അംബാനിക്ക് പോലും രണ്ട് വര്‍ഷത്തേക്ക് ലംബോര്‍ഗിനി കാര്‍ വാങ്ങാന്‍ പറ്റില്ല! കാരണം ഇതാണ്

ലോകോത്തര ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മാതാക്കളാണ് ലംബോര്‍ഗിനി. പണപ്പെട്ടിക്ക് അത്യവശ്യം കിലുക്കമുള്ളവര്‍ക്ക് മാത്രമേ ഈ ബ്രാന്‍ഡിന്റെ കാറുകള്‍ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കൈയ്യില്‍ പൂത്ത ക്യാശുണ്ടെങ്കിലും 2026 വരെ ലംബോര്‍ഗിനി സൂപ്പര്‍കാറുകള്‍ വാങ്ങാന്‍ സാധിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ വായിക്കാം.

പ്രശസ്ത ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാണ കമ്പനിയായ ലംബോര്‍ഗിനി കാര്‍ വില്‍പ്പനയില്‍ വര്‍ഷം തോറും വളര്‍ച്ച രേഖപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം മാത്രം പതിനായിരത്തിലധികം കാറുകളാണ് ലംബോര്‍ഗിനി വിറ്റഴിച്ചത്. റെക്കോര്‍ഡ് വില്‍പ്പനയാണ് 2023-ല്‍ കമ്പനി രേഖപ്പെടുത്തിയത്. മറ്റ് വാഹന നിര്‍മാതാക്കളെ പോലെ ഇഷ്ടം പോലെ കാറുകള്‍ നിര്‍മിച്ച് വില്‍ക്കുന്ന ബ്രാന്‍ഡല്ല ലംബോര്‍ഗിനിയെന്ന് നമുക്കറിയാം. 2026 വരെയുള്ള കാറുകള്‍ ഇതിനോടകം വിറ്റുപോയതായാണ് ലംബോര്‍ഗിനി അറിയിക്കുന്നത്.

lamborghini evo spyder

ഇതുവരെ ലോകത്താകമാനമായി ബുക്ക് ചെയ്തിരിക്കുന്ന ലംബോര്‍ഗിനി കാറുകള്‍ 2026 കലണ്ടര്‍ വര്‍ഷത്തോടെ വിതരണം ചെയ്ത് തീര്‍ക്കാനാകൂ. തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറായ റെവല്‍ട്ടോ പുറത്തിറക്കിയ ശേഷം ലംബോര്‍ഗിനിക്ക് ശുക്രനാണെന്ന് വേണമെങ്കില്‍ പറയാം. മോഡലിന്റെ വരവോടെ ബ്രാന്‍ഡിന്റെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ട്. ഈ മോഡല്‍ ബുക്ക് ചെയ്ത് കൈയ്യില്‍ കിട്ടാന്‍ രണ്ട് വര്‍ഷത്തോളമെടുക്കുമെന്നാണ് പറയപ്പെടുന്നത്.

ഹൈബ്രിഡ് കാറിന് മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ടെങ്കിലും ഫുള്‍ ഇലക്ട്രിക് കാറുകളുടെ അവതരണത്തിന്റെ കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് ലംബോര്‍ഗിനി സ്വീകരിച്ചിരിക്കുന്നത്. ലംബോര്‍ഗിനിയുടെ ആദ്യത്തെ ഫുള്‍ ഇലക്ട്രിക് മോഡല്‍ 2028-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. അതായത് ഫെറാറി NV അടക്കമുള്ള മോഡലുകള്‍ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ലംബോര്‍ഗിനിയുടെ ഓള്‍ ഇലക്ട്രിക് കാര്‍ അരങ്ങേറുക.

indias first lamborghini hurcan tecnica

ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ബാറ്ററിയുടെ കാര്യത്തിലടക്കം സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ ലംബോര്‍ഗിനി ആഗ്രഹിക്കുന്നു. അതായത് നിലവിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കാന്‍ ലംബോര്‍ഗിനി താല്‍പര്യപ്പെടുന്നില്ല. പ്രത്യേകിച്ച് ഇലക്ട്രിക് കാറുകളില്‍ നൂതനമായ ബാറ്ററി ടെക്‌നോളജി കൊണ്ടുവരാനാണ് ഇറ്റാലിയന്‍ ബ്രാന്‍ഡ് ലക്ഷ്യമിടുന്നത്.

