എല്ലാവർക്കും റെനോയുടെ ഈ കുഞ്ഞനെ മതി, സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ക്വിഡിന് വേണ്ടി ആവശ്യക്കാർ

ഒരു പുതിയ വാഹനം വാങ്ങാൻ സാധിക്കാത്തവരുടെ ഏക ആശ്വാസമാണ് സെക്കൻഡ് ഹാൻഡ് മാർക്കറ്റുകൾ. നമ്മളുടെ കൈയിലുള്ള പണത്തിന് മികച്ച വാഹനങ്ങൾ ലഭിക്കുകയും ചെയ്യും. തുടക്കത്തിൽ വാഹനം ഓടിച്ചു പഠിക്കുന്നതിന് വേണ്ടിയും ഒന്ന് കൈ തെളിയുന്നതിന് വേണ്ടി ചെറിയ കാറുകളാണ് സാധാരണ വാങ്ങാറുള്ളത്. അത് കൊണ്ട് സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ചെറു കാറുകൾക്ക് ഡിമാൻ്റ് കൂടുതലാണ്. അതിൽ തന്നെ മുന്നിൽ നിൽക്കുന്ന മോഡലുകളിൽ ആളുകൾ തിരക്കി വരുന്ന മോഡലാണ് റെനോയുടെ കുഞ്ഞൻ കാറായ ക്വിഡ്. ക്വിഡിൻ്റെ വിശേഷങ്ങളിലേക്ക് കൂടുതലായി നോക്കിയാലോ. എന്തു കൊണ്ടായിരിക്കും ആളുകൾക്ക് റെനോ ക്വിഡിനോട് പ്രിയം കൂടുതലെന്ന് അറിയാം.

ഇന്ത്യയിലെ ചെറു ഹാച്ച്ബാക്ക് വിഭാഗത്തിൽ വിപ്ലവം തീർത്ത കാറാണ് റെനോ ക്വിഡ്. ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ ഇന്ത്യയിലെ എന്‍ട്രി ലെവല്‍ കാറാണ് ക്വിഡ്. 3.32 ലക്ഷം മുതൽ 5.48 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്ഷോറൂം വില വരുന്നത് .എസ്‌യുവി പ്രചോദിത രൂപഭാവം, വലിയ ക്യാബിൻ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിങ്ങനെയുള്ള കുറച്ച് ആധുനിക സവിശേഷതകളാൽ സമ്പന്നവുമാണ് ക്വിഡ് എന്ന് നിസംശയം പറയാം.

പോരാത്തതിന് രണ്ട് വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനിലും വാഹനം സ്വന്തമാക്കാം. അതിൽ 54 bhp കരുത്തിൽ 72 Nm torque ഉത്പാദിപ്പിക്കാനാവുന്ന 800 സിസി യൂണിറ്റും 68 bhp പവറിൽ 91 Nm torque വരെ നൽകുന്ന 1.0 ലിറ്റർ യൂണിറ്റുമാണ് ഉൾപ്പെടുന്നത്. മികച്ച മൈലേജാണ് ഇതിന്റെയും പ്രത്യേകതകളില്‍ ഒന്ന്. ലിറ്ററിന് 22 കിലോമീറ്റര്‍ വരെയാണ് റെനോ ക്വിഡിന്റെ ഇന്ധനക്ഷമത.

റെനോയുടെ മറ്റ് വിശേഷങ്ങളിലേക്കും വാർത്തകളിലേക്കും നോക്കിയാൽ ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ തങ്ങളുടെ മൂന്നാം തലമുറ ഡസ്റ്റര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. റെനോയുടെ അനുബന്ധ കമ്പനിയായ ഡാസിയയുടെ ബാഡ്ജിന് കീഴില്‍ കഴിഞ്ഞ നവംബറില്‍ ഡസ്റ്റര്‍ അവതരിപ്പിച്ചിരുന്നു. ഡാസിയ ബിഗ്സ്റ്റര്‍ കണ്‍സെപ്റ്റിന് സമാനമാണ് ഇതിന്റെ ഡിസൈന്‍.

കാറിന്റെ രൂപകല്‍പ്പന നോക്കിയാല്‍ ബോക്സി ശൈലിയിലാണ് ഈ കാറിന്റെ ഡിസൈന്‍. സ്ലീക്കര്‍ ഹെഡ്ലൈറ്റുകള്‍, വലിയ എയര്‍ ഡാം, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറിന്റെ ഫ്രണ്ട് ഗ്രില്ലില്‍ 'റെനോ' ലെറ്ററിംഗ് വലിയ അക്ഷരത്തില്‍ എഴുതപ്പെടുമെന്ന് പ്രതീക്ഷിക്കാം.

സ്‌ക്വയേര്‍ഡ് ഓഫ് വീല്‍ ആര്‍ച്ചുകള്‍, സി-പില്ലറിലെ ഡോര്‍ ഹാന്‍ഡിലുകള്‍, വലിയ റിയര്‍ സ്‌കിഡ് പ്ലേറ്റ്, Y ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, 18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ കാറിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാറിന്റെ ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം ചില പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ യൂറോപ്യന്‍ വിപണികളില്‍ വില്‍ക്കുന്ന മൂന്നാം തലമുറ ഡസ്റ്റര്‍ വിവിധ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനുമാണ് ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. 140 bhp പവര്‍ പുറത്തെടുക്കാന്‍ കഴിയുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 1.2 kWh ബാറ്ററി പായ്ക്കും റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റവും ഇതിലുണ്ട്.1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മറ്റൊരു എഞ്ചിന്‍ ഓപ്ഷന്‍.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, September 27, 2024, 19:28 [IST]
English summary
Kwid trending on second sale market this is the reason
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X