20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്‍മാരെന്നേ പറയൂ...

ഓരോ കമ്പനിയുടെയും ഐഡന്റിറ്റി തെളിയിക്കുന്ന ഒന്നാണ് ലോഗോ. വാഹന നിര്‍മാണ കമ്പനികളുടെ കാര്യമെടുത്താല്‍ ലോഗോ വളരെ സുപ്രധാനമാണ്. ബ്രാന്‍ഡ് ഐഡന്റിറ്റി കാലികമാക്കാനായി കമ്പനികള്‍ ലോഗോ പുതുക്കുന്നത് പതിവാണ്. ഇറ്റാലിയന്‍ ലക്ഷ്വറി സൂപ്പർ കാർ ബ്രാന്‍ഡായ ലംബോര്‍ഗിനിയുടെ മുദ്രകളില്‍ ഒന്നാണ് അതിന്റെ ബുള്‍ ലോഗോ.

ഇപ്പോള്‍ 2024 മാര്‍ച്ച് 28-ാം തീയതി ലംബോര്‍ഗിനി തങ്ങളുടെ ലോഗോയില്‍ ചെറിയ പരിഷ്‌കരണം വരുത്തിയിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കമ്പനി അതിന്റെ ലോഗോ മാറ്റിയിരിക്കുന്നത്. ലംബോര്‍ഗിനിയുടെ ലോഗോ പരിശോധിക്കുമ്പോള്‍ പഴയതില്‍ നിന്നുള്ള വ്യത്യാസം എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കില്ല. എന്നാല്‍ ഇത് പഴയതിലും ഭംഗിയുള്ളതും കൂടുതല്‍ ആകര്‍ഷകമാക്കാന്‍ എന്തൊക്കെയാണ് ചെയ്തതെന്നാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

lamborghini logo

പുതിയ ലോഗോയിലെ ബുള്‍ മോട്ടീഫ് കൂടുതല്‍ ഫ്‌ലാറ്ററായി മാറിയെന്ന് മാത്രമല്ല ഇത് 2D ഡിസൈനിലാണ് വരുന്നത്. 'ലംബോര്‍ഗിനി' എന്ന എഴുത്തിലും ചെറിയ പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. ലോഗോയിലെ പ്രാഥമിക നിറങ്ങള്‍ ഇപ്പോള്‍ കറുപ്പും വെളുപ്പുമായി മാറ്റിയിരിക്കുന്നു. മിനിമലാണെങ്കിലും ബോള്‍ഡ് ലുക്ക് നല്‍കാനായി ഗോള്‍ഡ് ആക്‌സന്റ് കളറായി ചേര്‍ത്തിരിക്കുന്നു.

ലോഗോയില്‍ നിന്ന് പ്രത്യേകിച്ച് ഔദ്യോഗിക വെബ്സൈറ്റും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പോലുള്ള ഡിജിറ്റല്‍ ടച്ച് പോയിന്റുകളില്‍ ഷീല്‍ഡ് ഘടകം ഒഴിവാക്കിയത് ശ്രദ്ധേയമാണ്. എന്നാല്‍ കാറുകളില്‍ അത് നിലനിര്‍ത്തും. സെന്‍ട്രോ സ്‌റ്റൈലുമായി സഹകരിച്ചാണ് എല്ലാ ഡിജിറ്റല്‍ ഇന്റര്‍ഫേസുകളിലും ഏകീകരണം ഉറപ്പാക്കുന്ന പുതിയ ഐക്കണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. വൈകാതെ ഈ മാറ്റങ്ങള്‍ ലംബോര്‍ഗിനിയുടെ മോഡല്‍ ലൈനപ്പിലും കാണാനാകും.

lamborghini logo

വരാന്‍ പോകുന്ന ഉല്‍പ്പന്നങ്ങളില്‍ നവീകരിച്ച ്എംബ്ലം ഇടംപിടിക്കും. ലംബോര്‍ഗിനി ഉറൂസ് ഹുറകാന്റെ പകരക്കാരനായി വരുന്ന മോഡലിലും ഇതിന്റെ ഇലക്ട്രിക് പതിപ്പിലുമായിരിക്കും പുതിയ ലോഗോ ആദ്യം പ്രത്യക്ഷപ്പെടുകയെന്നാണ് കരുതപ്പെടുന്നത്. തുടര്‍ന്ന് റെവല്‍ട്ടോ, നിലവിലെ ഉറൂസ് തുടങ്ങിയ മോഡലുകളുടെയും ദൃശ്യപരിണാമത്തിന്റെ ഭാഗമായി മാറും. റീബ്രാന്‍ഡിംഗ് ശ്രമങ്ങള്‍ക്ക് പുറമേ ലംബോര്‍ഗിനി തങ്ങളുടെ ഇവി പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ ബ്രാന്‍ഡിന്റെ കന്നി ഇവി 2028-ലാകും അരങ്ങേറ്റം കുറിക്കുക. അതായത് ഫെറാറി NV അടക്കമുള്ള മോഡലുകള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലംബോര്‍ഗിനിയുടെ ഓള്‍ ഇലക്ട്രിക് കാര്‍ അരങ്ങേറുക. ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ബാറ്ററിയുടെ കാര്യത്തിലടക്കം സാങ്കേതികവിദ്യ മെച്ചപ്പെടുത്താനാണ് ഇറ്റാലിയന്‍ കമ്പനിയുടെ പദ്ധതികള്‍.