തങ്ങള്‍ ഭാവിയില്‍ ഡെലിവര്‍ ചെയ്യാന്‍ പോകുന്നത് ചൈനയില്‍ നിന്നുള്ളതിനേക്കാള്‍ വലിയ ബാറ്ററി ശേഷിയായിരിക്കുമെന്ന് ലംബോര്‍ഗിനി സിഇഒ സ്റ്റെഫാന്‍ വിങ്കിള്‍മാന്‍ വ്യക്തമാക്കി. ലംബോര്‍ഗിനിയുടെ മാതൃ കമ്പനിയായ ഫോക്സ്വാഗണ്‍ എജി ഇതിനകം തന്നെ ഇലക്ട്രിക് കാറുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവികളുടെ ബാറ്ററി കൂളിംഗ് സിസ്റ്റം നിര്‍മ്മിക്കാന്‍ ജര്‍മന്‍ കമ്പനി പാടുപെടുന്നതിനാല്‍ ഇത്തരമൊരു സാഹചര്യം തങ്ങള്‍ക്ക് നേരിടാന്‍ താല്‍പര്യമില്ലെന്നാണ് ലംബോര്‍ഗിനി വ്യക്തമാക്കുന്നത്.

lamborghini avio

ഇപ്പോള്‍ തന്നെ കാറുകള്‍ ചൂടപ്പം പോലെ വിറ്റുപോകുന്നതിനാല്‍ ഇലക്ട്രിക് കാറുകളിലേക്കുള്ള ചുവടുമാറ്റം കുറച്ച് വൈകിയാലും തരക്കേടില്ലെന്ന നിലപാടിലാണ് ഇറ്റലിക്കാര്‍. വൈദ്യുതീകരണ പാതയില്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നിക്ഷേപത്തിനാണ് ഇറ്റാലിയന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്. വമ്പന്‍ തുക ചെലവഴിച്ച് ഇറ്റലിയിലെ കാര്‍ നിര്‍മ്മാണ പ്ലാന്റ് പൂര്‍ണമായും ഡീകാര്‍ബണൈസ് ചെയ്യാന്‍ ലംബോര്‍ഗിനി പദ്ധതിയിടുന്നു.

2026-ഓടെ 500 പുതിയ ജീവനക്കാരെ നിയമിക്കുമെന്നും ലംബോര്‍ഗിനി പറയുന്നു. 2026 വരെ എല്ലാ കാറുകളും വിറ്റുതീര്‍ന്നുവെന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് ലംബോര്‍ഗിനിയുടെ വിശാലമായ ഉപഭോക്തൃ അടിത്തറയാണ്. പക്വതയാര്‍ന്ന സമീപനം സ്വീകരിച്ച് പെട്ടെന്ന് വൈദ്യുതീകരണത്തിലേക്ക് കടക്കേണ്ടെന്ന തീരുമാനവും അവര്‍ കൈക്കൊണ്ടിരിക്കുകയാണ്. പ്രശസ്തമായ പഴംചൊല്ല് പോലെ പയ്യെ തിന്നാല്‍ പനയും തിന്നാമെന്ന മട്ടിലാണ് ലംബോര്‍ഗിനിയുടെ നീക്കങ്ങളെല്ലാം.

 lamborghini hurcan sterrato

കട്ടിംഗ് എഡ്ജ് ടെക്‌നോളജിയുമായി വന്ന് ഇലക്ട്രിക് കാര്‍ വിഭാഗത്തിലും മുന്‍നിരക്കാരാകാന്‍ ഏതായാലും ലംബോര്‍ഗിനിക്ക് സാധിക്കും. ലോകം ഇലക്ട്രിക് വിപ്ലവത്തിന് സാക്ഷ്യം വഹിക്കുന്ന വേളയില്‍ മെല്ലെപ്പോക്ക് സമീപനം സ്വീകരിക്കുന്ന ലംബോര്‍ഗിനിയുടെ നിലപാട് അവര്‍ക്ക് ഗുണമാകുമോ അതോ ദോഷമാകുമോ?. നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളെ എഴുതി അറിയിക്കുമല്ലോ.

More from DriveSpark

Article Published On: Thursday, February 1, 2024, 12:06 [IST]
English summary
Lamborghini sees full order books all super cars sold out till 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X