഏറ്റവും ഇന്ധനക്ഷമതയുള്ള മോഡലായി വേറിട്ടുനിൽക്കുന്നു, ലിറ്ററിന് 22.3 കിലോമീറ്ററാണ് കമ്പനി ഇതിന് അവകാശപ്പെടുന്ന മൈലേജ്. അതേസമയം ഡീസൽ ഓട്ടോമാറ്റിക് സജ്ജീകരണം ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് നൽകുന്നു. ഡീസൽ മാനുവൽ കോമ്പിനേഷന്റെ മൈലേജ് കണക്ക് ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

പുതിയ സെൽറ്റോസുമായി യോജിപ്പിച്ച്, 2024 കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, പുതുക്കിയ ക്ലൈമറ്റ് കൺട്രോൾ പാനൽ, വയർലെസ് ഫോൺ ചാർജിംഗ്, സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഫോർ വേ പവർഡ് ഡ്രൈവർ സീറ്റ്, ക്രൂയിസ് കൺട്രോൾ എന്നിവ അവതരിപ്പിക്കുന്നു. അത് കൂടാതെ, ശ്രദ്ധേയമായി സോനെറ്റിനൊപ്പം ലെവൽ 1 ADAS സാങ്കേതികവിദ്യയും 360 -ഡിഗ്രി ക്യാമറയും കിയ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല്, പുതിയ എൽഇഡി DRL -കളുള്ള ഷാർപ്പർ എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ഫ്രണ്ട്, റിയർ ബമ്പറുകൾ, സ്ലീക്കർ എൽഇഡി ഫോഗ് ലാമ്പുകൾ, അപ്പ്ഡേറ്റ് ചെയ്ത കണക്റ്റഡ് എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ പ്രധാന എക്സ്റ്റീരിയർ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

ഈ മെച്ചപ്പെടുത്തലുകളോടെ, പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റിന് അതിന്റെ പ്രീ-ഫേസ്‌ലിഫ്റ്റ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന വില ലഭിക്കും എന്ന കാര്യത്തിൽ സംശയം ഒന്നുമില്ല, വാഹനത്തിന്റെ നിലവിലെ എക്സ്-ഷോറൂം വില 7.79 ലക്ഷം മുതൽ 14.89 ലക്ഷം രൂപ വരെയാണ്. സെഗ്മെന്റിലെ മറ്റ് പ്രധാന എതിരാളികളുമായി 2024 സോനെറ്റ് എങ്ങനെ മുട്ടി നിൽക്കും എന്ന് ഇനി വിലകൾ തീരുമാനിക്കും.


Click it and Unblock the Notifications








