ഫസ്റ്റ് ക്ലാസ് സ്യൂട്ടിനെ വെല്ലുന്ന ക്യാബിനും 'മിനി തീയറ്ററും' വരെ! സെലിബ്രിറ്റികളുടെ അടുത്ത ലക്ഷ്യം ഈ എംപിവി

ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള കാര്‍ ബ്രാന്‍ഡാണ് ലെക്‌സസ്. ജാപ്പനീസ് ബ്രാന്‍ഡായ ടൊയോട്ടയുടെ ലക്ഷ്വറി കാര്‍ ഡിവിഷനാണിത്. ലോകത്ത് ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന കമ്പനികളിലൊന്നായ ലെക്‌സസ് ഇന്ത്യയിലും ചില മോഡലുകള്‍ വില്‍പ്പനക്കെത്തിക്കുന്നുണ്ട്. ഇന്ത്യ ഒരു വികസ്വര രാജ്യമാണെങ്കിലും ശതകോടീശ്വരന്‍മാരുടെ എണ്ണത്തില്‍ നമ്മളും ഒട്ടും പിന്നിലല്ല. അതുകൊണ്ട് തന്നെ ലെക്‌സസിനും തരക്കേടില്ലാത്ത ഉപഭോക്തൃ ശൃംഖല ഇന്ത്യയിലുണ്ട്.

ഇന്ത്യയില്‍ അടുത്ത കാലത്തായി ലക്ഷ്വറി എംപിവികള്‍ക്ക് പ്രചാരമേറി വരികയാണ്. ഈ സാഹചര്യത്തിലാണ് LM 350H എന്ന പേരില്‍ ആഡംബര എംപിവി ലെക്‌സസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ലെക്സസ് LM 350h ലക്ഷ്വറി എംപിവിയുടെ ഏറ്റവും പുതിയ തലമുറ പതിപ്പാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. 7 സീറ്റര്‍, 4 സീറ്റര്‍ ഓപ്ഷനുകളിലാണ് LM 350h ലെക്‌സസ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഇവക്ക് യഥാക്രമം 2 കോടി, 2.5 കോടി രൂപയാണ് എക്സ്ഷോറൂം വില.

lexus lm 350h

ന്യൂജെന്‍ LM 350h ലക്ഷ്വറി എംപിവിയുടെ ബുക്കിംഗ് കഴിഞ്ഞ വര്‍ഷം തന്നെ ബ്രാന്‍ഡ് ആരംഭിച്ചിരുന്നു. ടൊയോട്ട വെല്‍ഫയറിന് അടിവരയിടുന്ന GA-K മോഡുലാര്‍ പ്ലാറ്റ്‌ഫോമിലാണ് ലെക്‌സസ് LM 350h എംപിവിയും പണികഴിപ്പിച്ചിരിക്കുന്നത്. എന്നാല്‍ വെല്‍ഫയറിനേക്കാള്‍ എക്‌സോട്ടിക് ലുക്കിലും ഫ്യൂച്ചറിസ്റ്റിക് ഡിസൈനുമാണ് ലെക്‌സസ് മോഡലിന് ലഭിക്കുന്നത്. ടൊയോട്ട വെല്‍ഫെയര്‍ 1.2 കോടി രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

കാറിന്റെ മുന്‍ഭാഗത്ത് ട്രിപ്പിള്‍-ബീം എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ലഭിക്കുന്നു. ലെക്‌സസ് പറയുന്നതനുസരിച്ച്, ഈ ഹെഡ്ലൈറ്റുകള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന ഗ്രില്‍ ഏരിയ എഞ്ചിന് ആവശ്യമായ വായു നല്‍കാന്‍ മാത്രമല്ല, ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എംപിവിയുടെ പിന്‍വശത്ത് ഫുള്‍ വീതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പ് ലഭിക്കുന്നു. പരമാവധി ക്യാബിന്‍ സ്‌പെയ്‌സ് ലഭ്യമാക്കുന്നതിനായി ബോക്‌സി ഡിസൈനാണ് നല്‍കിയിരിക്കുന്നത്.

lexus lm 350h side

വിമാനത്തിലെ ഫസ്റ്റ് ക്ലാസ് സീറ്റുകളോട് കിടപിടിക്കുന്ന കംഫര്‍ട്ടബിള്‍ ക്യാബിനാണ് ഈ എംപിവിയുടെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. ലക്ഷ്വറി മൂവര്‍ എന്നാണ് ഈ എംപിവിയുടെ പേരിലുള്ള LM എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. വാഹനത്തിന്റെ 4 സീറ്റര്‍ പതിപ്പാണ് ഏറ്റവും കെങ്കേമമായ ക്യാബിന്‍ ഓഫര്‍ ചെയ്യുന്നത്. ഫ്രണ്ട്, റിയര്‍ പാസഞ്ചര്‍മാര്‍ തമ്മിലുള്ള പാര്‍ടീഷനാണ് അതില്‍ ഒന്ന്.

