കോംപാക്ട് എസ്‌യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി

സോണറ്റും സെൽറ്റോസും കൊണ്ട് ഇന്ത്യൻ വാഹന വിപണി പിടിച്ചടുക്കിയ വാഹന നിർമാതാക്കളാണ് കിയ. കോംപാക്ട് എസ്‌യുവി സെഗ്മെൻ്റിലേക്ക് പുതിയ തുറുപ്പുചീട്ടുമായി കമ്പനി എത്തുകയാണ്. അതിനുളള സാമ്പിൾ വെടിക്കെട്ടുകൾ കമ്പനി ആരംഭിച്ചിട്ടുണ്ട്. എണ്ണിയാൽ ഒടുങ്ങാത്ത ഫീച്ചറുകൾ കൊണ്ട് വിപണി കീഴടക്കാനാണ് കമ്പനിയുടെ ശ്രമം. ഇപ്പോഴത്തെ ട്രെൻഡായ പനോരമിക് സൺറൂഫൂം ഈ മോഡലിൽ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സേഫ്റ്റി ഫീച്ചറുകളുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ചയില്ലാത്ത ഒരു ബ്രാൻഡാണ് കിയ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഒരു പനോരമിക് സൺറൂഫിനൊപ്പം സേഫ്റ്റിയുടെ കാര്യത്തിൽ ലെവൽ 2 അഡാസിനൊപ്പമാണ് മോഡൽ വരുന്നത്. 2025 -ഓടെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

കിയ ക്ലാവിസിൻ്റെ ടെസ്റ്റ് മ്യൂൾ പരീക്ഷണം നടക്കുന്നതിൻ്റെ വീഡിയോ വൈറൽ കാർസ് ഹൈദരാബാദിൻ്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരുന്നു.
എസ്‌യുവി ADAS-നൊപ്പമാണ് വരുന്നത് എന്നതാണ് ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ പ്രധാനം. മധ്യഭാഗത്ത് താഴെയുള്ള മുൻ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറിൻ്റെ സഹായത്തോടെ ഇത് സ്ഥിരീകരിക്കാൻ കഴിയുന്നുണ്ട്.

വിൻഡ്ഷീൽഡിൽ ഒരു ക്യാമറയും ഘടിപ്പിച്ചിരിക്കുന്നത് കാണാം. മിക്കവാറും, ഈ എസ്‌യുവിക്ക് സെൽറ്റോസിന് തുല്യമായ ലെവൽ 2 ADAS ലഭിക്കും. പനോരമിക് സൺറൂഫുമായി വരുന്ന ഇന്ത്യയിലെ ഒരേയൊരു സബ്-കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര XUV 3XO ആണ്. ഈ മാസം അവസാനം ഇത് ലോഞ്ച് ചെയ്യും. ഈ രണ്ട് വിശദാംശങ്ങൾ കൂടാതെ, ഈ പുതിയ കിയ എസ്‌യുവിയുടെ കുറച്ച് ഹൈലൈറ്റുകൾ കൂടിയുണ്ട്.

മുൻവശത്ത്, ലംബമായ LED ഡേടൈം റണ്ണിംഗ് ലൈറ്റുകൾ (DRLs) കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന മോഡലായിരിക്കും ക്ലാവിസ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. കാറിൻ്റെ മുഴുവൻ ബോഡിയും പോലെ മുൻഭാഗവും വളരെ ബോക്‌സി ഡിസൈൻ ആയിരിക്കും. സൈഡ് പ്രൊഫൈലിലേക്ക് നീങ്ങുമ്പോൾ, ഈ എസ്‌യുവിയുടെ ബാഹ്യ രൂപകൽപ്പനയുടെ പ്രധാന ഹൈലൈറ്റ് കാണാൻ സാധിക്കും.

ബി-പില്ലർ കണ്ടാൽ വാഹനം ഒരു സ്റ്റേഷൻ വാഗൺ പോലെയാണെന്ന് പെട്ടെന്ന് തോന്നിയേക്കാം. 17 ഇഞ്ച് അലോയ് വീലുകൾ കൂടാതെ ബ്ലാക്ക് റൂഫ് റെയിലുകളും ലഭിക്കുന്നുണ്ട്. ഇൻ്റീരിയറിനെ സംബന്ധിച്ചിടത്തോളം, മറ്റ് കിയ മോഡലുകളെപ്പോലെ ക്ലാവിസ് വളരെ പ്രീമിയം രൂപത്തിലുള്ള ലേഔട്ടിൽ തന്നെയാണ് ലഭിയമാകുക. നിലവിൽ ഈ എസ്‌യുവിയുടെ ഡാഷ്‌ബോർഡിൻ്റെ ചിത്രങ്ങളൊന്നുമില്ല. എന്നിരുന്നാലും, മുൻകാല ടെസ്റ്റ് മ്യൂളുകൾ ഇതിന് പ്ലഷ്-ലുക്ക് ഡ്യുവൽ-ടോൺ ലെതറെറ്റ് ഇൻ്റീരിയർ നൽകിയിരിക്കുന്നത് കാണാൻ സാധിക്കുന്നുണ്ട്.

ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി ക്യാമറ സിസ്റ്റം, പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് സീറ്റുകള്‍, 12 പാര്‍ക്കിംഗ് സെന്‍സറുകള്‍ , ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയുൾപ്പെടെയുള്ള ഹൈടെക് ഫീച്ചറുകളുടെ വമ്പൻ നിര തന്നെ വരാനിരിക്കുന്ന കിയ ക്ലാവിസിൽ പ്രതീക്ഷിക്കാം. ഐസ് ഗ്രേ കളർ ഓപ്ഷനിലായിരിക്കും അകത്തളം ഒരുക്കുകയെന്ന സൂചനയും നൽകുന്നുണ്ട്.

പ്രാരംഭ വില കുറയ്ക്കാൻ സഹായിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനായിരിക്കും ക്ലാവിസിൻ്റെ ആദ്യ ഓപ്ഷൻ. ഇത് സോനെറ്റിലും ഹ്യുണ്ടായി വെന്യുവിലും കാണുന്നതിന് സമാനമായിരിക്കും. പെർഫോമൻസ് പ്രേമികളെ കൈയിലെടുക്കാനായി 1.0 ലിറ്റർ ടർബോ പെട്രോളും മൈലേജ് പ്രേമികളെ വശത്താക്കാൻ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഈ എസ്‌യുവിയിൽ നൽകിയേക്കാം.നിങ്ങൾക്ക് ക്ലാവിസിൻ്റെ വിശദാംശങ്ങൾ അറിഞ്ഞിട്ട് എന്താണ് തോന്നുന്നത് എന്ന് കമൻ്റ് സെക്ഷനിൽ രേഖപ്പെടുത്താൻ മറക്കരുതേ.

More from DriveSpark

Article Published On: Friday, April 19, 2024, 8:30 [IST]
English summary
Kia working on the development of its new sub compact suv clavis know the details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X