പിക്ക്-അപ്പ് ട്രക്ക് വിപണി ഇങ്ങെടുക്കുവാണെന്ന് കിയ! അടുത്ത കൊല്ലമെത്തുന്ന മോഡലിന്റെ പേര് വെളിപ്പെടുത്തി

പിക്കപ്പ് ട്രക്കുകളുടെ കാര്യം വരുമ്പോള്‍ ടൊയോട്ട, ഫോര്‍ഡ്, ഇസുസു എന്നീ ബ്രാന്‍ഡുകളുടെ പേരുകള്‍ ആയിരിക്കും പലരുടെയും മനസ്സില്‍ വരിക. എന്നാല്‍ പ്രമുഖ കൊറിയന്‍ ബ്രാന്‍ഡായ കിയ കാര്‍ നിര്‍മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് പിക്കപ്പുകള്‍ നിര്‍മിച്ചിരുന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. 1974-ല്‍ ബ്രിസ കാര്‍ പുറത്തിറക്കുന്നതിന് ഒരു വര്‍ഷം മുമ്പ് കിയ ബ്രിസ പിക്കപ്പ് ട്രക്ക് പരിചയപ്പെടുത്തിയിരുന്നു.

ഇപ്പോള്‍ കിയ ഗ്ലോബല്‍ സി-സെഗ്മെന്റ് പിക്ക്-അപ്പ് മാര്‍ക്കറ്റില്‍ അരങ്ങേറാന്‍ പോകുകയാണ്. 2025-ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ പോകുന്ന പുതിയ പിക്കപ്പ് ട്രക്കിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് കിയ ഇപ്പോള്‍. 'ടാസ്മാന്‍' എന്നാണ് വരാന്‍ പോകുന്ന പുത്തന്‍ ഉല്‍പ്പന്നത്തിന്റെ പേര്. ഓസ്‌ട്രേലിയയുടെ തെക്കേ അറ്റത്തുള്ള ദ്വീപായ ടാസ്മാനിയയില്‍ നിന്നാണ് കിയ ടാസ്മാന്‍ എന്ന പേര് ഉരുത്തിരിഞ്ഞ് വന്നിരിക്കുന്നത്.

kia pickup truck tasman

ടാസ്മാനിയയുടെ വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയില്‍ നിന്നും വന്യതയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അതിന്റെ സാഹസികത പിക്കപ്പ് ട്രക്കിലേക്ക് സന്നിവേഷിപ്പിക്കാനാണ് കൊറിയന്‍ കമ്പനി ലക്ഷ്യമിടുന്നത്. കിയയുടെ ആഗോള വിപണിയില്‍ നിന്ന് ലഭിച്ച പേരുകളുടെ കൂട്ടത്തില്‍ കിയ ഓസ്‌ട്രേലിയ നിര്‍ദ്ദേശിച്ച പേര് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 'പ്രചോദനത്തിന്റെ ദ്വീപ്' എന്നറിയപ്പെടുന്ന ടാസ്മാനിയയുമായും ടാസ്മാന്‍ കടലുമായുള്ള ബന്ധം കൂടി തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെട്ടു.

അടുത്ത വര്‍ഷം ഘട്ടം ഘട്ടമായിട്ടാകും പിക്കപ്പ്-ട്രക്കിന്റെ ഗ്ലോബല്‍ ലോഞ്ച്. കൊറിയ, ഓസ്രേടലിയ, ആഫ്രിക്ക, മിഡില്‍ഈസ്റ്റ് എന്നീ സുപ്രധാന മാര്‍ക്കറ്റുകളാണ് പ്രധാനമായും പുത്തന്‍ ലോഞ്ചിലൂടെ കിയ ലക്ഷ്യം വെക്കുന്നത്. ഓരോ മാര്‍ക്കറ്റിന്റെയും വ്യത്യസ്തമായ ആവശ്യകതകള്‍ കണ്ടറിഞ്ഞായിരിക്കും അവിടങ്ങള്‍ ടാസ്മാന്‍ അവതരിപ്പിക്കുക. പിക്ക്-അപ്പ് ട്രക്കുകള്‍ക്ക് ഓസ്‌ട്രേലിയന്‍ വിപണിയില്‍ ശക്തമായ ഡിമാന്‍ഡാണ് ഉള്ളത്. കൊറിയയിലും പുറംജോലികളോട് താല്‍പര്യം വര്‍ധിച്ച് വരുന്നുണ്ട്.