വിമാനത്തിന് സമാനമായ റിക്ലൈനര്‍ സീറ്റുകള്‍, 23 സ്പീക്കര്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, പില്ലോ സ്‌റ്റൈലിലുള്ള ഹെഡ്‌റെസ്റ്റ്, 48 ഇഞ്ച് ടിവി, ഫ്രിഡ്ജ് എന്നീ സൗകര്യങ്ങള്‍ അകത്തളത്തില്‍ ഒരുക്കിയിരജക്കുന്നു. ഇന്‍ഫ്രാറെഡ് സെന്‍സറുള്ള എസി, പവര്‍ സീറ്റ് ലോംഗ് സ്ലൈഡ് റെയില്‍, വിവിധ രീതികളില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ടില്‍റ്റ്-അപ്പ് സീറ്റ്, വൈബ്രേഷനുകള്‍ മനസ്സിലാക്കാന്‍ കഴിയുന്ന പിസ്റ്റണ്‍ വാല്‍വ് എന്നിവയാണ് മറ്റ് ചില സവിശേഷതകള്‍.

lexus lm 350h 4 seater

ഫോള്‍ട് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വയര്‍ലെസ് ചാര്‍ജറുകള്‍, റീഡിംഗ് ലൈറ്റുകള്‍, വാനിറ്റി മിററുകള്‍, അംബ്രല്ല ഹോള്‍ഡറുകള്‍ എന്നിവയാണ് മറ്റ് സൗകര്യങ്ങള്‍. യാത്രക്കാരുടെ ശരീരത്തിനനുസരിച്ച് താപനില ക്രമീകരിക്കുന്ന പുതിയ സെന്‍സര്‍ അധിഷ്ഠിത ക്ലൈമറ്റ് കണ്‍ട്രോളും ഇതിന് ലഭിക്കുന്നു. അഡാപ്റ്റീവ് സസ്പെന്‍ഷന്‍ കംഫര്‍ട്ടബിളായ യാത്രകള്‍ ഉറപ്പാക്കുന്നു. നോയ്‌സ് റിഡക്ഷന്‍ ടയറുകള്‍, ആക്ടീവ് നോയ്‌സ് കണ്‍ട്രോള്‍, ഡിജിറ്റല്‍ റിയര്‍വ്യൂ മിറര്‍ തുടങ്ങിയ സവിശേഷതകളും എംപിവിയില്‍ ലെക്‌സസ് ഓഫര്‍ ചെയ്യുന്നുണ്ട്.

ലെക്‌സസ് സേഫ്റ്റി സിസ്റ്റത്തിനൊപ്പം ADAS സ്യൂട്ടും ചേരുന്നതിനാല്‍ സേഫ്റ്റിയുടെ കാര്യത്തിലും തിരിഞ്ഞുനോക്കേണ്ട കാര്യമില്ല. പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഒരു ഹൈബ്രിഡ് സിസ്റ്റമാണ് ലെക്‌സസ് LM350h എംപിവിയില്‍ വരുന്നത്. 246 bhp പവറും 239 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 2.5 ലിറ്റര്‍ 4-സിലിണ്ടര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനാണ് ഈ വാഹനത്തിന്റെ ഹൃദയം. ഉയര്‍ന്ന കാര്യക്ഷമതയ്ക്കായി എഞ്ചിന്‍ നിക്കല്‍-മെറ്റല്‍ ഹൈഡ്രൈഡ് ബാറ്ററിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. എഞ്ചിന്‍ eCVT ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

lexus lm 350h interior

പവര്‍ട്രെയിന്‍ സിസ്റ്റത്തില്‍ ലെക്‌സസിന്റെ ഇ-ഫോര്‍ ടെക്‌നോളജി എന്ന ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റവും ഉള്‍പ്പെടുന്നു. നിലവില്‍ ലെക്‌സസ് LM 350h എംപിവിക്ക് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. എന്നാല്‍ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍, മെര്‍സിഡീസ് മെയ്ബാക്ക് GLS, ബെന്റ്ലി ബെന്റയ്ഗ എന്നീ ലക്ഷ്വറി എസ്‌യുവികൾക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. വിമാനത്തിന്റെ ഫസ്റ്റ് ക്ലാസ് സ്യൂട്ടില്‍ യാത്ര ചെയ്യുന്ന കണക്കെ ലോംഗ് ഡ്രൈവിന് പോകാന്‍ താല്‍പര്യപ്പെടുന്ന സമ്പന്നരായ ആളുകളെ ഈ ലക്ഷ്വറി എംപിവി ആകര്‍ഷിക്കും.

More from DriveSpark

Article Published On: Saturday, March 16, 2024, 14:19 [IST]
English summary
Lexus lm 350h luxury mpv launched in india price specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X