കീശ നിറയെ കാശ് ലാഭിക്കാം! ഇന്ത്യയിൽ മികച്ച ഇയർ എന്റ് ഓഫറുകൾ നൽകുന്ന ഹാച്ച്ബാക്കുകൾ ഇവയൊക്കെ

കുറച്ച് നാൾ മുമ്പ് വരെ ഹാച്ച്ബാക്കുകൾ ഇന്ത്യൻ വാഹന വിപണിയുടെ ഒരു പ്രധാന ഭാഗമായിരുന്നു എങ്കിലും, ഇപ്പോൾ എസ്‌യുവികൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് അവയുടെ കസ്റ്റമേഴ്സിന്റെ എണ്ണം കാലക്രമേണ കുറഞ്ഞിട്ടുണ്ടാകാം. എന്നിരുന്നാലും, ഈ സെഗ്‌മെൻ്റ് ഇന്നും ആദ്യമായി കാർ വാങ്ങുന്നവർക്ക് ഇന്നും ഈ എൻട്രി ലെവൽ സെഗ്മെന്റ് വളരെ പ്രാധാന്യമുള്ളതായി തന്നെ തുടരുന്നു. വിൽപ്പനയുടെ തോതിലെ ഇടിവ് പരിഹരിക്കാൻ, പ്രമുഖ നിർമ്മാതാക്കൾ എല്ലാം ഈ വർഷാവസാനം തങ്ങളുടെ ഹാച്ച്ബാക്കുകൾക്ക് വമ്പൻ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ലേഖനത്തിൽ, ഏറ്റവും ഉയർന്ന ഡിസ്കൗണ്ടുകൾ ലഭിക്കുന്ന അഞ്ച് ഹാച്ച്ബാക്കുകളാണ് ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ടാറ്റ ആൾട്രോസ് റേസർ: ഒരു ഫൺ ടു ഡ്രൈവ് & പെപ്പി മോഡലായി പുറത്തിറക്കിയ ടാറ്റ ആൾട്രോസ് റേസറിന് വിപണിയിൽ ആഗ്രഹിച്ച ട്രാക്ഷൻ നെടിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ആൾട്രോസിൻ്റെ റേസർ എഡിഷൻ താരതമ്യേന പോക്കറ്റിൽ ഒതുങ്ങുന്ന വിലയിൽ ഒരു സ്‌പോർട്ടി ഓപഷനാണ്. 9.49 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന ഇത് മൂന്ന് വേരിയൻ്റുകളിൽ ലഭ്യമാണ്.

ഡിസ്കൗണ്ടുകളേയും ഓഫറുകളേയും സംബന്ധിച്ചിടത്തോളം, ഉപഭോക്താക്കൾക്ക് 75,000 രൂപ വരെ കിഴിവ് ഇതിൽ ലഭിക്കും. ആൾട്രോസ് റേസർ വാങ്ങുമ്പോൾ ഈ ആനുകൂല്യങ്ങൾ 60,000 രൂപ ക്യാഷ് ഓഫറുകളിലൂടെയും 15,000 രൂപ എക്സ്ചേഞ്ച് ബോണസിലൂടെയുമാണ് ലഭ്യമാകുന്നത്. ഒരു ബജറ്റ് ഫ്രണ്ട്ലി പെർഫോമെൻസ് മോഡൽ തിരയുന്നവർക്ക് ഇതൊരു മികച്ച ചോയിസാണ്.

മാരുതി സുസുക്കി ഇഗ്നിസ്: മാരുതി സുസുക്കി ഇഗ്നിസ് വിപണിയിൽ എത്തിയിട്ട് വർഷങ്ങളായി. മാരുതി സുസുക്കിയുടെ നെക്‌സ പ്രീമിയം ഔട്ട്‌ലെറ്റുകൾ വഴി 5.84 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്കാണ് ഹാച്ച്ബാക്ക് വിൽപ്പനയ്ക്ക് എത്തുന്നത്. ഈ മോഡലിന് സ്ഥിരമായി മികച്ച ഓഫറുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഈ വർഷാവസാനവും ഇക്കാര്യത്തിൽ ഒരു മാറ്റമില്ല. ഇഗ്‌നിസ് വാങ്ങുന്നവർക്ക് എല്ലാ വേരിയൻ്റുകളിലും ഹാച്ച്ബാക്കിൻ്റെ ഫൈനൽ വാല്യുവിൽ നിന്ന് 72,000 രൂപ കിഴിവ് ലഭ്യമാവും. ആനുകൂല്യങ്ങളിൽ 55,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 15,000 രൂപ എക്സ്ചേഞ്ച് ബോണസും 2,000 രൂപ കോർപ്പറേറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്: ഹ്യുണ്ടായി ഇന്ത്യ 68,000 രൂപ വമ്പൻ കിഴിവുകൾ ഗ്രാൻഡ് i10 നിയോസിൻ്റെ എൻട്രി ലെവൽ ഹാച്ച്ബാക്കിൽ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ഈ വാഹനത്തിന്റെ ആറ് വേരിയൻ്റുകളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്. 5.92 ലക്ഷം രൂപയാണ് ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ഈ 68,000 രൂപയിൽ 45,000 രൂപ വരെയുള്ള ക്യാഷ് ഡിസ്‌കൗണ്ടുകളും 20,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും, 3,000 രൂപ കോർപ്പറേറ്റ് ബോണസുകളുമാണ് വരുന്നത്.

ഹ്യുണ്ടായി i20: പട്ടികയിലെ അടുത്ത ഹ്യുണ്ടായി മോഡൽ i20 ഹാച്ച്ബാക്കാണ്. മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ് റേസർ തുടങ്ങിയ എതിരാളികളെ നേരിടുന്ന ഈ പ്രീമിയം ഹാച്ച്ബാക്ക് അതിൻ്റെ സെഗ്മെന്റിലെ തന്നെ ഏറ്റവും കാലപ്പഴക്കമുള്ള മോഡലാണ്. വിലക്കിഴിവുകളിലേക്ക് വരുമ്പോൾ, ഹ്യുണ്ടായി i20 നിലവിൽ 65,000 രൂപ വരെയുള്ള വമ്പിച്ച വർഷാവസാന ആനുകൂല്യങ്ങളോടെയാണ് എത്തുന്നത്. ഇതിൽ, 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടുകളും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ഉൾപ്പെടുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ്: ഈ ഹാച്ച്ബാക്കിന് യാതൊരുവിധത്തിലുമുള്ള മുഖവുര ആവശ്യമില്ല. മാരുതി സുസുക്കി സ്വിഫ്റ്റ് രണ്ട് പതിറ്റാണ്ടായി ഇന്ത്യൻ വിപണിയിൽ തിളങ്ങി നിൽക്കുന്ന ഒന്നാണ്. പുതിയ സാങ്കേതികവിദ്യ, എഞ്ചിൻ, എക്സ്റ്റീരിയർ സ്‌റ്റൈലിംഗ് എന്നിവയ്‌ക്കൊപ്പം ഇതിന് അടുത്തിടെ ഒരു ജനറേഷൻ അപ്പ്ഡേറ്റും ലഭിച്ചു. ജനപ്രിയ ഹാച്ച്ബാക്ക് നിലവിൽ 65,000 ​​രൂപ വരെ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

More from DriveSpark

Article Published On: Wednesday, December 11, 2024, 18:35 [IST]
English summary
List of 5 best hatchbacks offering greatest year end discounts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X