lamborghini logo

നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ താല്‍പര്യപ്പെടാത്ത കമ്പനി ഇവികളില്‍ നൂതനമായ ബാറ്ററി ടെക്നോളജി കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. വൈദ്യുതീകരണ പാതയില്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപത്തിന് ഒരുങ്ങുന്ന ലംബോര്‍ഗിനി വമ്പന്‍ തുക ചെലവഴിച്ച് ഇറ്റലിയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റ് പൂര്‍ണമായും ഡീകാര്‍ബണൈസ് ചെയ്യാന്‍ പോകുകയാണ്. രണ്ട് വര്‍ഷം കൊണ്ട് 500 പുതിയ ജീവനക്കാരെ നിയമിക്കുമെന്നും കമ്പനി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു.

പോയ വര്‍ഷം ആഗോള തലത്തില്‍ മികച്ച വില്‍പ്പന നേടിയ സാഹചര്യത്തില്‍ കൂടിയാണ് ലംബോര്‍ഗിനി ലോഗോ മാറ്റി ഉഷാറായിരിക്കുന്നത്. 2023-ല്‍ 10000 കാറുകള്‍ ഡെലിവറി ചെയ്ത് ലംബോര്‍ഗിനി റെക്കോഡ് തിരുത്തിയിരുന്നു. ലോകത്തെ സമ്പന്നര്‍ക്കിടയില്‍ ബ്രാന്‍ഡിന്റെ കാറുകള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. തല്‍ഫലമായി 2026 വരെയുള്ള എല്ലാ കാറുകളും വിറ്റഴിച്ചതായി ലംബോര്‍ഗിനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ ലോകത്താകമാനമായി ബുക്ക് ചെയ്തിരിക്കുന്ന ലംബോര്‍ഗിനി കാറുകള്‍ 2026 കലണ്ടര്‍ വര്‍ഷത്തോടെ വിതരണം ചെയ്ത് തീര്‍ക്കാനാകൂ. തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറായ റെവല്‍ട്ടോ പുറത്തിറക്കിയ ശേഷം ലംബോര്‍ഗിനിയുടെ ജനപ്രീതി വര്‍ധിക്കുകയും വില്‍പ്പനയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്താനുമായി. ഈ ജനപ്രിയ മോഡല്‍ റിസര്‍വ് ചെയ്യുന്ന വ്യക്തികള്‍ക്കും താക്കോല്‍ കൈയ്യില്‍ കിട്ടാന്‍ രണ്ട് വര്‍ഷത്തോളമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

രണ്ട് വര്‍ഷത്തേക്കുള്ള കാറുകള്‍ ഇതിനോടകം വിറ്റുപോയി എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ലംബോര്‍ഗിനിയുടെ വിശാലമായ ഉപഭോക്തൃ അടിത്തറയെയാണ്. നിലവില്‍ ആഗോള തലത്തില്‍ ഇവി വില്‍പ്പന മന്ദഗതിയിലായതിനെ തുടര്‍ന്ന കിയ അടക്കമുള്ള പ്രമുഖ കമ്പനികള്‍ ഹൈബ്രിഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതീകരണ പാതയില്‍ 'പയ്യെ തിന്നാല്‍ പനയും തിന്നാം' എന്ന സമീപനം സ്വീകരിക്കുന്ന ലംബോര്‍ഗിനിയുടെ നിലപാട് വിജയം കാണുമെന്ന് തന്നെയാണ് തോന്നുന്നത്. ഏതായാലും അതറിയാന്‍ കുറച്ച് കാലം കൂടി കാത്തിരുന്നേ മതിയാകൂ.

More from DriveSpark

Article Published On: Friday, March 29, 2024, 12:32 [IST]
English summary
Lamborghini changed its iconic logo after 20 years exploring the differences
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X