നാനോ ഇവിയൊന്നുമല്ല ഇത് പെട ഐറ്റം! കോമെറ്റിനെ കുരുക്കാൻ ചുളുവിലയിൽ പുത്തൻ ഇവി; സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയുടെ ഇലക്ട്രിക് കാർ സെഗ്‌മെൻ്റ് അടുത്ത കാലത്തായി ഒരു വമ്പൻ കുതിപ്പിനു സാക്ഷ്യം വഹിക്കുകയാണ്. പുതിയ നിർമ്മാതാക്കളും, ഇന്ത്യയിൽ പ്രവർത്തിക്കുന്ന പരമ്പരാഗത ബ്രാൻഡുകളുമായി ഇവി സെഗ്മെന്റിൽ ഏറ്റുമുട്ടുന്നവരുടെ ലിസ്റ്റ് അനുദിനം വികസിക്കുകയാണ്. ഇതിലേക്ക് ഏറ്റവും പുതിയ ചുവടു വെയ്പ്പായി ഫ്രഞ്ച് കാർ നിർമ്മാതാക്കളായ ലിജിയറും ഇന്ത്യൻ വിപണിയിലേക്ക് എത്താൻ ലക്ഷ്യമിടുകയാണ്. ഏറ്റവും പുതിയ സ്പൈ ഷോട്ടുകളിൽ കാണുന്നത് പോലെ, ലിജിയർ മൈലി എന്ന കുഞ്ഞൻ കാർ അടുത്തിടെ ARAI ഇന്ത്യയിൽ പരീക്ഷണം നടത്തുന്നതായി ക്യാമറ കണ്ണിൽ പെട്ടിരുന്നു. ഇതിന്റെ വിശദാംശങ്ങൾ നമുക്ക് ഒന്ന് നോക്കാം.

ഇതാദ്യമായല്ല ലിജിയർ മൈലി ഇന്ത്യയിൽ പരീക്ഷണയോട്ടം നടത്തുന്നത് എന്നത് ശ്രദ്ധിക്കണം. 2023 -ന്റെ മധ്യത്തിലും ഇൻ്റർനെറ്റിൽ വാഹനത്തിന്റെ സ്പൈ ഷോട്ടുകൾ പ്രചരിച്ചിരുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഇലക്‌ട്രിക് കാറായ എംജി കോമെറ്റ് ഇവിക്ക് എതിരാളിയായി മൈലി 2 -ഡോർ ബജറ്റ് ഇവി പുറത്തിറക്കാൻ വളരെ സാധ്യതയുള്ള വിപണിയായി ഇന്ത്യയെ നോക്കി കാണുന്നതിൽ ലിജിയർ സ്ഥിരത പുലർത്തുന്നു എന്ന് ഇത് വ്യക്തമായി കാണിക്കുന്നു.

മോട്ടോർസ്പോർട്ടിൽ സജീവ പങ്കാളിത്തമുള്ള ലോകം അറിയപ്പെടുന്ന ഒരു ബ്രാൻഡാണ് ലിജിയർ. 1976 -നും 1996 -നും ഇടയിൽ, ലിജിയർ 24 -മണിക്കൂർ ലെ മാൻസിലും 1976 -നും 1996 -നും ഇടയിൽ ഫോർമുല-1 -ൽ പോലും പങ്കെടുത്തിരുന്നു. എന്നാൽ ഈ സംരംഭങ്ങൾക്ക് ശേഷം, ഇപ്പോൾ ലിജിയർ മൈക്രോ ഇലക്ട്രിക് കാറുകളും CV -കളും (ലിജിയർ പ്രൊഫഷണൽ) നിർമ്മിക്കുകയാണ്. ഇവിടെ ക്യാമറയിൽ പതിഞ്ഞ മൈലി എന്നത് കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന മോഡലാണ്.