kia pickup truck tasman

ഇതോടൊപ്പം മരുഭൂമികള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും വിവിധ ഭൂപ്രദേശങ്ങളിലെ ഓഫ്-റോഡ് വാഹനങ്ങളുടെ ആവശ്യകത കൂടി കണക്കിലെടുത്ത് ഓരോ പ്രദേശത്തിന്റെയും ആവശ്യങ്ങള്‍ ഇത് നിറവേറ്റും. കേവലം പ്രായോഗിക ജോലികള്‍ക്ക് ഉപയോഗിക്കുന്ന ഒരു വാഹനം എന്നതിലുപരി ഒരു ഉപഭോക്താവിന്റെ ജീവിതശൈലിക്ക് അനുയോജ്യമായ ഒരു കൂട്ടാളിയായിട്ടാണ് ഈ പിക്കപ്പ് കൊണ്ടുവരാന്‍ പോകുന്നത്. ഇതുവഴി ലൈഫ്‌സ്‌റ്റൈല്‍ പിക്കപ്പ് എന്ന ആശയം പുനര്‍നിര്‍വചിക്കുക കൂടി ടാസ്മാനിലൂടെ കിയ ലക്ഷ്യമിടുന്നു.

നിലവില്‍, പുതിയ പിക്ക്-അപ്പ് ട്രക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എന്നിരുന്നാലും 198 bhp പവറും 440 Nm പീക്ക് ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-ഡീസല്‍ എഞ്ചിനുമായി കിയ ടാസ്മാന്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈബ്രിഡ് പവര്‍ട്രെയിനുമായി വരുന്ന ടാസ്മാനിനൊപ്പം 2.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും ഓഫറിലുണ്ടാകുമെന്നാണ് സൂചന. 8-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനായിരിക്കും ലഭിക്കുക.

ഭാവിയില്‍ ഹൈ പെഫോമന്‍സ് പതിപ്പ് നിര്‍മ്മിക്കാന്‍ കിയയ്ക്ക് V6 എഞ്ചിനും കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരു പിക്ക്-അപ്പ് ട്രക്ക് ആയതിനാല്‍ ഓള്‍-വീല്‍ ഡ്രൈവ് അല്ലെങ്കില്‍ 4x4 സിസ്റ്റം ഓഫര്‍ ചെയ്യും. കൂടാതെ, ഡിഫറന്‍ഷ്യല്‍ ലോക്കുകളും ലോ-റേഞ്ച് ഗിയര്‍ബോക്സും വാഗ്ദാനം ചെയ്തേക്കാം. ഫോര്‍ഡ് റേഞ്ചര്‍, ഹ്യുണ്ടായി സാന്താക്രൂസ്, ഫോക്‌സ്‌വാഗൺ അമറോക്ക് എന്നിവയായിരിക്കും കിയ ടാസ്മാന്റെ പ്രാഥമിക എതിരാളികള്‍.

ഓസ്‌ട്രേലിയയില്‍ കുറച്ച് കാലമായി കിയ പിക്ക്-അപ്പ് ട്രക്ക് പരീക്ഷിക്കുന്നുണ്ട്. പുതയുമയും വൈദഗ്ധ്യവും സാഹസികതയും സമന്വയിപ്പിച്ചുകൊണ്ട് ടാസ്മാനിലൂടെ കിയ പിക്കപ്പ് ട്രക്ക് വിപണിയില്‍ തരംഗം സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ കൊറിയക്കാര്‍ ടാസ്മാന്‍ പിക്ക്-അപ്പ് ട്രക്ക് ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍ കിയ ഇന്ത്യന്‍ വിപണിയിയിലേക്ക് ഒരു പുതിയ എസ്‌യുവി കൊണ്ടുവരാന്‍ പോകുന്നുണ്ട്.

kia clavis spied

ക്ലാവിസ് എന്ന് പേര് ലഭിച്ചേക്കാവുന്ന പുതിയ കാർ മിഡ്സൈസ് എസ്‌യുവിയായ സെല്‍റ്റോസിനും സബ് 4 മീറ്റര്‍ എസ്‌യുവിയായ സോനെറ്റിനും ഇടയില്‍ സ്ഥാനം പിടിക്കും. ക്ലാവിസിലൂടെ കിയ പുതിയ സെഗ്മെന്റിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പരീക്ഷണയോട്ടം തകൃതിയായി നടക്കുന്നുണ്ട്. ഈ കലണ്ടര്‍ വര്‍ഷത്തിന്റെ അവസാനത്തോടെ ക്ലാവിസ് പുറത്തിറങ്ങുമെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല കിയ കാരെന്റിന്റെ ഇലക്ട്രിക് പതിപ്പും വികസിപ്പിക്കുന്ന തിരക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

More from DriveSpark

Article Published On: Thursday, April 11, 2024, 18:10 [IST]
English summary
Kia upcoming pick up truck named as tasman to launch in 2025 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X