ഡിഫൻഡർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ, എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

ഇന്ത്യയിൽ ഏറ്റവും ഫാൻസുളള ഒരു വാഹനമാണ് ലാൻഡ് റോവർ ഡിഫൻഡർ. സെലിബ്രിറ്റികളുടെ ഇടയിലും ബിസിനസുകാരുടേയും ഇഷ്ടവാഹനമാണ് ഇതെന്ന് കാര്യത്തിൽ ഒരു സംശയവുമില്ല. ഇപ്പോൾ തങ്ങളുടെ ലൈനപ്പിൽ ചെറിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് ബ്രാൻഡിപ്പോൾ. ഇന്ത്യയിലെ ലാൻഡ് റോവർ ഡിഫൻഡർ ലൈനപ്പിന് ഇപ്പോൾ ഏഴ് വേരിയൻ്റുകളിലായി രണ്ട് എഞ്ചിൻ ഓപ്ഷനുകൾ മാത്രമേയുള്ളൂ - V8, PHEV പവർട്രെയിനുകൾ ഇനി ലഭ്യമല്ല എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും, ഡിഫൻഡർ അതിൻ്റെ മൂന്ന് ബോഡി ഡിസൈനുകളായ 90,110,130 -യിൽ വ്യത്യാസം ഒന്നും വരുത്തിയിട്ടില്ല.

ലാൻഡ് റോവർ ഡിഫൻഡറിന് ഇപ്പോൾ 1.04 കോടി മുതൽ 1.57 കോടി രൂപ വരെയാണ് വില. 2.0-ലിറ്റർ പെട്രോൾ ബേസ് 90 ബോഡി സ്റ്റൈലിൽ നൽകാത്തത് കൊണ്ട് സ്വാഭാവികമായും ഡിഫൻഡറിൻ്റെ അടിസ്ഥാന വില ഉയരുമെന്ന കാര്യത്തിൽ സംശയമില്ല. വി8 ഇപ്പോൾ ഇല്ലാതായതോടെ ടോപ്പ് എൻഡ് വിലയും ഇത് വൻതോതിൽ കുറയ്ക്കുന്നുണ്ട്. ഈയിടെ അവതരിപ്പിച്ച ഡിഫൻഡർ Octa V8 ഇപ്പോഴും ഓർഡർ ലഭ്യമാക്കുന്നുണ്ട്.

ആഡംബര വാഹനത്തിന്റെ ഹൈ-പെർഫോമൻസ് വേരിയന്റായി വരുന്ന ഇതിന് രാജ്യത്ത് 2.65 കോടി രൂപയാണ് എക്സ്ഷോറൂം വില വരുന്നത്. ലാൻഡ് റോവർ ഡിഫൻഡർ 110 അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഒക്‌ട ഹൈ-പെർഫോമൻസ് പതിപ്പൽ ചില വ്യതിരിക്തമായ ഡിസൈൻ ഘടകങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. എസ്‌യുവി ഉയർന്ന റൈഡ് ഹൈറ്റും വിശാലമായ സ്റ്റാൻസും വീൽ ആർച്ചുകളുമായാണ് വരുന്നത്. കൂടുതൽ ശക്തവും കൂടുതൽ ഗംഭീരവുമായ റോഡ് പ്രസൻസും വണ്ടിക്കുണ്ട്.

എസ്‌യുവിയുടെ മുന്നിലും പിന്നിലും റീഡിസൈൻ ചെയ്ത ബമ്പറുകൾ, മെച്ചപ്പെട്ട അപ്രോച്ച്, ഡിപ്പാർച്ചർ ആംഗിളുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പരുക്കൻ ഭൂപ്രദേശങ്ങളിൽ പോലും അനായാസം മുന്നേറാൻ ഡ്രൈവർമാരെ അനുവദിക്കുന്ന മികച്ച അണ്ടർബോഡി സംരക്ഷണമാണ് എസ്‌യുവിക്കുള്ളതെന്ന് ലാൻഡ് റോവർ അവകാശപ്പെടുന്നു. കൂടാതെ, ഒരു മീറ്റർ വരെ വെള്ളത്തിലൂടെ ഓടിക്കാൻ അനുവദിക്കുന്ന വാട്ടർ-വേഡിംഗ് കപ്പാസിറ്റിയും ഡിഫൻഡർ ഒക്‌ട പതിപ്പിനുണ്ട്.