ഈ മിലി 2 -ഡോർ ഇലക്ട്രിക് കാർ ഇന്ത്യയിലെ പൂനെയിൽ ഒരു പിക്കപ്പ് ട്രക്കിൻ്റെ പിന്നിലാണ് കണ്ടെത്തിയത്. ഈ വാഹനം ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ സാധ്യതയുള്ള ഹോമോലോഗേഷനായി ARAI പരീക്ഷിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, ലെഫ്റ്റ് ഹാൻഡ് സ്റ്റിയറിംഗ് വീൽ പോലെയുള്ള ഈ സ്പൈ ഷോട്ടിലെ ചില നിരീക്ഷണങ്ങളും കണ്ടെത്തലുകളും ഉടനടി ഒരു ലോഞ്ച് ഉണ്ടായിരിക്കില്ല എന്നതാണ് സൂചിപ്പിക്കുന്നത്.

നിലവിൽ G.OOD, I.DEAL, E.PIC, R.EBEL എന്നീ നാല് വേരിയന്റുകളിലാണ് ലിജിയർ തങ്ങളുടെ മൈലി ഇവി വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് എട്ട് കളർ ഓപ്ഷനുകളും ഇതിലുണ്ട്. വെൽവെറ്റ് ഗ്രീൻ മെറ്റാലിക് ആണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ നിറം. ടോപ്പ് -സ്പെക്ക് R.EBEL ട്രിമ്മിൽ മാത്രമേ രസകരമായ പാറ്റേണുകളോട് കൂടിയ സവിശേഷമായ ഫ്രണ്ട് ഗ്രില്ലിനൊപ്പം ഡ്യുവൽ -ടോൺ ബോഡി ക്ലാഡിംഗ് ലഭിക്കൂ എന്നത് ശ്രദ്ധിക്കണം.

ഇന്ത്യയിൽ ക്യാമറ കണ്ണിൽ പെട്ട റെഡ് ഷേഡിലുള്ള വാഹനം G.OOD അല്ലെങ്കിൽ I.DEAL അല്ലെങ്കിൽ E.PIC ട്രിം ആയിരിക്കാം എന്നാണ് റിപ്പോർട്ട്. പിക്കപ്പ് ട്രക്കിൽ നിന്ന് വാഹനത്തിന്റെ ഫ്രണ്ട് പ്രൊഫൈൽ മാത്രമേ കാണാനാകൂ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റുകളും മധ്യത്തിൽ ലിജിയർ ലോഗോയുള്ള ഗ്ലോസ് ബ്ലാക്ക് ഗ്രില്ലും മാത്രമേ ഇത് കാണിക്കുന്നുള്ളൂ.

G.OOD, I.DEAL എന്നീ വകഭേദങ്ങൾക്ക് സിംഗിൾ ചാർജിൽ 63 കിലോമീറ്റർ റേഞ്ച് ലഭിക്കും, അതേസമയം ഉയർന്ന E.PIC, R.EBEL ട്രിമ്മുകൾക്കൊപ്പം 123 കിലോമീറ്റാണ് കമ്പനി അവകാശപ്പെടുന്നത്. ബേസ് ട്രിം 13 ഇഞ്ച് സ്റ്റീൽ വീലുകളും നാല് ഡിസ്‌ക് ബ്രേക്കുകളും വാഗ്ദാനം ചെയ്യുന്നു, എന്നാൽ ഒരു ഓഡിയോ സിസ്റ്റം ഇതിൽ നഷ്‌ടപ്പെടുന്നു. എന്നാൽ I.DEAL ട്രിം 14 ഇഞ്ച് അലോയി വീലുകളോടൊപ്പം സിംഗിൾ -ഡിൻ ഓഡിയോ സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.

E.PIC, R.EBEL ട്രിമ്മുകൾക്ക് 15 ഇഞ്ച് അലോയി വീലുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും മറ്റ് ഫീച്ചറുകൾക്കൊപ്പം റിവേഴ്‌സിംഗ് ക്യാമറയും ലഭിക്കും. ഒറ്റ ചാർജിൽ 192 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന ഹൈ പെർഫോമൻസ് റേഞ്ച് എന്ന ഒരു ഓപ്ഷനും രണ്ട് ടോപ്പ് വേരിയന്റുകളിൽ ലിജിയർ മൈലിക്ക് ലഭിക്കുന്നു.

Source:

More from DriveSpark

Article Published On: Monday, December 30, 2024, 19:17 [IST]
English summary
Ligier myli french ev caught on camera while testing in inda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X