പുതിയ പെട്ര കോപ്പർ, ഫാറോ ഗ്രീൻ എക്സ്റ്റീരിയർ കളർ ഓപ്ഷനിലാണ് വാഹനം വരുന്നത്. ഡിഫൻഡർ ഒക്ടയ്ക്ക് അതിന്റെ സ്റ്റാൻഡേർഡ് മോഡലിനേക്കാൾ 28 മില്ലീമീറ്റർ അധിക ഉയരമുണ്ട്. ഒപ്പം മികച്ച ഗ്രൗണ്ട് ക്ലിയറൻസിനും സ്റ്റെബിലിറ്റിക്കും വേണ്ടി 68 mm വീതികൂട്ടാനും കമ്പനി തയാറായി. ബ്രെംബോ കാലിപ്പറുകളോട് കൂടിയ 400 mm ഫ്രണ്ട് ബ്രേക്ക് ഡിസ്കുകളും ഇന്നുവരെയുള്ള ഏതൊരു ഡിഫൻഡറിലും കാണാനാവുന്നതിൽ വെച്ച് ഏറ്റവും വേഗതയേറിയ സ്റ്റിയറിംഗ് റേഷ്യോയും ഇതിലുണ്ട്.

ഡിഫെൻഡർ ഒക്‌ടയുടെ ഇന്റീരിയർ സ്റ്റാൻഡേർഡ് ഡിഫൻഡർ 110 മോഡലിന് സമാനമാണ്. ഓഫ്-റോഡിലും ഉയർന്ന പ്രകടനം ഉറപ്പാക്കുന്നതിനായി എസ്‌യുവിക്കൊരു ഒക‌്ട മോഡും ലഭിക്കുന്നുണ്ട്. ഇത് ലൂസ് സർഫസുകളിൽ ഒപ്റ്റിമൽ ആക്സിലറേഷൻ പ്രാപ്തമാക്കുന്ന കാര്യമാണ്. സാന്റ്, മഡ്, റൂട്ട്സ്, ഗ്രാസ് ഗ്രാവൽ സ്നോ, റോക്ക് ക്രോൾ എന്നിവയ്‌ക്കായി പ്രത്യേക കാലിബ്രേഷനുകൾ വാഗ്ദാനം ചെയ്യുന്ന പരിചിതമായ ടെറൈൻ റെസ്‌പോൺസ് മോഡുകളും വണ്ടിയിൽ ലാൻഡ് റോവർ സമ്മാനിച്ചിട്ടുണ്ട്.

ക്ലിയർസൈറ്റ് ഗ്രൌണ്ട് വ്യൂ 2 പോലെയുള്ള ഓഫ്-റോഡ് ഡ്രൈവർ അസിസ്റ്റ് സിറ്റംസും ലാൻഡ് റോവർ ഡിഫൻഡർ ഒക്‌ടയ്ക്ക് ലഭിക്കുന്നുണ്ട്. എസ്‌യുവിക്ക് കരുത്തേകുന്നത് 4.4 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് മൈൽഡ്-ഹൈബ്രിഡ് V8 എഞ്ചിനാണ്. ഇത് എക്കാലത്തെയും ശക്തമായ ഡിഫൻഡർ ആക്കുന്നു. ഹൈ, ആൻഡ് ലോ-റേഞ്ച് ഗിയറുകളുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, August 14, 2024, 13:21 [IST]
English summary
Land rover defender line up in india got rearranged details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X